in

സ്വ വർഗാനുരാഗ ചിത്രം ഹോളി വൂണ്ടിന് ശേഷം പുത്തൻ ചിത്രവുമായി ജാനകി സുധീർ; ട്രൈലെർ വൈറൽ

സ്വ വര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ഹോളി വൂണ്ടിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജാനകി സുധീര്‍. ഹൊറര്‍ ത്രില്ലറായ വില്ല 666 എന്ന ഹൃസ്വചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്.

എസ്.ജെ.വിഷ്വല്‍ മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് സുധാകരനാണ്. വില്ല 666 യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിട്ടുണ്ട്. ജാനകിയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666 യുടെ ട്രെയ്‌ലര്‍.

വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ജാനകി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. അധികം വൈകാതെ തന്നെ ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ വേഷമിട്ട ജാനകി, ബിഗ് ബോസിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

ലെ സ്ബിയന്‍ പ്രണയം പ്രമേയമാക്കി മലയാളത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12 ന് എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദര്‍ശനത്തിനെത്തി. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍. നിര്‍മിക്കുന്ന ചിത്രം അശോക് ആര്‍. നാഥ് ആണ് സംവിധാനം ചെയ്തത്. പോള്‍ വൈക്ലിഫാണ് രചന.

ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നേറുന്ന ഹോളി വൂണ്ട്, അതിതീവ്രമായ പ്രണയത്തിന് ലിം ഗ ഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓര്‍മപ്പെടുത്തുന്നു.

അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്‌ക്കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയെ സംബന്ധിച്ച് ലെ സ്ബിയന്‍ പ്രണയങ്ങള്‍ കഥാ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്.

എന്നാല്‍ മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങള്‍ സംവിധയകാന്‍ ചിത്രീകരിച്ചിരിക്കുന്നത്. ജാനകി സുധീര്‍, അമൃത, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീര്‍ ഏറെ ശ്രദ്ധ നേടുന്നത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായതുള്ളെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു.

ഷോയിലുണ്ടായിരുന്ന ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തന്റെ ചില വലിയ സ്വപ്നങ്ങള്‍ നടി പങ്കുവച്ചിരുന്നു. എനിക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നില്ല. ഈ ഷോയിലേക്ക് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ എന്നെ അറിയാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് അവസരങ്ങള്‍ കിട്ടിയേക്കും.

മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്. പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു.

ഇതിനകം 13 സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ജാനകി ബിഗ് ബോസില്‍ തുറന്നു പറഞ്ഞു. ചങ്ക്‌സ്, ഒരു യമണ്ടന്‍ പ്രേമകഥ, മാര്‍കോണി മത്തായി എന്നീ സിനിമകളിലും ഈറന്‍ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്.

Written by Editor 3

ശരിയായ മാർഗ്ഗം നിങ്ങൾ നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകം മുഴുവനും ഒരു പൂന്തോപ്പ് ആയി കാണാൻ സാധിക്കും, രഹസ്യമായ പൂന്തോപ്പ്

ആദ്യം അബോർഷനായി; വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗർഭകാല വിശേഷങ്ങൾ പറഞ്ഞ് നടി അനുശ്രീ..!