in

രാവിലെ ആറുമണി മുതൽ ബിസി ആയിരിക്കും, മെസേജുകൾ കോളുകൾ എല്ലാം പരിശോധിക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും, ആ സമയത്ത് ബ്രേക്ക്ഫാസ്റ്റ് രാധിക വാരിത്തരും, ഒരുതരം കൊഞ്ചലാണ് അത്- സുരേഷ് ​ഗോപി

He is also a person who values his family a lot, so even if Suresh Gopi goes somewhere, his wife Radhika is always with him

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടൻ മാത്രമല്ല മികച്ച ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അഭിനയത്തിൽ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും താരം തിളങ്ങുകയാണ്. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്. സുരേഷ് ഗോപിയും രാധികയുമായുള്ള വിവാഹം 1990ലാണ് നടന്നത്.

ഗരുഡൻ മൂവി പ്രമോഷന് എത്തിയ വേളയിലാണ് സുരേഷ് ഗോപി ഭാര്യയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായത്. നടി നന്ദിനി അപ്രതീക്ഷിതമായി കാണാൻ വന്നപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത് ‘പാമ്പെറിങ്‌ലി സ്വീറ്റ്’ എന്നാണ്. ഭാര്യ ഇങ്ങനെ കൊഞ്ചിച്ചു വച്ചേക്കുവാണോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

കൊഞ്ചിച്ചു വച്ചേക്കുന്നു എന്നല്ല, പക്ഷെ എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് വാരിത്തരുന്നത് രാധിക ആണ് എന്നും സുരേഷ് ഗോപി പറഞ്ഞു. അത് എനിക്ക് കൊഞ്ചൽ പോലെയാണ് തോന്നുന്നത്. രാവിലെ ആറുമണി മുതൽ ഞാൻ ബിസി ആയിരിക്കും. ഫോണിൽ വന്നുകിടക്കുന മെസേജുകൾ കോളുകൾ എല്ലാം പരിശോധിക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും. ഇതിന്റെ ഇടയിലാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്.

ആ കൊഞ്ചൽ വർക്ക് സ്ട്രെസ്സിന്റെ ഇടയിൽ മുങ്ങി പോകും. എന്നാൽ രണ്ട് ഇഡലി എന്നത് മൂന്നാമത്തെ ആയാൽ ഞാൻ മതി എന്ന് പറയും. ചമ്മന്തിക്ക് രുചി കൂടിയാൽ ഒരു ഇഡലി കൂടുതൽ കഴിക്കും. സുരേഷ് ഗോപിയുടെ പുത്തൻ ചിത്രം ഗരുഡൻ പ്രേക്ഷകപിന്തുണ നേടി മുന്നേറുകയാണ്. കേരള ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾട്ട്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഗരുഡനുണ്ട്. ഒരു കോടിയിൽ നിന്ന കളക്ഷൻ ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ട് കോടിയിലേക്ക് എത്തിയിരുന്നു.

Written by admin

He was like a brother; this demise was unexpected," said Dileep.

ഒരു സഹോദരനെ പോലെ ആയിരുന്നു, ഈ വിയോഗം അപ്രതീക്ഷിതം: ദിലീപ്

A good life through love, strife, sorrow, and joy: Krishnakumar holding Sindhu Krishna.

സ്നേഹിച്ചും, കലഹിച്ചും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല  ജീവിതം: സിന്ധു കൃഷ്ണയെ ചേർത്തുപിടിച്ച് കൃഷ്ണകുമാർ