in ,

വൺ മില്യൺ സന്തോഷം: പനിനീർ പൂക്കൾക്ക് നടുവിൽ സ്വപ്ന നേട്ടം ആഘോഷിച്ചു ഇഷാനി കൃഷ്ണ

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇൻസ്റ്റഗ്രാമിൽ വൺ മില്യൻ ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ് സെലിബ്രിറ്റി താരം ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെ കേക്കുമുറിച്ച് ചിത്രങ്ങൾ പങ്കു വെച്ചും ആയിരുന്നു ഇഷാനി തൻറെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ചുമന്ന കളറിലുള്ള വസ്ത്രം ധരിച്ചു കൊണ്ട് റെഡ് വെൽവെറ്റ് കേക്കുകളും ചുമന്ന റോസാപ്പൂക്കളം കൊണ്ട് അലങ്കരിച്ച മനോഹരമായ പരാവതാനിയിൽ കിടന്നുള്ള ഇഷാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മില്യൺ ഫോളോവേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.

യൂട്യൂബിലും ഇഷാനിക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കുന്ന വീഡിയോകളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. നിരവധി ആരാധകരുള്ള സെലിബ്രിറ്റി ആയ ഇഷാനി വൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ അഭിനയരംഗത്ത് സജീവമാകാൻ ആണ് സഹോദരിമാരുടെയും താൽപര്യം. എന്നാൽ ഇഷാനി മാത്രമാണ് അഭിനയരംഗത്ത് പിന്നീട് തിളങ്ങിയത്.

പിന്നീട് ഇഷാനിക്ക് ചിത്രങ്ങളൊന്നും വന്നിട്ടുമില്ല. ചേച്ചി ദിയ കൃഷ്ണയും അനിയത്തി ഹൻസികയും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്
അനിയത്തിയുടെ സ്വപ്നം നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച അഹാനയും രംഗത്തെത്തിയിരുന്നു. അമ്മ സിന്ധു കൃഷ്ണയും അനിയത്തിമാരും എല്ലാവരും ആശംസകൾ നൽകിയിരുന്നു.

Written by amrutha

താരജാഡ ഒന്നുമില്ലാതെ ജീവനക്കാർക്കൊപ്പം ഓണാഘോഷം അടിപൊളിയാക്കി നമിത പ്രമോദ്

ഇബ്രുമോൻ പെട്ടെന്നങ്ങ് വളർന്നു!! ഒന്നാം പിറന്നാളിന് മുൻപ് തന്നെ ആഘോഷങ്ങൾ ആരംഭിച്ച് ബഷീറും മഷൂറയും