in

അയാൾ പലവട്ടം എന്നെ വഴിവിട്ട ബന്ധത്തിന് ക്ഷണിച്ചു.. മീറ്റു ആരോപണവുമായി നടി ഗീത വിജയൻ, സംഭവം ഇങ്ങനെ

ഹിന്ദി ഉൾപ്പെടെ നൂറിലധികം സിനിമകളിൽ വേറിട്ട അഭിനയം കാഴ്ചവച്ച് മലയാളത്തിന്റെ നിറവസന്തമായി ജൈത്രയാത്ര തുടരുകയാണ് ഗീത വിജയൻ. ഇതിനിടയിൽ മലയാള സീരിയലിൽ അഭിനയിക്കാനും ഈ തൃശൂർക്കാരി സമയം കണ്ടെത്തുന്നു. ഒരു പ്രമുഖ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സീരിയലിലാണ് ഇപ്പോൾ ഗീത വിജയന്റെ അഭിനയത്തനിമ കുടുംബപ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്.

തന്റെ ആദ്യകാല സിനിമയുടെ സംവിധായകരിലൊരാള്‍ മോശമായി പെരുമാറിയിരുന്നതായി ഗീത വിജയന്‍ പറഞ്ഞു. അന്ന് അദ്ദേഹത്തിന് വഴങ്ങി കൊടുക്കാത്തതിനാല്‍ സെറ്റില്‍ വെച്ച് ഒരുപാട് ചീത്ത വിളി കേള്‍ക്കേണ്ടി വന്നതായും ഗീത പറഞ്ഞു. പിന്നീട് ആ ചിത്രത്തിന്റെ നിര്‍മാതാവും വിതരണക്കാരനും പരസ്പരം സംസാരിച്ചാണ് ആ പ്രശ്‌നം പരിഹരിക്കുന്നതെന്നും ഗീത ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യ സിനിമയില്‍ വളരെ പ്രൊട്ടക്റ്റഡായി വന്നയാളാണ്. 1991-92 സമയമാണ്. ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അതിന്റെ സംവിധായകന്‍(അങ്ങേര്‍ക്ക് അല്ലെങ്കിലും വലിയ റെപ്യൂട്ടേഷന്‍ ഒന്നുമില്ല, പക്ഷേ അദ്ദേഹം നല്ല ഒരു സംവിധായകനാണ്, എല്ലാ പ്രധാന നടിനടന്‍മാരും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്), എന്റെയടുത്ത് ഒരു മോശം പെരുമാറ്റം നടത്തി.

അതറിയാനുള്ള ബുദ്ധിയൊക്കെ നമുക്കുണ്ടല്ലോ. ഒരുമാതിരി സെറ്റിലൊക്കെ എന്നെ ചീത്ത പറയുക. ചിലര്‍ക്ക് കാര്യം നടക്കാതിരുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ചീത്ത പറയുന്ന ഒരു പരിപാടിയുണ്ടല്ലോ. പ്രത്യേകിച്ച് സീന്‍ എടുക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ഇന്‍സള്‍ട്ട് ചെയ്യുന്നത് അവരുടെ ഒരു ഇതാണ്….ശരിക്കും അങ്ങനെ പാടില്ല, ആരും അങ്ങനെയൊന്നും ചെയ്യരുത്. അവരുടെയും എല്ലാവരുടെയും അന്നമല്ലേ.

എന്നോട് ഒരു മോശം പെരുമാറ്റം ശരിക്കും നടത്തി. അപ്പോള്‍ ഞാന്‍ പറഞ്ഞു ‘നോ’ എന്ന്. ഞാന്‍ പറഞ്ഞു: ഇങ്ങനെയാണെങ്കില്‍ സര്‍ ഞാനീ പ്രൊജക്ട് ഉപേക്ഷിക്കുകയാണ്. പൂജയൊക്കെ കഴിഞ്ഞിട്ടുള്ള ഫസ്റ്റ് ഡേയാണ് ഇത് പറയുന്നത്.

പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും അവിടെയുണ്ടായിരുന്നു. അവര്‍ ഞാനുമായി നല്ല സൌഹൃദത്തിലായിരുന്നു. നമ്മുടെയൊക്കെ പ്രായത്തിലുള്ള പിള്ളേരാണ്, അവരോട് എനിക്ക് പറയാന്‍ പറ്റും. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇങ്ങനെ ഒരു പ്രശ്‌നമുണ്ട് ഇവിടെ. അതുകൊണ്ട് എനിക്ക് ഇവിടെ നിന്നും പോകണം. ക്ഷമിക്കണമെന്ന് പറഞ്ഞു.

അപ്പോള്‍ അവര് പറഞ്ഞു, നിരാശപ്പെടേണ്ട, ഗീത, ഈ പ്രശ്‌നം ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു. അവര് രണ്ടുപേരും, പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും പോയി സംസാരിച്ചു ആ പ്രശ്‌നം പരിഹരിച്ചു. മറ്റെയാള്‍ക്ക് എന്നോട് ദേഷ്യമുണ്ടാകും, പക്ഷേ അവരന്ന് ഇടപ്പെട്ടത് കൊണ്ടാണ് പരിഹരിക്കപ്പെട്ടത്. ആ സിനിമ 1992ലെ വലിയ ഹിറ്റായിരുന്നു.

നാലു ഹിന്ദി ചിത്രങ്ങളിലും ഗീത വിജയൻ അഭിനയിച്ചു. തേന്മാവിൻ കൊമ്പത്തിന്റെ റീമേക്കായ സാത്ത് രംഗ് കി സപ്നേയാണ് അതിലൊന്ന്. തേന്മാവിൻ കൊമ്പത്തിലെ അതേ വേഷമായിരുന്നു ഗീതയ്ക്കും സുകുമാരിയമ്മയ്ക്കും.

തൃശൂർ ടൗണിലെ വാരിയത്ത് ലെയിനിലാണ് ഗീതയുടെ വീട്. അച്ഛൻ ഡോ. പണിക്കവീട്ടിൽ വിജയൻ. അമ്മ ശാരദ. തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിലാണു ഗീത പത്തുവരെ പഠിച്ചത്. കോളജ് വിദ്യാഭ്യാസം ചെന്നൈയിൽ. പ്രശസ്ത മോഡലും നടനുമായ സതീഷ് കുമാറാണു ഗീതയുടെ ഭർത്താവ് ഇപ്പോൾ സ്ഥിരതാമസം ചെന്നൈയിൽ

Written by Editor 3

പൊരുത്തക്കേടുകൾ ഒരുപാട് ആയിരുന്നു, ഞാൻ ശരിക്കും ബുദ്ധിമുട്ടി, ഒരുവർഷം കൊണ്ട് അവസാനിപ്പിച്ച തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി നടി ശ്രിത ശിവദാസ്..!

എന്താ ക്യൂട്ട്നെസ്സ്, കണ്ണെടുക്കാനെ തോന്നുല്ല… ലിജോ മോളുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