in

കരച്ചിൽ അടക്കാനാകാതെ സഹപ്രവർത്തകർ :  സുധിയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് കലാകാരന്മാർ

അഭിനേതാവും സ്റ്റേജ് പെർഫോമറുമായ കൊല്ലം സുധിയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകർ.  തിങ്കളാഴ്ച പുലർച്ചെ നടന്ന വാഹന അപകടത്തിൽ ആയിരുന്നു നടൻ സുധി മരണപ്പെട്ടത്. കോഴിക്കോട് നടന്ന സ്റ്റേജ് ഷോ കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും മരണം സംഭവിക്കുകയും ചെയ്തത്. കൂട്ടത്തിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇന്നലെ വൈകിട്ട് ആറുമണിക്ക് കൊച്ചിയിൽ പുറത്തു ദർശനത്തിന് വെച്ച മൃതദേഹം കാണാൻ സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ എത്തിയിരുന്നു. ഇപ്പോൾ ശവസംസ്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ചടങ്ങിലെത്തിയ അവതാരിക ലക്ഷ്മി നക്ഷത്രയും വിങ്ങിപ്പൊട്ടിയായിരുന്നു നിന്നിരുന്നത്. ഓരോ സഹപ്രവർത്തകർക്കും സുധിയുടെ വിയോഗം താങ്ങാൻ ആവുന്നതായിരുന്നില്ല.

ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ വളരെയധികം സജീവമായ വ്യക്തിയായിരുന്നു സുധി. അവതാരികയായ ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിലൂടെയും സുധിയെക്കുറിച്ച് വാക്കുകൾ പങ്കുവെച്ചിരുന്നു. സുധിയുമായ ഏറ്റവും അടുത്ത ആത്മബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ലക്ഷ്മി നക്ഷത്ര.  നോബി, ലക്ഷ്മിപ്രിയ, ഹരിശ്രീ അശോകൻ,ശ്രീവിദ്യ, ആലിസ്, തുടങ്ങി നിരവധി പേരായിരുന്നു താരത്തെ കാണാൻ ചടങ്ങിന് എത്തിയത്.  നടൻ സുരേഷ് ഗോപിയും അദ്ദേഹത്തിൻറെ വിയോഗത്തിൽ പങ്കുചേരാൻ സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു. നേരിട്ട് പരിചയമില്ലെങ്കിലും ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു സുധി എന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

Written by amrutha

ഇൻസ്റ്റഗ്രാമിൽ പൊൻ തിളക്കമായി ഇഷാനി കൃഷ്ണ!!  സൽവാറിൽ ക്യൂട്ടാണെന്നു ആരാധകർ

മുടി ചുരുട്ടി കിടിലൻ മേക്കോവറിൽ സ്റ്റൈലിൽ മീരാ നന്ദൻ!!! ഫോട്ടോഷൂട്ട്