in

ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിൽ ലിമിറ്റുണ്ട്, ഒരു പരിധി കഴിഞ്ഞിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ കംഫർട്ടബിൾ അല്ല, പ്രീ മരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്ന്, കെയർഫുള്ളായി കൈകാര്യം ചെയ്തില്ലെങ്കിൽ ജീവിതത്തിൽ പറ്റിയ ഒരു അമളിയായി മാറും- ​ഗായത്രി സുരേഷ്

Gayathri Suresh Opened Up About Doing Intimate Scenes In Movies

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. നിരന്തരം സൈബർ ആക്രമണം നേരിടുന്ന താരം കൂടിയാണ് ​ഗായത്രി സുരേഷ്.

ഇപ്പോഴിതാ ഗായത്രിയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച ഗായത്രിയുടെ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു പരിധിക്ക് അപ്പുറമുള്ള ഇന്റിമേറ്റ് രംഗങ്ങൾ തനിക്ക് കംഫർട്ടബിൾ അല്ലെന്നാണ് ഗായത്രി പറയുന്നത്.

‘ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇന്റിമേറ്റ് സീനുകൾ എനിക്ക് ഒട്ടും പറ്റില്ല എന്നല്ല. അത് ചെയ്യുന്നതിൽ എനിക്കൊരു ലിമിറ്റുണ്ട്. ഒന്ന് കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഒന്നുമല്ല ഞാൻ പറയുന്നത്. ഒരു പരിധി കഴിഞ്ഞിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ഞാൻ കംഫർട്ടബിൾ അല്ല. അത് തെറ്റായത് കൊണ്ടല്ല. എനിക്ക് ചെയ്യാൻ പറ്റില്ല. അത്രയേ ഉള്ളൂ’, ‘ബോൾഡായ ആളുകളാണ് ഇന്റിമേറ്റ് സീനുകൾ ചെയ്യുക. ചെയ്ത് കഴിഞ്ഞാൽ വിവാദങ്ങൾ ഉണ്ടാകുമെന്നും ആളുകൾ ഇല്ലാത്തതൊക്കെ പറഞ്ഞുണ്ടാകുമെന്നും അവർക്കറിയാം. എന്നാൽ അതൊന്നും കുഴപ്പമില്ല. എനിക്ക് കംഫർട്ടബിൾ ആണ് ഞാൻ ചെയ്യും എന്നതാണ് അവാരുടെ ആറ്റിട്യൂഡ്. അതിനെ ബോൾഡായി തന്നെ കാണണം’

‘പ്രീ മരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്. റിലേഷനിൽ ആകുന്നവർക്ക് നല്ലൊരു ഇമോഷണൽ കണക്ഷൻ ഉണ്ടാകും. വേർപിരിഞ്ഞു കഴിയുമ്പോൾ അവർ ചിലപ്പോൾ ദുഖിക്കുന്നത് അതോർത്തിട്ടാകും. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു തെറ്റ് സംഭവിച്ചല്ലോ എന്ന് ചിന്തിച്ചേക്കാം. അതില്ലാതെ ഒരു കോൺഫിഡൻസ് ഉണ്ടായിരിക്കുന്നതിന് പ്രീ മരിറ്റൽ സെക്സിൽ ഏർപ്പെടാതിരിക്കുന്നത് ആണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. മാക്സിമം അത് ഒഴിവാക്കാൻ നോക്കുക എന്നാണ് എനിക്ക് പറയാനുള്ളത്’,

‘അത് ഒരിക്കലും ഒരു ക്രൈം അല്ല. എന്നാൽ അത് തെറ്റാണെന്നോ ശരിയാണെന്നോ പറയാൻ കഴിയില്ല. അത് വ്യക്തികളെ അനുസരിച്ച് ഇരിക്കും. പക്ഷെ അതിനെ കെയർഫുള്ളായി കൈകാര്യം ചെയ്യണം. അത് ഒരിക്കലും ജീവിതത്തിൽ ഒരു പ്രശ്നമായി വരരുത്. അത് ജീവിതത്തിൽ പറ്റിയ ഒരു അമളിയായി മാറരുത്

Written by admin

Anikha Surendran stylish photos

ഒറ്റവാക്കിൽ സിമ്പിൾ ആൻഡ് സ്റ്റൈലിഷ്!!! കിടിലൻ ലുക്കിൽ അനിഖ സുരേന്ദ്രൻ

Kalabhavan Shajohn's daughter's birthday

മകൾക്ക് ജന്മദിനാശംസയുമായി കലാഭവൻ ഷാജോൺ, കമന്റുമായി സോഷ്യൽ മീഡിയ