ലാൽ ജോസ് ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ലഭിച്ച പ്രിയങ്കരിയായ നായികയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ ആണ് അനുശ്രീ അഭിനയരംഗത്തേക്ക് എത്തുന്നത്.
ചിത്രത്തിലെ കഥാപാത്രം കൊണ്ട് തന്നെ താരം പ്രേക്ഷകർക്ക് സുപരിചിതയായി. പിന്നീടങ്ങോട്ട് നിരവധി സിനിമകൾക്ക് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. ഇപ്പോഴത്തെ ഒരു അഭിമുഖത്തിൽ താരം മേക്കപ്പിനെ കുറച്ചു ലൊക്കേഷൻ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്
താരത്തിന്റെ വാക്കുകൾ: മേക്കപ്പിന്റെ കാര്യം പറഞ്ഞ് ലൊക്കേഷനിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. പല സിനിമകളിലും മേക്കപ്പിടാതെയാണ് അഭിനയിച്ചത്.സൗന്ദര്യം കുറച്ചു കൂടി സംരക്ഷിക്കണം എന്നൊക്കെ സിനിമയിൽ വന്ന ശേഷമാണ് മനസ്സിലായത്.പിന്നീട് സിനിമയിൽ മേക്കപ്പെടേണ്ട ആവശ്യമില്ല.മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ചുകൂടി നല്ലത്. കരിയർ തുടങ്ങിയ കുറച്ചു വർഷങ്ങൾക്കുശേഷം അഭിനയിച്ച സിനിമകളിൽ നിന്നും മേക്കപ്പ് ഉപയോഗിച്ചിട്ടില്ല. രാവിലെ ഒരു സീൻ കഴിഞ്ഞ പുറത്തേക്ക് പോയി തിരിച്ചു വരുമ്പോൾ ആയിരിക്കും അച്ഛനോ അമ്മയോ മരിച്ചിട്ടുണ്ടാവുക.
പെട്ടെന്ന് അവർ പറയും മേക്കപ്പ് മാറി കരഞ്ഞ് ക്ഷീണിച്ച ലുക്ക് വേണമെന്ന് രാവിലെ പുറത്തുപോകുമ്പോൾ നമ്മൾ അറിയില്ലല്ലോ അച്ഛനും അമ്മയും മരിക്കുമെന്ന്. പിന്നെ അങ്ങനെയാണ് തിരിച്ചുവരുമ്പോഴൊക്കെ അണ്ടർ ആയി ഡാർക്ക് ആകുന്നതെന്ന് ചോദിക്കാറുണ്ട്. പലപ്പോഴും അതിനുവേണ്ടി വഴക്കുണ്ടാക്കാറുണ്ട്. അതിനുശേഷം പലപ്പോഴും മേക്കപ്പ് വേണ്ടെന്നു പറയും. ശരിക്കും കോൺഫിഡൻസ് ഉണ്ടെങ്കിൽ മേക്കപ്പിടാതെ അഭിനയിച്ചോളൂ എന്ന് പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.അനുശ്രീ പറയുന്നു