in

5,4 ലക്ഷം വില വരുന്ന ഗോള്‍ഡന്‍ ഗൗണില്‍ തിളങ്ങി ജാൻവി കപൂര്‍, വിമർശനവും പ്രശംസയുമായി സോഷ്യൽ മീഡിയ

ശ്രീദേവി കപൂറിന്റെ മകള്‍ എന്ന നിലയില്‍ മാത്രമല്ല സ്വന്തമായ ഒരു മേല്‍വിലാസം സൃഷ്ടിക്കാന്‍ ജാൻവി കപൂറിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഗോള്‍ഡന്‍ നിറത്തിലുള്ള പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക്ലൈന്‍ ബോഡി ഹക്കിങ് ഗൗണ്‍ ധരിച്ചുള്ള താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ഏറ്റെടുക്കുകയാണ് ആരാധകര്‍.

ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരമെത്തിയത്. മുത്തുകള്‍ കൊണ്ട് എംബ്രോയിഡറി ചെയ്ത ഗൗണിന്റെ വില 5.4 ലക്ഷമാണ്. പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക്ലൈന്‍ ബോഡി ഹക്കിങ് ഗൗണിനു പിറകില്‍ ട്യൂള്‍ ട്രെയിനും നല്‍കിയിട്ടുണ്ട്. ബണ്‍ ഹെയര്‍സ്‌റ്റൈല്‍ കൂടിയായപ്പോള്‍ താരത്തിന്റെ ലുക്ക് കൂടുതല്‍ സ്റ്റൈലിഷായി. ‘‘നിങ്ങളുടെ സ്നേഹം ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് എത്തിയിരിക്കുന്നു…’’ എന്നാണ് ചിത്രവും വീഡിയോയും പങ്കിട്ട് ജാൻവി കുറിച്ചത്. ഡിസൈനര്‍ പ്രബാല്‍ ഗുരുങ്ങിന്റെ ഔട്ട്ഫിറ്റാണ് റെഡ് കാര്‍പെറ്റില്‍ താരത്തിന് സ്റ്റൈലിഷ് ലുക്ക് നല്‍കിയത്.

ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങിയിരുന്ന താരമാണ് ശ്രീദേവി കപൂര്‍. അപ്രതീക്ഷിതമായിട്ടുള്ള താരത്തിന്റെ വേര്‍പാട് ഇന്നും ആരാധകര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. ശ്രീദേവിയുടെ മകള്‍ എന്ന നിലയിലാണ് ജാഹ്നവി കപൂറിനെ ആരാധകര്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ ജാഹ്നവിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഔട്ട്ഫിറ്റിലും ലുക്കിലും ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്.

Written by admin

ബിനു ചേട്ടൻ അങ്ങനെ ചെയ്യുമെന്ന് മരണംവരെ വിശ്വസിക്കില്ല ബിനു അടിമാലിയെ പിന്തുണച്ചുകൊണ്ട് ശ്രീവിദ്യ

ജീവിതത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ് അമ്മയാ ആൾക്കൊപ്പം സ്നേഹത്തോടെ ജീവിച്ച് യാത്രയൊക്കെ പോയി ജീവിക്കുന്നത് കാണണമെന്നുണ്ട്