in

ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തു മോഷ്ടിക്കപ്പെട്ടു : ലണ്ടൻ നഗരത്തിൽ നിന്ന് ഇഷാനി കൃഷ്ണ

Ishani Krishna from London City

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ് ഇഷാനി കൃഷ്ണ. യൂട്യൂബിലൂടെയാണ് ഇഷാനി മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്.വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷകണക്കിന് ആരാധകരെ ഉണ്ടാക്കിയെടുത്തത്.  യൂട്യൂബിൽ 5 ലക്ഷത്തിലധികം സുബ്സ്ക്രൈബേഴ്സ് ആണ് താരത്തിന് ഉള്ളത്.ഇൻസ്റ്റഗ്രാമിൽ ആണെങ്കിൽ മില്യൻ ഫോളോവേഴ്സ് ഉണ്ട്..

ഇത്തവണത്തെ ന്യൂ ഇയറും ക്രിസ്മസും ആഘോഷിക്കാൻ താരകുടുംബം പോയത് ലണ്ടനിലേക്ക് ആയിരുന്നു. ലണ്ടനിൽ എത്തിയ വിശേഷങ്ങൾ ഒക്കെ പ്രേക്ഷകർക്കായി ഓരോരുത്തരും പങ്കുവയ്ക്കുകയും ചെയ്തിരുന്നു  ഇതിനിടെ ഇഷാനി വേദന നിറഞ്ഞ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.

ലണ്ടൻ നഗരത്തിലൂടെ പുതുവത്സരത്തിന് കാഴ്ചകളൊക്കെ കൊണ്ട് നടക്കവേ ഇഷാനിയുടെ ഐഫോൺ നഷ്ടപ്പെട്ടുപോയി എന്നതാണ് വിവരം.പോക്കറ്റിൽ കിടന്ന ഐഫോൺ ആരോ മോഷ്ടിച്ചുവെന്നും പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒരു അന്വേഷണം നടന്നില്ലെന്നും തന്റെ ഫോൺ നഷ്ടപ്പെട്ട ദുഃഖ വാർത്ത പ്രേക്ഷകരെ അറിയിക്കുകയാണെന്നും ലണ്ടനിൽ ഇത്തരത്തിൽ ജനസാഗരത്തിലൂടെ നടന്നു വരുമ്പോൾ നിങ്ങളുടെ പോക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കണം എന്നും  വീഡിയോയിലൂടെ പറഞ്ഞു. കൂടാതെ ഇഷാനിയുടെ ഫോൺ എങ്ങനെയായിരിക്കാം മോഷ്ടിക്കപ്പെട്ടത് എന്നതിന്റെ ഒരു ഡെമോ വീഡിയോയും സഹോദരിമാർ പങ്കുവച്ചു.

Written by amrutha

In a recent interview, the actor has reduced the of makeup, and what he said about the location experiences is gaining attention.

മേക്കപ്പിന്റെ കാര്യം പറഞ്ഞ് ലൊക്കേഷനിൽ വഴക്കുണ്ടാക്കിയിട്ടുണ്ട്: അനുശ്രീ

The director alleges that there has been no cooperation from Bijukuttan's side regarding the promotion of the film, and that the entire payment was made before the completion of the acting.

രണ്ട് മാസമായി ബിജുക്കുട്ടനെ വിളിക്കുന്നു, പൈസ മുഴുവൻ വാങ്ങി, ഒരു സഹകരണവുമില്ല, ആരോപണവുമായി കള്ളൻമാരുടെ വീട് സിനിമ സംവിധായകൻ