in

അമ്പോ.. വീണ്ടും ഗ്ലാമറസ് നൃത്തവുമായി കീർത്തി സുരേഷ്, പുതിയകിടിലൻ വീഡിയോ സോങ് കാണാം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്ര നടി മേനകയുടെയും മകളായി ജനിച്ച് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളരെപെട്ടെന്ന് മാറിയ താരമാണ് കീർത്തി സുരേഷ്. സ്കൂൾ പഠനകാലം മുതൽ തന്നെ കലാ രംഗത്ത് സജീവമായിരുന്ന താരം കോമഡി സ്കിറ്റ്, നാടകം, മോണോആക്ട്, നൃത്തം തുടങ്ങിയ കലാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ന്യൂ ഡൽഹിയിൽ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്ത താരം കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ആണ് അഭിനയരംഗത്തേക്കുള്ള തൻറെ ചുവടുവയ്ക്കുന്നത്. അതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. സഹോദരി രേവതിയുടെ പേരിൽ തുടങ്ങി രേവതി കലാമന്ദിർ നിർമ്മിച്ച അച്ഛനെയാണെനിക്കിഷ്ടം ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹനാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ച താരം 2013 പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി തന്റെ അരങ്ങേറ്റം കുറിക്കുകയും ഉണ്ടായി. പ്രിയദർശൻ മണിചിത്രത്താഴ് രണ്ടാംഭാഗം എടുക്കാൻ തീരുമാനിക്കുകയും അതിലേക്ക് ഡബിൾ റോൾ അഭിനയിക്കാൻ ഒരു നായികയെ വേണമെന്ന് തൻറെ സുഹൃത്തായ സുരേഷ് കുമാറിനോട് പറയുകയും ആയിരുന്നു.

ഗീതാഞ്ജലിയിലെ കീർത്തിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദിലീപ് നായകനായ റിങ് മാസ്റ്ററിൽ വേഷമിട്ടു താരം കൂടുതൽ പ്രശസ്ത ആവുകയായിരുന്നു. കീർത്തിയുടെ രണ്ടാമത്തെ നായിക ചിത്രമാണ് റിംഗ് മാസ്റ്റർ. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ സജീവമായി ഇടപെടുവാനും വേഷങ്ങൾ കൈകാര്യം ചെയ്യുവാനും താരത്തിന് അവസരം ലഭിച്ചു.

ഒരേ സമയം തമിഴിലും തെലുങ്കിലും മലയാളത്തിലും നിറസാന്നിധ്യമായി തുടരുന്ന കീർത്തിയെ തേടി ദേശീയ പുരസ്കാരം അടക്കം എത്തിയിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ഇന്ന് കീർത്തി സുരേഷ്.

അതേസമയം താൻ ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന കീർത്തിയുടെ തീരുമാനം വാർത്തയായിരുന്നു. ഗ്ലാമർ വേഷം ചെയ്യില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് കീർത്തി വ്യക്തമാക്കുന്നത്. എന്നാൽ താരത്തിന് ഗ്ലാമർ എന്നതിനെക്കുറിച്ച് മറ്റൊരു വീക്ഷണം ആണ് ഉള്ളത്. ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണർത്ഥം. എന്നാൽ ജനങ്ങൾ അതിനെ നിർവചിക്കുന്നത് ഏറ്റവും മോശമായ രീതിയിലാണ്.

ഗ്ലാമർ ആകാൻ ഞാൻ തയ്യാറാണ്. പക്ഷെ ശരീരഭാഗങ്ങൾ കാണിച്ച് ഒരുപാട് അഭിനയിക്കാൻ തയ്യാറല്ല എന്നാണ് കീർത്തി പറയുന്നത്. ഈ അടുത്ത് കീർത്തി തന്റെ ശരീര ഭാരം കുറച്ചത് ഏറെ വാർത്തയായിരുന്നു. മഹേഷ് ബാബു, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു സർക്കാർ വാരി പട്ട.

സമുദ്രക്കനി, വെണ്ണിലാ കിഷോർ, ശുഭ രാജു എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിലെ കീർത്തിയുടെ നൃത്തരംഗം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതീവ ഗ്ലാമർ ലുക്കിലാണ് താരം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഒരിക്കലും ശരീരം കാണിച്ച് അഭിനയിക്കുവാൻ താൻ താല്പര്യപ്പെടുന്നില്ല എന്ന് പറഞ്ഞപ്പോഴും കീർത്തിയുടെ ഈ ഗാനരംഗം ഇപ്പൊ ചൂടോടെ യൂട്യൂബിൽ പ്രചരിക്കുകയാണ് ആണ്.

Written by Editor 1

പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ? പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും; മാധുരി പറയുന്നത് ഇങ്ങനെ

മോണിക്കയുമായി ഞാൻ വേർപിരിഞ്ഞു.. ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിൻ എം മൂസ, കാരണം നിമിഷ?