in

ബിക്കിനി എനിക്ക് ഇണങ്ങുന്ന വസ്ത്രമാണ്.. പക്ഷെ അത് ഇടണമെങ്കിൽ ഗോവക്ക് പോകേണ്ട അവസ്ഥയാണ്; ജാനകി പറയുന്നു

ബിഗ് ബോസിലൂടെ ശ്രദ്ധേയമായ താരമാണ് ജാനകി സുധീര്‍. കാര്യങ്ങള്‍ തുറന്ന് പറയുന്നതിനോട് യാതൊരു മടിയും ഇല്ലാത്ത താരമാണ് ജാനകി. ബിഗ്ഗ് ബോസ് ഷോയില്‍ നിന്ന് തന്നെ അത് വ്യക്തമായ കാര്യമാണ്. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ജാനകി തുറന്ന് പറഞ്ഞിട്ടുണ്ട്.

അത് പോലൊരു തുറന്ന് പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബിക്കിനി ധരിച്ചുകൊണ്ട് നടക്കാനാണ് ആഗ്രഹമെങ്കിലും ഇവിടെ അതിന് അവസരങ്ങള്‍ കുറവാണ് എന്നും റോഡിലും ബീച്ചിലും നടക്കണമെങ്കില്‍ ഗോവക്ക് പോകേണ്ട അവസ്ഥയാണ് എന്നുമാണ് താരം പറയുന്നത്.

നമ്മുടെ നാട്ടില്‍ ബിക്കിനിയില്‍ നടന്നാല്‍ എന്താണ് സംഭവിക്കുക എന്ന് നന്നായി അറിയാം എന്നും താരം പറയുന്നുണ്ട്. ഞാനിപ്പോള്‍ കാണുന്ന രൂപത്തില്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ വേണ്ടി പെട്ടെന്നൊരു ദിവസം സജ്ജമായതല്ല എന്നും ഒരുപാട് തന്റെ ശരീരത്തെ മോള്‍ഡ് ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു.

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അച്ഛന്റെ വീട്ടില്‍ വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. അമ്മയുടെ വീട്ടുകാര്‍ സ്വീകരിച്ചു. ചേച്ചിയായിരുന്നു അമ്മയുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടി. അവള്‍ക്ക് ആഗ്രഹമുള്ളത് എല്ലാം വാങ്ങി കൊടുത്ത് നന്നായി അവര്‍ സ്വീകരിച്ചു.

ഞാന്‍ ജനിച്ചപ്പോഴേക്കും അമ്മാവന്റെ ട്രാവല്‍ ഏജന്‍സി പൊട്ടി പാളീസായി അവര്‍ കടത്തിലായി നാടുവിട്ടു. എന്റെ തലവെട്ടം കണ്ടപ്പോഴാണ് അവര്‍ക്ക് നാശം തുടങ്ങി. അതോടെ എന്നോട് വെറുപ്പായി. അമ്മ ഒരു മന്ദബുദ്ധിയാണ്. എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും വീണ്ടും പറ്റിക്കപെടാന്‍ നിന്ന് കൊടുക്കുന്ന പ്രകൃതക്കാരി. അച്ഛന്‍ നല്ല അസ്സല്‍ കുടിയനായിരുന്നു.

കുടിച്ചില്ലെങ്കില്‍ അച്ഛനെ പോലെ നല്ല ഒരു മനുഷ്യന്‍ വേറെ ഇല്ല. കുടിച്ചാല്‍ പിന്നെ പറയേണ്ട. എന്റെയൊക്കെ ചെറുപ്പത്തില്‍ വീട്ടില്‍ എന്നും തല്ലും വഴക്കുമാണ്. വീട് എന്ന് പറയാന്‍ മാത്രം ഉള്ള വീടൊന്നും ആയിരുന്നില്ല അത്. അങ്ങനെയൊക്കെയാണെങ്കിലും എനിക്ക് അച്ഛനെ ഇഷ്ടമാണ്. പക്ഷെ അനുഭവം അതൊക്കെയായിരുന്നു എന്ന് മാത്രം.

അച്ഛനായിട്ട് ഞങ്ങള്‍ക്ക് ഒന്നും വാങ്ങി തന്നിട്ടില്ല. പോലീസുകാരനാണ്. പക്ഷെ അമ്മ കഷ്ടപ്പെട്ടിട്ടാണ് വളര്‍ത്തിയത്. അന്ന് മുസ്ലീം വീടുകളില്‍ നിന്ന് സക്കാത്ത് കിട്ടുന്ന സാരി കൊണ്ട് പട്ട് പാവട തുന്നിത്തരുമായിരുന്നു അമ്മ. അച്ഛന്റെ എല്ലാം ചവിട്ടും തൊഴിയും കൊണ്ട് അമ്മ ഞങ്ങള്‍ക്ക് വേണ്ടി ജീവിച്ചു. അച്ഛന്‍ മരിച്ചതിന് ശേഷമാണ് ഞങ്ങള്‍ക്ക് നല്ല ഒരു വീട് പോലും കിട്ടിയത്.

