in

കിടിലൻ ലുക്കിൽ ചുറ്റി കറങ്ങി പ്രിയ താരം കനിഹ.. ഇത് പൊളിച്ചെന്ന് ആരാധകർ

നിരവധി ആരാധകരുള്ള താരമാണ് നടി കനിഹ. 1999 ല്‍ മിസ് മധുര ആയ കനിഹ പിന്നീട് 2001 ലെ മിസ് ചെന്നൈ മത്സരത്തില്‍ താരം രണ്ടാം സ്ഥാനം നേടുകയുണ്ടായി. മോഡലിംഗ് രംഗത്ത് നിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. 2002 ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാളത്തില്‍ പഴശ്ശിരാജ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിന് പുറമേ സ്റ്റാര്‍ വിജയ്, സണ്‍ ടി വി എന്നീ ചാനലുകളില്‍ അവതാരകയായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി താരങ്ങള്‍ക്ക് ശബ്ദം നല്‍കി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും ഇതിനോടകം കനിഹ പ്രവര്‍ത്തിച്ചു കഴിഞ്ഞു.

തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് കഴിഞ്ഞിരിക്കുകയാണ് കനിഹ. ഓരോ കഥാപാത്രത്തിലും എന്തെങ്കിലുമൊക്കെ വ്യത്യസ്ത കൊണ്ടുവരുവാന്‍ എന്നും കനിഹ ശ്രമിച്ചിട്ടുണ്ട്. അത് താരം കൈകാര്യം ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാക്കുന്ന കാര്യവുമാണ്. ബിരുദം പൂര്‍ത്തിയാക്കിയശേഷം സിനിമയിലേക്കെത്തിയ താരം ചെന്നൈ സ്വദേശിനിയാണ്.

സൗന്ദര്യ മത്സരങ്ങള്‍ക്കിടയില്‍ ആറടി പൊക്കമുള്ള കനിഹയെന്ന പെണ്കുട്ടി സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയില്‍പ്പെടുകയും അവിടെനിന്നും അഭിനയ ലോകത്തേക്ക് അദ്ദേഹം ക്ഷണിക്കുകയും ആയിരുന്നു. അങ്ങനെയാണ് മത്സരങ്ങളില്‍നിന്ന് കനിഹ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നഡ ചിത്രത്തില്‍ ആയിരുന്നു. തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. എന്നിട്ടും എന്ന ക്യാമ്പസ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് മലയാളത്തിലേക്ക് കനിഹ കടന്നുവരുന്നത്.

2006 ലായിരുന്നു ചിത്രം റിലീസിന് എത്തിയത്. പിന്നീട് മൂന്നുവര്‍ഷത്തോളം കനിഹയെ സിനിമകളില്‍ ഒന്നും കണ്ടില്ല. ശേഷമാണ് ജയറാം ചിത്രമായ ഭാഗ്യദേവത യിലൂടെ 2009 കനിഹ വീണ്ടും മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഭാഗ്യദേവത വലിയ വിജയമായിരുന്നു. ശേഷം പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി എത്തി. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം വന്‍ ഹിറ്റായിരുന്നു. കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കനിഹ അവതരിപ്പിച്ചത്.

മൈ ബിഗ് ഫാദര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കോബ്ര, സ്പിരിറ്റ് ബാവൂട്ടിയുടെ നാമത്തില്‍, ഒറീസ, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍,ലോനപ്പന്റെ മാമോദിസ, മാമാങ്കം എന്നിവയാണ് കനിഹയുടെ റിലീസിന് എത്തിയ മലയാളം ചിത്രങ്ങള്‍. ശരീരപ്രകൃതിയുടെ പേരില്‍ നിരന്തരം സൈബര്‍ ബുള്ളിയിങ്ങിന് ഇരയാകാറുള്ള നടി കൂടിയാണ് കനിഹ. ദിവ്യ വെങ്കിട സുബ്രഹ്‌മണ്യം എന്നാണ് കനിഹയുടെ യഥാര്‍ത്ഥ പേര്. അമ്മ ആയിരുന്നിട്ടുകൂടി പലപ്പോഴും ഷോര്‍ട്ട് ഡ്രെസ്സില്‍ താരം സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ കുട്ടിയുടുപ്പില്‍ അതിസുന്ദരിയായാണ് താരമെത്തിയിരിക്കുന്നത്.

ഒരു അമ്മ ധരിക്കേണ്ട വേഷം ആണോ ഇതെന്നും മകന്റെ മുന്നിലാണോ ഇത്തരം കോപ്രായങ്ങള്‍ എന്നതടക്കമുള്ള നിരവധി കമന്റുകള്‍ ആണ് പലപ്പോഴും ചിത്രത്തിന് താഴെ വരുന്നത്. ഇതിനൊക്കെ ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ വേഷവിധാനത്തെപറ്റിയും ശരീരത്തെപറ്റിയുമൊക്കെ പറയുന്നവര്‍ക്ക് അവര്‍ പറയുന്ന അതേ നാണയത്തില്‍ മറുപടി നല്‍കുവാന്‍ കനിഹ ശ്രമിക്കാറുണ്ട്.

അമ്മയാണെങ്കിലും അത്തരത്തില്‍ ഷോര്‍ട്ടസ് പോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്തില്‍ യാതൊരു മടിയും ഇല്ലെന്നും അതൊരു തെറ്റായി തോന്നുന്നില്ല എന്നാണ് കനിഹ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ സ്‌നേഹിക്കുക, കളിയാക്കുന്നവരെ നടുവിരലും ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോകു എന്നാണ് ഒരിക്കല്‍ കനിഹ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ചത്.

Written by Editor 3

വിവാഹം പോലുള്ള ഒരു അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല; നടി ചാർമി പറയുന്നു

അമ്പോ.. ഗോൾഡൻ മോണോക്കിനിയിൽ ആരാധകരെ വശീകരിച്ച് മോഡൽ…. കിടിലൻ ഫോട്ടോസ് കാണാം