in

എന്റെ ഏറ്റവും മോശം സമയത്താണ് അപർണ്ണ എന്റെ ജീവിതത്തിലേക്ക് വന്നത്, രണ്ടു പേർക്കും വേറെ പ്രണയം ഉണ്ടായിരുന്നു, പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നാവുകയായിരുന്നു: ജീവയും അപർണ്ണയും മനസ്സ് തുറക്കുന്നു

മലയാളത്തിനൊപ്പം ഇംഗ്ലീഷ് കലര്‍ത്തി ‘മംഗ്ലീഷി’ല്‍ സംസാരിക്കുന്നവരാണ് മിക്ക അവതാരകരും. അതില്‍ നിന്നു വ്യത്യസ്തനായൊകു അവതാരകനുണ്ടെന്ന് പ്രേക്ഷകര്‍ അടിവരയിട്ടു പറയും. മറ്റാരുമല്ല, സീ ടിവിയിലെ സരിഗമപാ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ജീവ ജോസഫ്.

പൊടിപാറുന്ന സിനിമാ ഡയലോഗുകള്‍ കാച്ചിയും ജഡ്ജസിനെയും ജൂറിയെയും കൗണ്ടറുകളിലൂടെ ‘തലോടി’യും മത്സരാര്‍ഥികളെ ധൈര്യപൂര്‍വം ചേര്‍ത്തുനിര്‍ത്തിയും ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള പൊതുഅഭിപ്രായം തന്നെ ജീവ മാറ്റിയെഴുതി. മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും സുപരിചിതരായ താരദമ്പതികളാണ് ജീവയും അപര്‍ണ്ണയും. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുമ്പുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് അപര്‍ണ്ണയും ജീവയും. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ട്രൂ ലവ് എന്ന വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോ വൈറലായിട്ടുണ്ട്. ‘സാമ്പത്തികമായി ഞാനേറ്റവും മോശമായി നില്‍ക്കുന്ന സമയത്താണ് ഷിട്ടു (അപര്‍ണ്ണ) എന്റെ ജീവിതത്തിലേക്ക് വന്നത് എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ ഷിട്ടു ആകെ തകര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നിച്ചവരാണ് ഞങ്ങള്‍. പ്രണയിക്കുന്നതും വിവാഹശേഷമുള്ള ജീവിതവും നല്ല വ്യത്യാസമുണ്ട്’; ജീവ പറയുന്നു. ‘ പത്താം ക്ലാസില്‍ പഠിക്കുമ്ബോളാണ് ഞാന്‍ ആദ്യമായി പ്രണയിച്ചത്. മോഡല്‍ പരീക്ഷയുടെ സമയത്തായിരുന്നു തിരിച്ച് ഇങ്ങോട്ട് ഇഷ്ടം പറയുന്നത്. പിന്നീട് സ്റ്റഡി ലീവായിരുന്നു.

വല്ലപ്പോഴാണ് ഫോണ്‍ ചെയ്യാന്‍ പറ്റുന്നത്. കോയിന്‍ ഇട്ട് വിളിക്കും. ആകെപ്പാടെ മൂന്ന്മിനിറ്റാണ് സംസാരിക്കുന്നത്. അക്കാലത്തെ വലിയ സന്തോഷമായിരുന്നു അത്. പല കാരണങ്ങളാലും അത് പോയി. കോളേജില്‍ പഠിക്കുന്ന സമയത്ത് വേറൊരു പ്രണയമുണ്ടായിരുന്നു. പിന്നീടുണ്ടായ പ്രണയം കുറേക്കൂടി മെച്വേര്‍ഡായിരുന്നു. എന്റെ മമ്മയ്ക്കൊക്കെ അതേക്കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ട് മതത്തിലുള്ളവരായിരുന്നു.

പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു. കല്യാണമൊക്കെ എന്നെ വിളിച്ചിരുന്നു. അന്നത്തെ കാര്യങ്ങളെല്ലാം ഞാന്‍ അപര്‍ണയോട് പറഞ്ഞിട്ടുണ്ട്. വലിയൊരു പണികിട്ടിയ ആളാണ് എന്റെ അടുത്തേക്ക് ഇരിക്കുന്നതെന്ന് പിന്നീടാണ് മനസിലാക്കിയത്’; ജീവ കൂട്ടിച്ചേര്‍ത്തു. ബ്രേക്കപ്പായിരിക്കുന്ന സമയത്താണ് ഒരാളെ അപ്രോച്ച് ചെയ്യാന്‍ നല്ലത്. എന്റെ കാര്യത്തില്‍ ശരിയാണ്. വേറെ മതത്തിലുള്ള ആളായിരുന്നു, അയാളെയേ കല്യാണം കഴിക്കൂയെന്ന നിലപാടിലായിരുന്നു ഞാന്‍.

വീട്ടുകാര്‍ സമ്മതിക്കുന്നില്ല, എന്റെ ജോലി അംഗീകരിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ചാനലില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത് അയാള്‍ക്കിഷ്ടമായിരുന്നില്ല. അന്ന് ജീവ എന്റെ കോ ആങ്കര്‍ മാത്രമായിരുന്നു. എനിക്ക് ജീവയുമായി വേറെ എന്തോ ബന്ധമുണ്ടെന്നായിരുന്നു അയാള്‍ പറയുന്നത്. ബ്രേക്കപ്പിലായത് കൊണ്ട് ഇനി ബന്ധമൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു ഞാന്‍. അതിനിടയിലാണ് അപര്‍ണയോട് ഇഷ്ടം തോന്നിയത്.

7 വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്നേവരെ ഞങ്ങള്‍ പഴയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരു വഴക്കിലും അതെടുത്തിടാറില്ലെന്നും ജീവയും അപര്‍ണയും വ്യക്തമാക്കി. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വളരെ ആകസ്മികമായിട്ടാണ് ജീവ അവതാരകനായി മാറിയതെന്ന് മുന്‍പ് തന്നെ ജീവ വ്യക്തമാക്കിയിട്ടുണ്ട്.

സുഹൃത്തിനൊപ്പം അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ സുഹൃത്തിനു കൂട്ടു പോയ ജീവ ആകസ്മികമായി വേദിയിലെത്തുകയായിരുന്നു, ഒടുവില്‍ ഫലം വന്നപ്പോള്‍ സെലക്ടായത് ജീവയാണ്. സ്വതസിദ്ധമായ സംസാര ശൈലി തന്നെയാണ് ജീവയുടെ പ്ലസ് പോയിന്റ്. സൂര്യ മ്യൂസിക്കില്‍ നിന്നാണ് ജീവ സരിഗമപ കേരളം എന്ന റിയാലിറ്റിഷോയുടെ അവതാരകനായി എത്തുന്നത്.

Written by Editor 3

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ മറുനാടൻ മോഡൽ ചന്ദ്രിക ഡെയ്‌സായി, ഫോട്ടോസ് കാണാം

ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കാണ്, എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചൊറിയും, സജിനുമായുള്ള വഴക്കിനെ കുറിച്ച് ഗോപിക പറയുന്നു