in

ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരികാറില്ല, അച്ഛനും ചേട്ടനും കണ്ടിട്ടുണ്ട്, വെളിപ്പെടുത്തലുമായി യുവ നടി ഹേമാൻകി കവി..!

ജനപ്രിയ മറാത്തി നടി ഹേമാംഗി കവിയും അടുത്തിടെ ഒരു വൃത്താകൃതിയിലുള്ള ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ബ്രാ ധരിക്കാത്തതിന്റെ പേരില്‍ ഒരു വിഭാഗം നെറ്റിസണ്‍സ് നടിയെ ട്രോളി.

ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ട്രോളന്മാര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ നടി തീരുമാനിച്ചു. അതേ വീഡിയോയില്‍ നിന്ന് ഹേമാംഗി തന്റെ ഒരു ചിത്രം പങ്കുവെക്കുകയും ബ്രാ ധരിക്കാത്തതിന് അവളെ ട്രോളിയതിന് നെറ്റിസണ്‍മാരെ കുറ്റപ്പെടുത്തുകയും ചെയ്തു.

സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് നടി ഹേമാംഗി കവി. ബ്രാ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് ഹേമാംഗിയുടെ വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വിഡിയോയ്ക്ക് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നതിന് പിന്നാലെയാണ് നടിയുടെ ഈ തുറന്നെഴുത്ത്.

“ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണില്‍ നോക്കികാണുന്നത്. എന്തിനാണ് അത് അടിച്ചേല്‍പ്പിക്കുന്നത്. പല പെണ്‍കുട്ടികളും മുലക്കണ്ണ് കാണാതിരിക്കാന്‍ രണ്ട് ബ്രാ ധരിക്കാറുണ്ട്.

ടിഷ്യൂ പേപ്പര്‍ വച്ച് മറയ്ക്കുകയോ നി പ്പിള്‍ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും… എന്തിനാണ് ഇത്രയേറെ?”, ഹേമാംഗി ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് നടി പങ്കുവയ്ക്കുന്നത്.

“ബ്രാ ധരിക്കുന്നത് പല സ്ത്രീകള്‍ക്കും അസ്വസ്ഥതയാണ്. ബ്രാ അഴിച്ചതിന് ശേഷം അവര്‍ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് സഹതാപം തോന്നും. സ്വന്തം വീട്ടില്‍ കുടുംബത്തിന്റെ മുന്നില്‍ പോലും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ബ്രാ ധരിക്കേണ്ടിവരുന്നു. ആരോ അനുവാദം തന്നതുപോലെ രാത്രിയില്‍ അവ അഴിച്ചുവയ്ക്കുന്നു.

പുറത്തുള്ളവരെ മാറ്റിനിര്‍ത്തിയാലും സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിലും ബ്രാ ധരിക്കണോ? എന്തിന്? ഇതേ അച്ഛന്‍ നിങ്ങളെ ചെറുപ്പത്തില്‍ പൂണ്ണ ന ഗ്നരായി കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്പോള്‍ നിങ്ങളുടെ അവയവങ്ങള്‍ അവര്‍ക്ക് മുന്നില്‍ മറയ്ക്കുന്നത്.

നിങ്ങളുടെ അവയവങ്ങള്‍ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമല്ലേ?
എന്റെ വീട്ടില്‍ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടില്‍ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്പോള്‍ അവര്‍ക്ക് ഒരു ഭാവമാറ്റവുമുണ്ടാകാറില്ല.

എന്റെ വിവാഹം കഴിഞ്ഞിട്ടും ഇതില്‍ മാറ്റമില്ല. ഞങ്ങളുടെ സംസ്‌കാരമോ മറ്റെന്തെങ്കിലുമായോ ഇതിന് യാതൊരു ബന്ധവുമില്ല. പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ, അവര്‍ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉള്‍ക്കൊള്ളേണ്ടത് സ്ത്രീകള്‍ തന്നെയാണ്”, ഹേമാംഗി  പറയുന്നു.

Written by Editor 3

എന്നെ ഒഴിവാക്കിയത് നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ; തുറന്ന് പറഞ്ഞ് തപ്‌സി..!

അമ്പോ.. കായലിന്റെ നടുവിൽ ഗ്ലാമറസ് ഷൂട്ടുമായി സാധിക, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം