in

മലയാളികളുടെ പ്രിയ താരത്തിന്റെ തിരിച്ചുവരവോ? വർക്ക്ഔട്ട് ചെയ്യുന്ന ജ്യോതി കൃഷ്ണയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ജ്യോതി കൃഷ്ണ. 2012 ബോംബെ മാർച്ച് 12 എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അതിനുശേഷം 2013ൽ ഗോഡ് ഫോർ സെയിൽ, 2014 പുറത്തിറങ്ങിയ ഞാൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം നിരൂപക പ്രശംസ നേടിയതോടെ ലൈഫ് ഓഫ് ജോസൂട്ടി, ഉന്നം, ആമി എന്നിവ ഉൾപ്പെടെ 15ലധികം ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

സിനിമയിൽനിന്ന് ഇടക്കാലത്ത് ഒരു ഇടവേള എടുത്തിരുന്ന താരം ദുബായിൽ എഫ് എം റേഡിയോയിൽ ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അരുൺ ആനന്ദ് രാജ് എന്ന ആളെ പരിചയപ്പെടുകയും 2019 നവംബർ 17ന് ജ്യോതിയും അരുണും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിനിൽക്കുന്ന താരം വലിയ ഒരു തിരിച്ചു വരവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നല്ലൊരു തിരക്കഥയും കഥാപാത്രവും വന്നാൽ സിനിമയിലേക്ക് മടങ്ങി വരുമെന്ന് ജ്യോതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു മുൻപ് ജീവിതത്തെ ഗൗരവമായി കണ്ടിരുന്നില്ല എന്നും എല്ലാം തമാശയായിരുന്നു എന്നുമാണ് താരം പറയുന്നത്. വീട്ടിൽ താനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹശേഷമാണ് ജീവിതത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നും ഓരോ കാര്യങ്ങളെയും എങ്ങനെ സമീപിക്കണമെന്നും തിരിച്ചറിഞ്ഞത്.

ചുറ്റും പലതരം ആളുകളായിരിക്കും ഉണ്ടാവുക. എല്ലാ വിവാഹശേഷം തിരിച്ചറിഞ്ഞു. വലിയ ഒരു പാഠം തന്നെയായിരുന്നു എനിക്ക് വിവാഹം. കുടുംബജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാനും എനിക്ക് വിവാഹത്തിലൂടെയാണ് സാധിച്ചത്. ഒറ്റമോൾ ആയിരുന്നതിനാൽ തന്നെ വലിയ സ്വാർത്ഥതയായിരുന്നു എനിക്ക്. ഇപ്പോൾ എല്ലാം മാറിയെന്നും വിവാഹ ശേഷമാണ് ഇതൊക്കെ തിരിച്ചറിഞ്ഞത് എന്നും താരം പറയുന്നു.

വിവാഹശേഷം ഒരു ബ്രേക്ക് എടുത്തത് മനഃപൂർവ്വമാണെന്നും കല്യാണം കഴിഞ്ഞ് 9 മാസമായപ്പോഴേക്കും ഗർഭിണിയായി എന്നും താരം പറയുന്നു. തീർച്ചയായും അപ്പോൾ പൂർണ്ണമായും ശ്രദ്ധ കുടുംബത്തിന് തന്നെയാണ് നൽകിയിരുന്നത്. എന്നാൽ സിനിമയുടെ വാല്യൂ അറിയുന്ന കുടുംബത്തിലാണ് ഞാൻ വിവാഹിതയായത്. ഭർത്താവ് എനിക്ക് വളരെ സപ്പോർട്ട് ആണ്.

ചെയ്യുകയാണെങ്കിൽ ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടെന്ന് ജ്യോതി വ്യക്തമാക്കുന്നു. സിനിമ ഒരു പാഷൻ ആണെന്നും പ്രതിഫലത്തിനായി ഒരു സിനിമ പോലും ചെയ്തിരുന്നില്ല എന്നും താരം പറയുന്നു. ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ പരാജയം ആകും എന്ന് തോന്നാറുണ്ട്. എന്ന് വച്ച് അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു എന്നല്ല.

കഥയും കഥാപാത്രവും നോക്കിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത് എന്നും താരം വ്യക്തമാക്കുന്നു. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യം തന്നെയാണ്. ഇപ്പോൾ താരം തന്റെ വർക്കൗട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള ജ്യോതിയുടെ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

Written by Editor 1

അഡ്ജസ്റ്റ്‌മെന്റിന് താൽപര്യമുണ്ടോ എന്ന് ചിലരൊക്കെ എണ്ണൂറ് ചോദിച്ചിട്ടുണ്ട്, ശാരീരിക ബന്ധങ്ങളെ കുറിച്ചൊന്നും ഇന്നേവരെ ചിന്തിച്ചിട്ടില്ല: ഗായത്രി സുരേഷ് വെളിപ്പെടുത്തുന്നു

എന്റെ താൽപര്യങ്ങൾ മനസിലാക്കി പെരുമാറുന്ന നടനാണ് മോഹൻലാൽ, ലാലേട്ടന് ഒപ്പമുള്ള കെമിസ്ട്രിയെ കുറിച്ചും തുടർച്ചയായി കൂടെ അഭിനയിക്കുന്നതിനെ കുറിച്ചും മീന പറയുന്നു