in ,

തുണി അഴിച്ചാൽ അവസരം നൽകാം, സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞത് ഇങ്ങനെ; നടി കസ്തൂരി വെളിപ്പെടുത്തുന്നു..!

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായിക ആയിരുന്നു കസ്തൂരി. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള കസ്തൂരിക്ക് കേരളത്തിലും ആരാധകർ ധാരാളമായി ഉണ്ടായിരുന്നു. ശാലീന സൗന്ദര്യവും മികച്ച അഭിനയവും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കസ്തൂരി എന്ന അഭിനേത്രിക്ക് സ്ഥാനം പിടിക്കാൻ വളരെ വേഗം സാധിച്ചു.

രാജസേനൻ സംവിധാനം ചെയ്തു റാഫി ബക്കാഡിന്റെ രചനയിൽ തയ്യാറായ ജയറാം നായകനായ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെയാണ് മലയാളി ആരാധകരുടെ മനസ്സിൽ കസ്തൂരി പ്രിയങ്കരിയായി മാറുന്നത്. ഈ ചിത്രത്തിൽ ജയറാമിന്റെ രണ്ട് നായികമാരിൽ ഒരാളായി വേഷമിട്ട കസ്തൂരി പിന്നീട് ഒന്നു രണ്ട് മലയാള സിനിമകളിൽ കൂടി അഭിനയിച്ചെങ്കിലും കൂടുതലായും തിളങ്ങിയത് മറ്റു ഭാഷകളിലാണ്.

1992 ൽ മിസ്സ് മദ്രാസ് ആയി കിരീടം ചൂടിയ കസ്തൂരി, കസ്തൂരിരാജ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആത്താമൻ കോയിലിലെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിലായി 70 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കസ്തൂരിയുടെ ശ്രദ്ധേയമായ ചില ചലച്ചിത്രങ്ങൾ ചിന്നവർ, ആത്മ, അമ്മൈത്തിപ്പടൈ, ഇന്ത്യൻ, കാതൽ കവിതൈ എന്നിവയാണ്.

അഗ്രജൻ, മംഗല്യ പല്ലക്ക്, അഥീന, പഞ്ചപാണ്ഡവർ, സ്നേഹം തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും താരം വളരെ സജീവമായിരുന്നു. ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ നിരവധി സീരിയലുകളിൽ കൈകാര്യം ചെയ്ത താരം ഇടക്കാലത്ത് അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

പിന്നീട് ബിഗ്ബോസിൽ എത്തിയതോടെയാണ് കൂടുതൽ ആളുകളുടെ ജനശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞത്. ശക്തമായ നിലപാടുകൾ കൊണ്ടും വ്യക്തിത്വം കൊണ്ടും തിളങ്ങി നിന്ന കസ്തൂരി 63മത്തെ എപ്പിസോഡ് വരെ നിറഞ്ഞുനിന്നതിനു ശേഷമാണ് പുറത്താകുന്നത്. ഈ അഭിനയത്രി ഇപ്പോൾ മറ്റൊരു തെലുങ്ക് ടെലിവിഷൻ പരിപാടിയുടെ ഭാഗമാണ്.

തങ്ങൾക്ക് സിനിമ മേഖലയിൽ നിന്ന് നേരിട്ട ദുരവസ്ഥകൾ തുറന്നു പറഞ്ഞുകൊണ്ടാണ് ഇപ്പോൾ കസ്തൂരി വാർത്തകളിൽ ഇടം നേടുന്നത്. താൻ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യ കാലയളവിൽ നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ആദ്യ നാളുകളിൽ തന്നെ അഭിനയിക്കാൻ വിളിച്ച ഒരു സംവിധായകൻ തന്നോട് ഗുരുദക്ഷിണ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അഭിനയത്രി പറയുന്നത്.

സെറ്റിലെ പല സന്ദർഭങ്ങളിൽ വച്ചും അയാൾ ഗുരുദക്ഷിണയുടെ കാര്യം പറയുകയുണ്ടായി. ഗുരുദക്ഷിണ പലവിധത്തിൽ നൽകാമെന്നായിരുന്നു അയാൾ അന്ന് പറഞ്ഞിരുന്നത്. എന്താണ് ഉദ്ദേശിക്കുന്നത് എന്നും അതിൻറെ പൊരുൾ എന്താണ് എന്നും ആദ്യം പിടി കിട്ടിയില്ല എങ്കിലും പിന്നീടാണ് അയാൾ ആഗ്രഹിക്കുന്നത് തൻറെ ശരീരമാണ് എന്ന കാര്യം തനിക്ക് വ്യക്തമാക്കുന്നത് എന്ന് താരം വെളിപ്പെടുത്തുന്നു.

അയാളുടെ മനസ്സിലിരിപ്പ് തിരിച്ചറിഞ്ഞപ്പോൾ അയാൾക്ക് തക്കതായ മറുപടി നൽകുവാൻ തനിക്ക് സാധിച്ചു എന്നും കസ്തൂരി വ്യക്തമാക്കുന്നു. പിന്നീട് ഒരിക്കൽ തൻറെ മുത്തച്ഛൻറെ പ്രായമുള്ള ഒരു നിർമ്മാതാവ് മോഹന വാഗ്ദാനങ്ങൾ നൽകി ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും, അന്ന് അയാളുടെ പ്രായം കണക്കിലെടുത്ത് മാത്രമാണ് വെറുതെ വിട്ടത് എന്നും താരം തുറന്നു പറയുന്നു.

Written by Editor 1

കല്യാണി ആ സിനിമയിൽ ചെയ്ത റോൾ കിട്ടിയിരുന്നെങ്കിൽ ഞാൻ കലക്കിയേനെ എന്നെനിക്ക് തോന്നിയിട്ടുണ്ട്; പ്രിയ വാരിയർ പറയുന്നത് ഇങ്ങനെ

ഒരുമ്പെട്ടവൾ എന്ന പേര് എനിക്ക് ചാർത്തി കിട്ടി, എന്റെ ഇന്റിമേറ്റ് സീനും ലിപ് ലോക്കും താൽപര്യമില്ലാത്തവർ കാണാതിരിക്കുക, ആരെയും നിർബന്ധിക്കില്ല’ ദുർഗ കൃഷ്ണ തുറന്നടിക്കുന്നു