in

10 വർഷമായി മത വിശ്വാസിയല്ല, മതവും മത വിശ്വാസികളും സമ്മാനിച്ചത് വലിയ മാനസിക ഉപദ്രവം, ഇപ്പോൾ താൻ പൂർണമായും നിരീശ്വര വാദിയെന്ന് ജസ്ല മാടശ്ശേരി: കുറിപ്പ് വൈറൽ..

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ആളുകളുടെ ജനപ്രീതി പിടിച്ചുപറ്റിയ താരമാണ് ജസ്ല മാടശ്ശേരി. എപ്പോഴും വ്യക്തമായ ധാരണയും നിലപാടും ഓരോ കാര്യങ്ങളിലും പുലർത്തുന്ന താരം തൻറെ അഭിപ്രായങ്ങൾ ഒക്കെ പ്രകടിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിൽ തന്നെയാണ്.

മുസ്ലിം മതത്തിൽ നിലനിൽക്കുന്ന അനീതികൾക്കെതിരെയാണ് പലപ്പോഴും താരം തുറന്ന നിലപാട് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മതഭ്രാന്തരായ ചിലരിൽ നിന്നും താരത്തിന് വലിയതോതിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സൈബർ അക്രമണങ്ങൾ ഉൾപ്പെടെയുള്ളവ നേരിട്ടപ്പോഴും തൻറെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുവാനാണ് എന്നും താരം ശ്രമിച്ചിട്ടുള്ളത്.

ശാരീരികമായും മാനസികമായും തളർത്തുന്ന നിരവധി ഉപദ്രവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇതിനോടകം താരം വ്യക്തമാക്കിയ കാര്യവുമാണ്. ഇപ്പോൾ അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ ഒരു കമൻറ് ഇട്ട ആളെപ്പറ്റി ഉള്ള ജസ്ലയുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

തനിക്കെതിരെ ആരെങ്കിലും മോശം കാര്യം പറയുകയാണെങ്കിൽ അത് കേട്ടില്ല എന്ന് നടിച്ച് കളയുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ മുൻപ് ഞാൻ അങ്ങനെ ആയിരുന്നില്ല. ഏത് ചെറിയ കാര്യത്തിലും വിഷമിച്ചിരുന്നു. മതത്തിൻറെ പേരിൽ പല സുഹൃദ്ബന്ധങ്ങളും വേണ്ടപ്പെട്ടവരും തന്നെ തള്ളി പറയുക പോലും ചെയ്തിട്ടുണ്ട്.

അതിൽ നിന്നൊക്കെ ഉൾക്കൊണ്ട് സ്വന്തമായി നിലനിൽക്കണം എന്ന് ചിന്ത തോന്നിയത് കൊണ്ടാവാം ഒരുപക്ഷേ ഞാൻ ഇത്രയും ബോൾഡായി മാറിയത്. എന്നാൽ എന്നെ പറയുന്നതിനേക്കാൾ ഉപരി എന്റെ ഉപ്പയും ഉമ്മയും വീട്ടിലുള്ള മറ്റുള്ളവരെയും പറയുന്നത് കേട്ട് കൊണ്ടിരിക്കാൻ എനിക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരു കമൻറ് വന്നപ്പോൾ മലപ്പുറം എസ് പി ഓഫീസിൽ പോയി പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു.

മുൻപേ തന്നെ മലപ്പുറം എസ്പി ഓഫീസിൽ നിന്ന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെടണം എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഞാൻ എൻറെ സുഹൃത്തിനെ വിളിച്ച് പിറ്റേദിവസം എസ്പി ഓഫീസിൽ പോകാം എന്ന് പറഞ്ഞിരുന്നു. പക്ഷേ അപ്പോഴേക്കും എൻറെ ഫോണിലേക്ക് ഒരു കോൾ വന്നു. അത് ആ കമൻറ് ഇട്ട കുട്ടിയുടെ അച്ഛൻറെ ആയിരുന്നു. അയാൾ അരമണിക്കൂറോളം എന്നോട് സംസാരിച്ചു.

എൻറെ സഹോദരൻറെ പ്രായം പോലും ഇല്ലാത്ത ആ കുട്ടി എന്നോട് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ വാക്കുകൾ ഒരിക്കലും എനിക്ക് ക്ഷമിക്കാൻ കഴിയുന്നതായിരുന്നില്ല. അവൻറെ മാതാപിതാക്കൾ എന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും മതഭ്രാന്ത് തലയ്ക്കുപിടിച്ച അവൻ അതിന് തുനിയാതെ എന്നോട് വീണ്ടും കയർത്തു സംസാരിക്കുകയായിരുന്നു.

അവൻറെ അച്ഛൻ ഫോൺ കട്ട് ചെയ്തെങ്കിലും വീണ്ടും 10,15 മിനിറ്റ് കഴിഞ്ഞപ്പോൾ എന്നെ വിളിക്കുകയും ആ കോൾ ഒന്നൊന്നര മണിക്കൂറോളം നീണ്ടുപോവുകയും ചെയ്തു. അയാൾ അയാളുടെ വിഷമങ്ങൾ ഒക്കെ എന്നോട് പറഞ്ഞു. ചിരിച്ചും കരഞ്ഞു സന്തോഷിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എൻറെ വാപ്പ സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

മകൻ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യാത്തതിന്റെയും മുഖത്തേക്ക് നേരെ ഒന്നു നോക്കാത്തതിന്റെയും വിഷമം അദ്ദേഹം പങ്കുവെച്ചപ്പോൾ അവനോട് ഞാൻ ഉള്ളുകൊണ്ട് ക്ഷമിക്കുകയും ചെയ്തു. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൻ എന്നോട് മാപ്പ് പറയുകയായിരുന്നു.

അവന് മറുപടിയായി ഞാൻ സമൂഹമാധ്യമത്തിൽ കുറിച്ചത്, സ്വന്തം വാപ്പയുടെ സ്നേഹവും കരുതലും കാണുവാൻ കഴിയാതെ അദ്ദേഹത്തിന് ഒന്ന് സ്നേഹിക്കുകയും മുഖത്ത് നോക്കുകയും ചെയ്യാൻ കഴിയാത്ത നിനക്ക് എങ്ങനെ മതത്തിനെ പറ്റി പറയുവാൻ അർഹതയുണ്ട് എന്ന് മാത്രമാണ്. അവന് തിരിച്ചൊന്നും പറയുവാൻ ഉണ്ടായിരുന്നില്ല എന്നാണ് താരം കുറിച്ചിരിക്കുന്ന കുറുപ്പിന്റെ ഉള്ളടക്കം.

Written by Editor 1

ഞാനൊരു റൈഡർ, പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങൾ കാണുക എന്നതാണ് ലക്ഷ്യം, യാത്രകളോടുള്ള തന്റെ അടങ്ങാത്ത പ്രണയം വെളിപ്പെടുത്തി ദിൽഷ

മോഹൻലാലിന്റെ അമ്മയാവാനും തയ്യാർ, അഭിനയത്തിന് പ്രധാന്യം കൊടുക്കുമ്പോൾ ഗ്ലാമർ നോക്കണോ; അഭിനയ മോഹം പറഞ്ഞ് നടി മങ്ക മഹേഷ്