കുടിച്ച് കുടിച്ച് ലിവറ് പോയി ആണ് അച്ഛന്‍ മരിച്ചത്. ഉണ്ടായിരുന്ന സ്വത്തുക്കള്‍ പോലും അച്ഛന്‍ വിറ്റ് കളഞ്ഞിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ട് ഡിഗ്രി ആയപ്പോഴേക്കും ചേച്ചി ഈവന്റ് മാനേജ്‌മെന്റ് ഷോകളില്‍ ആങ്കറിങ് ചെയ്യാന്‍ തുടങ്ങി. ഞാനും ഡിഗ്രിയ്ക്ക് എത്തിയപ്പോള്‍ എന്നോയും കൂടെ കൂട്ടി.

അങ്ങനെയാണ് കരിയര്‍ ആരംഭിയ്ക്കുന്നത്. എണ്ണൂറ് രൂപയാണ് ആദ്യത്തെ പ്രതിഫലം. പിന്നീട് ഒരി ഫ്രണ്ട് വഴി ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെട്ടു. അദ്ദേഹം എന്റെ കുറച്ച് ഫോട്ടോയ് എടുത്തോട്ടെ എന്ന് ചോദിച്ചു. അന്ന് എടുത്ത ഫോട്ടോ ഒരു മാഗസിന്‍ കവര്‍ ഗേളായി വന്നു.

പിന്നീട് ഇവന്റ്‌സിന് പോകുമ്പോള്‍ നാട്ടുകാര്‍ കുശുകുശു പറയാന്‍ തുടങ്ങി. സധീര്‍ മരിച്ചപ്പോള്‍ മക്കള്‍ രാത്രിയം പകലും എല്ലാം പോകുന്നു എന്ന തരത്തില്‍ സംസാരം വന്നപ്പോള്‍ ഞാന്‍ കൊച്ചിയിലേക്ക് മാറി. എനിക്ക് ഏവിയേഷന്‍ കോഴ്‌സിന് ചേരണം എന്ന് അമ്മയോട് പറഞ്ഞ് ആണ് കൊച്ചിയിലേക്ക് മാറിയത്. കോഴ്‌സിന് ചേര്‍ന്നു. ആ സമയത്ത് ഒരു സീരിയലില്‍ അവസരം കിട്ടി.

പിന്നെ ചങ്ക്‌സ് എന്ന സിനിമയിലെ വേഷമാണ് ആളുകള്‍ ശ്രദ്ധിച്ചത്. അതിന് ശേഷം ചെറിയ ചെറിയ വേഷങ്ങള്‍ സിനിമയില്‍ കിട്ടിയെങ്കിലും പ്രതിഫലം കൃത്യമായി കിട്ടിയില്ല. അതോടെ ഞാന്‍ സീരിയലുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. അതിനിടയില്‍ ഒരു സിനിമയില്‍ അവസരം ഉണ്ട് എന്ന് പറഞ്ഞ് വിളിച്ച് പറ്റിച്ചു. അതോടെ സിനിമയും സീരിയലും ഇല്ലാതെയായി.

പിന്നീട് ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്തപ്പോള്‍ ഞാന്‍ വൈറലായി. ഫിസിക്കലി ഞാന്‍ ഫിറ്റ് ആണ് എന്ന് തോന്നിയപ്പോള്‍, കണ്ടാല്‍ അയ്യേ എന്ന് തോന്നില്ല എന്ന് എനിക്ക് ഉറപ്പ് ആയപ്പോഴാണ് ഞാന്‍ ബിക്കിനി ചെയ്തത്. അതിന് ശേഷം രണം എന്നൊരു മ്യൂസിക് ആല്‍ബം ചെയ്തു.

അതിന് ശേഷം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിലെ അഭിനയം കണ്ട് ഹോളിവുണ്ട് എന്ന സിനിമയില്‍ അവസരം ലഭിച്ചു. ഞാന്‍ നായികയായി അഭിനയിച്ച ആദ്യത്തെ സിനിമ. ഞാന്‍ എവിടെയും എത്തില്ല, ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയണ് ഇത് താരം പറയുന്നു

Written by Editor 3

ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാനാണ് താൽപര്യമെന്ന് ശ്രീവിദ്യ, റേറ്റിംഗ് കൂട്ടാൻ എന്ത് വൃത്തികെടും ആകാമോന്ന് പ്രേക്ഷകർ, വിമർശനം

കനിഹയുടെ പ്രണയാർദ്ര നിമിഷങ്ങളുമായി പെർഫ്യൂമിലെ പുതിയ പാട്ട് പുറത്തിറങ്ങി.. വീഡിയോ കാണാം