in

മോഹൻലാലിന്റെ കൂടെ എനിക്ക് വീണ്ടും അഭിനയിക്കണം, അതും അദ്ദേഹത്തിന്റെ ഭാര്യയായി തന്നെ, അതിനുള്ള കാരണവും പറഞ്ഞ് പുലിമുരുകന്റെ മൈന കമാലിനി

കമാലിനി മുഖര്‍ജി എന്ന നടിയെ അറിയാത്തവര്‍ ആയി ഇന്ന് ആരും തന്നെ ഉണ്ടാവില്ല. ഹിന്ദി സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പരസ്യ ചിത്രങ്ങളില്‍ നിന്നാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം മമ്മുട്ടിയുടെ കുട്ടിസ്രാങ്ക് എന്ന സിനിമയില്‍ കുടിയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മലയാള സിനിമയില്‍ ആദ്യ നുറ് കോടി നേടിയ ചിത്രത്തിലെ നായിക കുടിയാണ് കമാലിനി. പ്രശസ്ത സംവിധായകന്‍ വൈശാഖ് സംവിധാനം ചെയിത പുലിമുരുകന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായിക ആയിട്ടാണ് താരം എത്തിയത്. മുരുകന്റെ മൈന ആയിട്ടാണ് താരം എത്തിയത്. ഈ സിനിമ ലോകം മുഴുവന്‍ ഏറ്റെടുത്ത സിനിമ കുടിയായിരുന്നു.

ഇപ്പോള്‍ ഇതാ മോഹന്‍ലാല്‍ എന്ന താരത്തെ കുറിച്ച് മനസ്സ് തുറന്ന് വെളിപ്പെടുത്തുകയാണ് കമാലിനി മുഖര്‍ജി. മോഹന്‍ലാലിന്റെ ഭാര്യ ആയിട്ടുള വേഷം വീണ്ടും ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നാണ് താരം പറയുന്നത്. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ കിട്ടുന്ന ഫീലും സുരക്ഷിതത്വവും ഒന്ന് വേറെ തന്നെയാണ്.

ഇനിയും അദ്ദേഹത്തിന്റെ കൂടെ അവസരം ലഭിച്ചാല്‍ താന്‍ അഭിനയിക്കാന്‍ തയ്യാര്‍ ആണെന്നും താരം വെളിപ്പെടുത്തി.തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഉള്ള താരം കൂടിയാണ് കമാലിനി. മലയാള സിനിമയില്‍ വമ്പന്‍ താരങ്ങളുടെ കൂടെ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മൈന എന്ന വേഷം ആദ്യം അനുശ്രീക്കായിരുന്നു മാറ്റി വെച്ചത് എന്നല്‍ പിന്നീട് ആ വേഷം കമാലിനിക്കായി എത്തുന്നത്. അതിലെ മൈന എന്ന കഥാപത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അതേസമയം ഫേസ്ബുക്ക് ലൈവില്‍ എത്തിയ കമാലിനിയെ സദാചാരക്കാര്‍ പൊങ്കാലയിട്ടിരുന്നു. വനിത ഫിലിം അവാര്‍ഡിലായിരുന്നു കമാലിനി ലൈവില്‍ എത്തിയത്. കറുത്ത ഫ്രോക്കായിരുന്നു കമാലിനിയുടെ വേഷം. മാറിടം പാതിയും പുറത്ത്… ഇത്രയും കണ്ടാല്‍ മതിയല്ലോ ഫേസ്ബുക്കിലെ സദാചാരക്കാരുടെ കുരുപൊട്ടാന്‍… വനിത ഫിലിം അവാര്‍ഡ് 2017 ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു പുലിമുരുകന്‍ ഫെയിം കമാലിനി മുഖര്‍ജി. വനിതയുടെ ഫേസ്ബുക്ക് പേജിലാണ് കമാലിനിയെ അവതരിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് ലൈവ് ഉണ്ടായത്. ഇതെന്താ ഫാഷന്‍ ടിവി ആണോ എന്നാണ് ചിലരുടെ സംശയം.

ഓരോരോ ദുരന്തങ്ങളെന്ന് വിളിച്ചവരും കുറവല്ല. കമാലിനിയുടെ അല്‍പം വസ്ത്രം കണ്ട് ചൊടിച്ചവര്‍ പറയാത്തതില്ല. ദരിദ്രയാണ്… തുണിക്ക് വകയില്ലെന്നൊക്കെയാണ് ചിലരുടെ പരിഹാസം. നല്ല ഒരു ഡ്രസ്സ് ഇടാമായിരുന്നു എന്ന് ഉപദേശിക്കുന്നവരും ഉണ്ട്. ഇവള്‍ക്ക് മര്യാദയ്ക്ക് തുണിയുടുത്തൂടെ എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

എഫ് ടിവിയൊക്കെ എന്ത്… കഷ്ടം തന്നെ എന്ന് കമന്റ് ചെയ്തവരും ഉണ്ട്. എന്നാല്‍ ഇതിനൊന്നും താരം ചെവി കൊടുത്തിരുന്നില്ല. അതേസമയം ഫിര്‍ മിലേംഗേ എന്ന രേവതി സംവിധാനം ചെയ്ത ബോളുവുഡ് സിനിമയിലാണ് കമാലിനി മുഖര്‍ജി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിലെ അഭിനയം കണ്ടിട്ട് ആയിരുന്നു രേവതി കമാലിനിയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

Written by Editor 3

തന്നെ അലൻസിയർ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ

ഗ്ലാമർ റോളാണ്.. ഇറക്കമില്ലാത്ത ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ, ഓഡിഷന് പോയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി നേഹ