in

ഇതാര് മത്സ്യ കന്യകയോ… ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് സിനിമയില്‍ ഒരുപാട് ആരാധകരുള്ള ഗ്ലാമര്‍ താരമാണ് ജാന്‍വി കപൂര്‍. സിനിമ കുടുബത്തില്‍ നിന്നുമാണ് താരം അഭിനയ ലോകത്ത് എത്തുന്നത്. ഒരുകാലത്ത് ബോളിവുഡില്‍ പകരം വെയ്ക്കാനില്ലാത്ത താരമായിരുന്നു ശ്രീദേവിയുടെ മകളാണ് ജാന്‍വി. നടി ശ്രീദേവിയുടെ മകള്‍ എന്ന നിലയില്‍ ആരാധകര്‍ക്കും സിനിമ മേഖലയിലുള്ളവര്‍ക്കും പ്രിയപ്പെട്ടവളാണ് താരം.

ജാന്‍വിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരേറെയാണ്. 2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാന്‍വിയുടെ സിനിമാ പ്രവേശനം. സിനിമയില്‍ പാര്‍ത്തവി സിംഗ് രാത്തൊര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലും താരം അഭിനയിച്ചു.

പക്ഷേ താരം സിനിമ ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടെത്തിയത് ഗുഞ്ചന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

2018 ല്‍ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്തു അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി അവതരിച്ചു പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായ ഹെലന്റെ ബോളിവുഡ് റീമേക് ‘മിലി’ യില്‍ താരം ശ്രദ്ധേയമായ അഭിനയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ജാന്‍വി കപൂറിന് 15 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ പലപ്പോഴും തന്റെ ചിത്രങ്ങള്‍ അവര്‍ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സ്യകന്യകയെ പോലെ മനോഹരിയായിരിക്കുകയാണ് താരം. സീ ബ്ലൂ നിറത്തിലുള്ള ബോഡികോണ്‍ ഗൗണാണ് താരം ധരിച്ചിട്ടുള്ളത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജാന്‍വി. പലപ്പോഴും ജാന്‍വി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ മനം കവരാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ജാന്‍വി നടത്താറുണ്ട്. ഏതാണ്ട് സിനിമയില്‍ അരങ്ങേറി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ ജാന്‍വിക്ക് സാധിച്ചു.

2018ലാണ് താരം സിനിമയില്‍ സജീവമായത്ത് അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചു. അഭിനയ മികവും ഗ്ലാമര്‍ ലുക്കും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടാന്‍ സാധിച്ചത്. മോഡലിങിലും വളരെ സജീവമാണ് ജാന്‍വിയും സഹോദരി ഖുശിയും. പലപ്പോഴും വ്യത്യസ്ത തീമുകളിലുള്ള ഫോട്ടോഷൂട്ടുകളുമായി ഇരുവരും എത്താറുണ്ട്.

Written by Editor 3

അമ്പോ… യോഗ ഡ്രസ്സിൽ ആരാധകരുടെ മനം മയക്കി പ്രിയ താരങ്ങൾ, കിടിലൻ ഫോട്ടോസ് കാണാം

കറുത്ത മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് പല മലയാള നടിമാർ, എന്നാൽ ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം മണിക്കൊപ്പം അഭിനയിക്കാൻ മണിയെ കാത്തിരുന്നത് മണിക്കൂറുകൾ..!