in

ആദ്യ ഭാര്യ കൂടെ ഉള്ളപ്പോൾ കാമുകിയായ സരിക ഗർഭിണിയായി, രണ്ട് വിവാഹം, രണ്ട് പെണ്മക്കൾ, ഗൗതമിയുമായി ലിവിങ് റിലേഷൻ, എന്നാൽ ഇപ്പോൾ ഒറ്റയ്ക്ക്; നടൻ കമൽഹാസന്റെ ദാമ്പത്യവും ജീവിതവും ഇങ്ങനെ

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയില്‍ നിര്‍മ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

മികച്ച വിദേശ ഭാഷാ ചിത്രങ്ങള്‍ക്കായുള്ള അക്കാദമി അവാര്‍ഡിനു വേണ്ടി സമര്‍പ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കമലഹാസന്‍ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിര്‍മ്മാണ കമ്പനി ആയ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിര്‍മ്മാതാക്കള്‍. 1990-ല്‍ ഇന്ത്യന്‍ സിനിമാ ലോകത്തിനു കമലഹാസന്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. സത്യഭാമ സര്‍വ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം ചില കലാകാരന്മാരില്‍ ഒരാളാണ് കമലഹാസന്‍.

കമലഹാസന്റെ വ്യക്തി ജീവിതം, സിനിമാ ജീവിതം പോലെ അത്ര സമ്പന്നമല്ലായിരുന്നു. മാധ്യമങ്ങള്‍ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികള്‍ നേരിട്ട ഒരു കുടുംബ ജീവിതം ആയിരുന്നു കമലഹാസന്റേത്. 1970 – കളില്‍ കമലഹാസന്റെ കൂടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.

ഈ ബന്ധം 2008 ല്‍ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയില്‍ സംവിധായകന്‍ രഞ്ജിത്ത് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ അവസാന നാളുകളില്‍ അവര്‍ കമലഹാസനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കമലഹാസന്‍ അവരെ ആശുപത്രി കിടക്കക്കരികില്‍ വന്നു കണ്ടിരുന്നു. ഇതാണ് തന്റെ സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു, കൂടാതെ തന്റെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ ശ്രീവിദ്യക്കുള്ള ഒരു സമര്‍പ്പണം കൂടിയാണ് ഈ ചിത്രം എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

1978 ല്‍ തന്റെ ഇരുപത്തി നാലാമത്തെ വയസ്സില്‍ നര്‍ത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം ചെയ്തു. കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വര്‍ഷത്തിനു ശേഷം ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞു. അതിനു ശേഷം കമലഹാസന്‍ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു. രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാന്‍ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസന്‍ ഒരു അഭിനേത്രിയാണ്. അക്ഷര ഹാസന്‍ ബാംഗ്ലൂരില്‍ ഉന്നത പഠനം നടത്തുന്നു.

കമലഹാസനുമായുള്ള വിവാഹത്തിനു ശേഷം, സരിക അഭിനയത്തോട് വിടപറഞ്ഞു. കമല്‍ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് സരിക ഏറ്റെടുത്തു. 2002 ല്‍ ഇവര്‍ വിവാഹ മോചനത്തിന് തയ്യാറായി. 2004 ല്‍ സരിക കമലഹാസനില്‍ നിന്നും അകന്നു. കമലഹാസന്റെ സഹപ്രവര്‍ത്തകയും, അഭിനേത്രിയുമായ സിമ്രനുമായുള്ള ബന്ധമാണ് ഈ വേര്‍പിരിയലിനു കാരണം. എന്നാല്‍ പിന്നീട് സിമ്രന്‍ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്യുകയുണ്ടായി.

മക്കളുമായി സന്തുഷ്മായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് നടി ഗൗതമിയുമായി കമല്‍ പ്രണയത്തിലാകുന്നത്. അതുകൊണ്ട് തന്നെ സരികയുമായി സ്വഭാവികമായും കമല്‍ വേര്‍പിരിഞ്ഞു. സരികയുമായി പിരിഞ്ഞതോട ഗൗതമിയുമായി ലിവിങ് റിലേഷനില്‍ ജീവിതം നയിക്കുകയായിരുന്നു കമല്‍. വിവാഹം കഴിക്കാതെ ഇരുവരും 2016വരെ ഒന്നിച്ചു ജിവിക്കുകയായിരുന്നു. പിന്നീട് അതും അവസാനിപ്പിച്ചു തന്റെ മക്കളായ ശ്രുതിക്കും അക്ഷരയ്ക്കും നല്ല അച്ചനായി ഇപ്പോള്‍ ജീവിക്കുകയാണ് കമല്‍ഹാസന്‍.

Written by Editor 3

ഗോവയിലെ സന്തോഷം വ്യത്യസ്തമായിരിക്കും; ഹോട്ട് ലുക്കിലുള്ള മാധുരിയുടെ ഗോവൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഓഡിഷൻ എന്നു പറഞ്ഞ് വിളിപ്പിച്ച ശേഷം അയാൾ എന്റെ മാ റിടത്തിലേക്ക് തുറിച്ചു നോക്കിയിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ വിദ്യ ബാലൻ തുറന്ന് പറയുന്നു