in

ഷോർട്‌സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്താൽ സെക്‌സി ലെഗ്‌സ് എന്നായിരിക്കും കമന്റ്, നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്ന വിമർശനം വന്നു, ഇപ്പോൾ മൈൻഡ് ചെയ്യാറില്ല- കനിഹ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു.

സോഷ്യൽ മീഡിയയുടെ സദാചാര ആക്രമണവും ബോഡി ഷെയ്മിംഗും കനിഹയ്ക്ക് നിരന്തരം നേരിടേണ്ടി വരാറുണ്ട്. ഒരിക്കൽ മോശം കമന്റുകൾക്ക് കനിഹ മറുപടി നൽകിയിരുന്നു.കമന്റുകൾ ബാധിക്കും. ആത്മവിശ്വാസത്തെ തകർക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോർമോണും പ്രെഗ്നൻസിയുമൊക്കെയായി. ആർത്തവത്തിന് മുമ്പ് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. തന്റെ ശരീരത്തിലെ മാറ്റങ്ങളിൽ സ്ത്രീയ്ക്ക് നിയന്ത്രണം കാണില്ല. അതിനാൽ അപ്പിയറൻസിനെപ്പറ്റി തന്നെ കമന്റ് ചെയ്തു കൊണ്ടിരുന്നാൽ അത് വേദനിക്കും. അവളെ അവളായിരിക്കാൻ വിടുക.

മോശം കമന്റുകൾ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. ആരോ ഏതോ ഐഡിയിൽ ഒളിച്ചിരുന്ന ഇടുന്ന കമന്റിന് ഞാനൊരു മറുപടി നൽകി എന്തിനാണ് അവരെ വളർത്തുന്നത്. കൂടുതലും വൃത്തികെട്ട കമന്റുകളാണ്. ശരീരഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ്. ഞാൻ അതിനെയെല്ലാം അവഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ വല്ലാതെ വേദനിച്ചിരുന്നു. എന്തിനാണ് ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് ചിന്തിച്ചിരുന്നു

നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കുള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്. പക്ഷെ ഇപ്പോൾ അതെല്ലാം അവഗണിക്കാൻ പഠിച്ചു. സ്ത്രീയെന്ന നിലയിലും നടി എന്ന നിലയിലും വല്ലാതെ ബാധിച്ചിരുന്നു. എന്നാലിന്ന് അതിനോടൊക്കെ യൂസ്ഡ് ആയി. പഴകിപ്പോയി. അവരെ മാറ്റാനാകില്ല. ആകെ സാധിക്കുക കമന്റുകൾ ഡിലീറ്റാക്കുക എന്നത് മാത്രമാണ്.

ഒരു സ്ത്രീ, നടി എന്ന നിലയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ എന്തുതരം കമന്റുകളായിരിക്കും വരിക എന്നെനിക്ക് ബോധ്യമുണ്ട്. ഷോർട്‌സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്താൽ സെക്‌സി ലെഗ്‌സ് എന്നായിരിക്കും കമന്റ്. അതിനെയൊക്കെ നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ല. എനിക്കൊരു കംഫർട്ട് സോണുണ്ട്. ഞാനായിട്ട് ഉണ്ടാക്കിയെടുത്തതാണ്. എന്റെ കുടുംബവും ഭർത്താവും പ്രിയപ്പെട്ടവരും അത് അംഗീകരിക്കുന്നവരാണ്. മറ്റെന്തിലും ഉപരിയായി ഞാൻ അതിൽ കംഫർട്ടബിളാണ്, ആത്മവിശ്വാസമുണ്ട്. അതിനാലാണ് പോസ്റ്റ് ചെയ്യുന്നത്.

പിന്നെ ഞാൻ സാരിയുടുത്ത ചിത്രം പോസ്റ്റ് ചെയ്താലും അവർ കമന്റ് ചെയ്യും. അവർക്കങ്ങനെ വേർതിരിവൊന്നുമില്ല. അങ്ങനെയുള്ള അവരെ ബോധ്യപ്പെടുത്തി ജീവിക്കാൻ നോക്കിയാൽ എനിക്ക് എന്റെ ജീവിതമാകും നഷ്ടപ്പെടുക. ഞാൻ ബീച്ചിൽ പോയപ്പോൾ ഷോർട്ട്‌സ് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്നായിരുന്നു കമന്റ്. ഷോർട്‌സ് ധരിച്ചപ്പോൾ മോശക്കാരിയാക്കിയെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളെ ഹോംലി ആയിട്ടാണ് കണ്ടതെന്നാണ് പറയുന്നത്. ആദ്യം തന്നെ പറയട്ടെ, എന്നെ ഹോംലി ആയി കാണാൻ ഞാൻ പറഞ്ഞിട്ടില്ല. ഷോർട്‌സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ല. ബീച്ചിൽ പോകുന്നതു കൊണ്ടാണ് ഷോർട്‌സ് ഇട്ടത്. അതാണ് പോസ്റ്റ് ചെയ്തത്. അത് എന്റെ ഇഷ്ടമാണ്. സഭ്യതയുടെ അതിര് ഞാൻ ഒരിക്കലും മറി കടക്കില്ല. അമ്പലത്തിൽ പോകുമ്പോൾ എന്ത് ധരിക്കണമെന്ന് എനിക്കറിയാം.