in ,

കുലസ്ത്രീകളും കുലപുരുഷൻമാരും ഒക്കെ വിമർശിക്കുന്ന എൻറെ ജീവിത രീതി ഇങ്ങനെയാണ്, ഞാൻ ഇങ്ങനെയാണ് എൻറെ ജീവിതം ഇങ്ങനെയാണ്; തന്റെ ജീവിതം തുറന്ന് കാട്ടി ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. തൻറെ ഗേൾ ഫ്രണ്ടിനും പ്രിയപ്പെട്ട വളർത്തു നായക്കും ഒപ്പമാണ് ജാസ്മിൻ കഴിയുന്നത്. ഹൗസിനുള്ളിൽ പ്രവേശിച്ചപ്പോൾ മുതൽ പലവട്ടം ജാസ്മിൻ പ്രിയപ്പെട്ട നായയെക്കുറിച്ച് വാചാലയായി ആയിരുന്നു.

മോണിക്ക എന്നാണ് ഗേൾ ഫ്രണ്ടിൻറെ പേര്. സീസൺ ഫോർ 50 ദിവസം പൂർത്തിയാക്കിയപ്പോൾ മോഹൻലാൽ വന്ന എപ്പിസോഡിൽ ജാസ്മിന്റെ ഗേൾഫ്രണ്ടും പട്ടി സിയാലോയും ഒരുമിച്ചുള്ള വീഡിയോയും മോഹൻലാൽ പ്രദർശിപ്പിച്ചിരുന്നു. ഹൗസിന് ഉള്ളിലേക്ക് പ്രവേശിക്കും മുമ്പ് ഒരിക്കൽ പോലും തൻറെ പട്ടി സിയാലോയേ പിടിച്ച് സത്യം വെച്ചിരുന്നില്ല എന്നും ഇവിടെ എത്തിയ ശേഷം അത് തന്നെയാണ് താൻ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ജാസ്മിൻ ഒരിക്കൽ പറഞ്ഞത്.

കഴുത്തിൽ ഒക്കെ ചെറിയ പാടുകൾ കണ്ടാൽ എൻറെ ഗേൾഫ്രണ്ട് മോണിക്കയ്ക്ക് സംശയമാണ്. അപ്പോൾ അവൾ എൻറെ പ്രിയപ്പെട്ട നായ സിയാലോയെ പിടിച്ച് സത്യം ചെയ്യാൻ പറയും. പക്ഷേ പട്ടിയെ പിടിച്ച് സത്യം ചെയ്യുന്നതിനോട് താൽപ്പര്യമില്ലാത്തതിനാൽ ഒഴിഞ്ഞുമാറും.

തൻറെ വ്യക്തി ജീവിതത്തെ പറ്റിയും ജാസ്മിൻ ഇതിനോടകം വ്യക്തമാക്കിയ കാര്യമാണ്. വിവാഹം കഴിഞ്ഞ് ഫസ്നൈറ്റ് ഭർത്താവ് റൂമിലേക്ക് വന്ന് ആദ്യം ചെയ്തത് തൻറെ മുഖത്ത് അടിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ കൈയും കാലും കെട്ടിയിട്ട് തന്നെ റേ പ്പ് ചെയ്തു എന്നും ഒന്ന് പൊട്ടിക്കരയാൻ പോലും സാധിച്ചിരുന്നില്ല എന്ന് ജാസ്മിൻ വ്യക്തമാക്കുകയുണ്ടായി.

വീട്ടിലേക്ക് പോകുന്ന സമയത്ത് കൈയൊക്കെ നീലനിറത്തിൽ കല്ലിച്ച് കിടക്കുമ്പോൾ അത് മറച്ചു പിടിക്കാൻ വേണ്ടി ഫുൾ സ്ലീവ് ബ്ലൗസ് ഒക്കെ ധരിച്ചായിരുന്നു താൻ പോകുന്നതെന്നും താരം വ്യക്തമാക്കുന്നു. താൻ വീടുവിട്ടിറങ്ങുന്ന കാര്യം മനസ്സിലാക്കിയപ്പോൾ വീട്ടുകാർ പാസ്പോർട്ടും രേഖകളും കത്തിച്ചു കളയുകയായിരുന്നു.

എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് കൊച്ചിയിലേക്ക് പോകുന്നു.അതുവരെ സ്വന്തം ഇഷ്ടത്തിന് കോഴിക്കോടിനു പുറത്തേക്കൊന്നും യാത്ര പോയിരുന്നില്ല. ഫിറ്റ്നസ് ആവാൻ വേണ്ടി ശ്രമിച്ചു. ബാംഗ്ലൂർ പോയി അതിൻറെ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. അതിനുശേഷം ഞാനിപ്പോൾ ഒരു ഫിറ്റ്നസ് ട്രെയിനർ ആണെന്ന് ഒരിക്കൽ ജാസ്മിൻ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ സ്ത്രീകൾക്കെല്ലാം മാതൃക നൽകിക്കൊണ്ടാണ് ജാസ്മിൻ ബിഗ് ബോസിലേക്ക് എത്തിയത്. വിവാഹിതയായി കുടുംബത്തിൻറെ പ്രാരാബ്ധങ്ങളിൽ പലതും മറന്നു പോകുന്നവർക്ക് ജാസ്മിന്റെ ജീവിതം വലിയ ഒരു സന്ദേശം തന്നെയായിരുന്നു. ശക്തയായ മത്സരാർത്ഥി ആണെങ്കിലും ജാസ്മിന്റെ ശത്രു അവരുടെ നാക്ക് തന്നെയാണ്.

മോഹൻലാലും ബിഗ് ബോസ് പലതവണ ആവർത്തിച്ച് പറഞ്ഞിട്ടും തെറിവിളിയും മറ്റു മോശം വാക്കുകളിലും താരത്തിൽ നിന്ന് പോവില്ല. ലെ സബിയൻ ആയ തൻറെ ജീവിതം ഇങ്ങനെ ആണെന്ന് തുറന്നു കാട്ടിക്കൊണ്ട് ജാസ്മിൻ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തൻറെ ഗേൾഫ്രണ്ടിന് ഒപ്പമുള്ള ചിത്രമാണ് ജാസ്മിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Written by Editor 1

സിനിമയിലെ മിന്നും താരം, എന്നാൽ ദാമ്പത്യ ജീവതത്തിൽ തകർച്ചകൾ മാത്രം, മലയാളികളുടെ പ്രിയ നടി ജയഭാരതിയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ…!

പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ? പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും; മാധുരി പറയുന്നത് ഇങ്ങനെ