in ,

വിമർശിക്കുന്നവർക്ക് അത്തരത്തിലുള്ള വേഷങ്ങൾ ധരിച്ചുകൊണ്ട് തന്നെ മറുപടി നല്കും:  പ്രതികരണവുമായി ഗോപിക രമേശ്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് ഗോപിക രമേശ്. മലയാളത്തിലെ ഒരു പറ്റം പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായി എത്തിയ തണ്ണീർമത്തൻ  ദിനങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഗോപിക മലയാളികൾക്ക് സുപരിചിതയായത്. ചി ത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്

ചിത്രത്തിൽ വളരെ സൈലൻറ് ആയ ഒരു കുട്ടിയെയാണ് ഗോപിക അവതരിപ്പിച്ചത്. ജീവിതത്തിൽ വളരെ ബോൾഡ് സ്റ്റൈലിഷായി ഗോപിക തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് .ഇപ്പോഴിഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻറെ നാടായ കൊല്ലത്ത് സാധാരണ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാൽ ആളുകൾ വിമർശിക്കാറുണ്ട് എന്നും പുറത്തു പോയപ്പോൾ ഒരു സ്ത്രീ തന്നെ അപമാനിച്ചിരുന്നു എന്നും തനിക്ക് എന്തെങ്കിലും  അടിയിൽ ധരിച്ചു കൂടെ എന്ന് പബ്ലിക്കയി ചോദിച്ചു എന്നും ഗോപിക പറഞ്ഞു.

ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് താൻ മോഡേൺ വേഷങ്ങൾ  ഇനിയും ഇട്ടുകൊണ്ട് തന്നെ ഇവർക്ക് മറുപടികൾ നൽകുമെന്നും ഗോപിക പ്രതികരിച്ചു. ഒരു ഫാഷൻ ഡിസൈനർ സ്റ്റുഡൻറ് കൂടിയായ ഗോപിക നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം കൊല്ലത്താണ് പഠിക്കുന്നത്. പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാക്കാനുണ്ട് താരം നല്ലൊരു അഭിനേത്രി കൊപ്പം തന്നെ നല്ലൊരു നർത്തകി കൂടെയാണ്. നിരവധി ഡാൻസ് വീഡിയോകളും ഗോപിക പങ്കുവയ്ക്കാറുണ്ട്.

Written by admin

സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, നടിമാരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുണ്ടെന്ന്  സ്നേഹ ശ്രീകുമാർ

കാട്ടരുവിയുടെ മടിത്തട്ടിൽ നിന്നും കിടിലൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു അമേയ.. സാരിയിൽ ക്യൂട്ടായി താരം.. !!