in , ,

തന്റെ പതിനാലാം വയസിൽ മണിക്കുട്ടന്റെ നായിക, ഇപ്പോൾ രാമച്ചം ബിസിനസിലും സ്റ്റാർ; നടി ഹണി റോസിന്റെ വിശേഷങ്ങൾ ഇങ്ങനെ

മലയാള സിനിമയിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. സിനിമയിൽ സജീവമായ താരം ബോയ്ഫ്രണ്ട് എന്ന വിനയൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. ശക്തവും ബോൾഡുമായ അഭിപ്രായം ഈ കഥാപാത്രത്തിലൂടെ താരം തുറന്നു പറയുകയും ചെയ്തു.

പിന്നീട് മലയാള സിനിമയുടെ മുഖമുദ്രയായി ഹണി റോസ് മാറുകയും ചെയ്തു. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി മലയാള സിനിമയുടെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം ഹണി വേഷം കൈകാര്യം ചെയ്യുകയും ചെയ്തു തമിഴിലും തെലുങ്കിലും ഒരുപോലെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരത്തിന്റെ വിശേഷങ്ങൾ ഒക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുക പതിവാണ്. ലഭിച്ച കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതായി തന്നെ തിരശ്ശീലയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഹണിക്ക് സാധിച്ചിട്ടുമുണ്ട്.

മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ബോൾഡായ കഥാപാത്രം ആയിരുന്നു മോണിസ്റ്ററിൽ താരം അഭിനയിച്ചത്. ട്രിവാൻഡ്രം ലോഡ്ജിലെതുപോലെ അല്പം ബോൾഡ് കഥാപാത്രം തന്നെ ആയിരുന്നു മോണ്സ്റ്ററിലും താരം കൈകാര്യം ചെയ്തത്. ഇത്തരം വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആളുകൾ എന്ത് പറയും എന്ന് താൻ ഒരിക്കൽ പോലും ചിന്തിക്കാറില്ല എന്ന് ഒരു അഭിമുഖത്തിൽ ഹണി വ്യക്തമാക്കുകയും ചെയ്തിരുന്നു. മോഹൻലാലിനെ ചേർത്ത് തൻറെ പേരിൽ ഉണ്ടായ വ്യാജ പ്രചരണത്തെ കുറിച്ച് ഹണി സംസാരിച്ചിരുന്നു.

എനിക്കൊരു സിനിമ ചെയ്യുമ്പോൾ ആളുകൾ എന്ത് വിചാരിക്കും എന്ന തോന്നൽ ഉണ്ടാവാറില്ല. എന്നെ സംബന്ധിച്ച് അതൊരു കഥാപാത്രമാണ്. ഡയറക്ടറും എഴുത്തുകാരും ഒക്കെ അവരുടെ ചിന്തകളിൽ നിന്ന് ഒരുക്കുന്ന കഥാപാത്രം നമ്മുടെ സമൂഹത്തിൽ തന്നെ ഉള്ളതാകും. അല്ലാതെ അവരുടെ തലയിൽ അത്തരം കഥാപാത്രങ്ങൾ വരില്ല. ഒരു കഥാപാത്രം ചെയ്യുമ്പോൾ ഹണി റോസ് എന്ന വ്യക്തിക്ക് എന്തിനാണ് പ്രശ്നം ഉണ്ടാകേണ്ടത്.

എന്നെ സംബന്ധിച്ച് ഇതുവരെ അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല. ട്രിവാൻഡ്രം ലോഡ്ജ് ചെയ്യുന്ന സമയത്ത് പടം ഇറങ്ങിയ സമയത്ത് എന്നോട് ഒരുപാട് പേർ ഇത് ചോദിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഡയലോഗുകൾ ഒക്കെ ഉള്ളപ്പോൾ അതു പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല എന്ന് ആളുകൾ ചോദിച്ചിരുന്നു. അപ്പോഴാണ് ഞാൻ അതേപ്പറ്റി ചിന്തിക്കുന്നത്.

അങ്ങനെയൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മറിച്ച് ഇത് എൻറെ തൊഴിലാണെന്നാണ് അനുഭവപ്പെട്ടിട്ടുള്ളത് എന്ന് താരം വ്യക്തമാക്കി. കുടുംബത്തിൻറെ പേരിലുള്ള ആയുർവേദ സ്ക്രബ്ബറിന്റെ ബ്രാൻഡ് അംബാസിഡറായി ഇപ്പോൾ അത് നോക്കി നടത്തുകയാണ് താരം.

തന്റെ നാട്ടിലെ കുറച്ച് വനിതകൾക്കും കുറച്ചു കർഷകർക്കും ജീവിത വരുമാനം കൂടി ഒരുങ്ങുന്നതിൽ സന്തോഷം ഉണ്ടെന്ന് കമ്പനിയുടെ ഉദ്ഘാടന കാലഘട്ടത്തിൽ ഹണി പറഞ്ഞിരുന്നു. 100% പ്രകൃതിദത്തമായമായ ഒരു രാമച്ചം ഉപയോഗിച്ച് നിർമ്മിച്ച സ്ക്രബ്ബ് ഹണിയുടെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കഴിഞ്ഞു. സംരംഭത്തിന്റെ ഉദ്ഘാടനം നടത്തിയത് മോഹൻലാൽ ആയിരുന്നു.

ഹണിയുടെ പിതാവ് വർഗീസ് തോമസ് 20 വർഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്ക്രബ്ബറുകളുടെ ഉത്പാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസ് ആണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലക്ഷ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നൽകി കൂടുതൽ കർഷകരെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതിന് സാധിക്കുന്നുണ്ടെന്നും തോമസ് പറയുകയുണ്ടായി.

Written by Editor 4

ഞങ്ങൾ അഞ്ച് നിർമാതാക്കളും ചേർന്ന് നിന്നെ മാറി മാറി ഉപയോഗിക്കും.. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ശ്രുതി ഹരിഹരൻ

ഞാനും എന്റെ വിന്റർ ഗാർഡനും, പ്രിയ നടി പദ്മപ്രിയയുടെ അടുക്കളത്തോട്ടം കണ്ടോ.. വീഡിയോ പങ്കുവെച്ച് താരം