in

മ രിച്ചെന്നു കരുതി ഉപേക്ഷിച്ച യുവാവിനെ തോളിൽ കയറ്റി കൊണ്ടുപോയി ജീവൻ രക്ഷിച്ചു പൊ ലീസുകാരി… കൈയടിച്ചു സോഷ്യൽ മീഡിയ… !!

ചെന്നൈ ഉൾപ്പെടെ ഒട്ടുമിക്ക സ്‌ഥലങ്ങളിൽ മഴ മഴ ശക്തിയായി തുടരുകയാണ്. മഴക്കെടുതിയിൽ പെട്ട് ഒരുപാട് ആൾക്കാരുടെ ജീവനാണ് പൊലിഞ്ഞത്. പോലീസ് ഉൾപ്പടെ നിരവധി ആൾക്കാരാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് ഇറങ്ങിയത്. ഇപ്പോൾ ഇതാ മഴയിൽ തളർന്ന് വീണ യുവാവിനെ തോളിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോവുന്ന പോലീസ്‌ക്കാരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മഴയെ തുടർന്ന് അവിടെ കൃത്യ സമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയതാണ് ഇൻസ്‌പെക്ടർ രാജേശ്വരി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച യുവാവിന് ജീവൻ ഉണ്ടെന്ന് കണ്ട രാജേശ്വരി ഒന്നും ആലോചിക്കാതെ യുവാവിന് പോക്കി എടുത്തു തോളിൽ കയറ്റി ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. ഉടനെ തന്നെ ഉദയകുമാറിനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ഇപ്പോൾ ഐ സി യുവിലാണ് ഇദ്ദേഹം.രാജേശ്വരി എന്ന ആ പെൺ പോലീസ്‌ക്കാരിയുടെ കൃത്യമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് ആ യുവാവിന്റെ ജീവൻ രക്ഷിച്ചത്.

ബോധം ഇല്ലാതെ കണ്ട അദ്ദേഹത്തെ ചുമലിൽ കയറ്റിയാണ് രാജേശ്വരി രക്ഷിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയിരിക്കുകയാണ് ഈ ഇൻസ്‌പെക്ടർ. യുവാവിനെ തോളിൽ കയറ്റി പോവുന്ന ചിത്രങ്ങൾ ലോകം മുഴുവനും ശ്രദ്ധ നേടിയിരിക്കുകയാണ് പിന്നാലെ ഒരുപാട് അഭിനന്ദനങ്ങളാണ് ഈ പെൺപുലിക്ക്‌ വന്നുകൊണ്ട് ഇരിക്കുന്നത്.ഇന്ത്യൻ പോലീസിന്റെ തന്നെ അഭിമാനം ആയിരിക്കിക്കുകയാണ് ഇൻസ്‌പെക്ടർ രാജേശ്വരി.അതെ സമയം തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Written by admin

ഭർത്താവ് അത് നിർത്താൻ പറയുമ്പോൾ മാത്രമെ ഞാൻ നിർത്തുകയുള്ളൂ അതുവരെ ചെയ്തു കൊണ്ടെയിരിക്കും… കാജൽ അഗർവാൾ… !!

മലയാളികൾക്ക് ഇപ്പോഴും ഒരു പുരോഗമനവും ഇല്ലല്ലോ, ഇതേ പോലെ ഫ്‌ളുവന്റായി ഇംഗ്ലീഷ് സംസാരിക്കാൻ എത്ര പേർക്ക് സാധിക്കും