in

ശരീരം മുഴുവൻ മറച്ചു നടക്കുന്ന പെൺകുട്ടികളെ അറിയാം,അവർക്കൊക്കെ ചെറിയ ഷെർട്ടോ ജീൻസോ ധരിച്ചു മുന്നോട്ട് വരാൻ ധൈര്യമില്ല: പ്രതികരണവുമായി ഫാത്തിമ അസ്‍ല

ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കി മാധ്യമശ്രദ്ധ നേടുകയാണ്   ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂള്‍. വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശമാണ് സ്കൂൾ യൂണിഫോംലൂടെ അധികൃതർ മുന്നോട്ട് വെക്കുന്നത് .

നിരവധി കയ്യടികളും പ്രശംസകളും അതുപോലെ വിമർശനങ്ങളും ഇത്തരം പുതിയ നീക്കങ്ങൾക്ക് ലഭിക്കാറുണ്ട്, സോഷ്യൽ മീഡിയയിലൂടെ ഈ വിഷയത്തെക്കുറിച്ച് നിരവധി ചർച്ചകളും നടന്നു കഴിഞ്ഞു ,ഇപ്പോഴിതാ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രതികരണങ്ങൾ അറിയിക്കുന്ന ഫാത്തിമ അസ്‍ല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത് .തുറിച്ചു നോട്ടങ്ങളും കമന്റടികളും നില നിൽക്കുന്ന ഈ സമൂഹത്തിൽ ഇഷ്ട്ടമുള്ള വേഷം ധരിക്കാൻ കഴിയാതെ, ശരീരം മുഴുവൻ മറച്ചു നടക്കുന്ന ഒരുപാട് പെൺകുട്ടികളെ അറിയാം.. അവർക്കൊക്കെ ഒരു ദിവസം കൊണ്ട് ചെറിയ ഷെർട്ടോ ജീൻസോ ധരിച്ചു മുന്നോട്ട് വരാൻ ധൈര്യമോ “എന്റെ ശരീരമല്ല ഞാൻ” എന്ന ബോധ്യം ഉണ്ടാവാൻ മാത്രം പ്രിവിലേജോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല -ഫാത്തിമ സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പ് വായിക്കാം:

ജീൻസിന്റെ കൂടെ ചെറിയ ടോപ്പോ ടീ ഷെർട്ടോ ഇട്ട് public നെ ഫേസ് ചെയ്യാൻ ഞാൻ ഇത്രയും കാലം ആയിട്ട് പഠിച്ചിട്ടില്ല, അല്ലെങ്കിൽ എന്റെ disabled body തരുന്ന inferiority complex മറി കടക്കാൻ മാത്രമുള്ള confidence ഇപ്പോഴും ഉണ്ടായിട്ടില്ല…Body shaming ഉം തുറിച്ചു നോട്ടങ്ങളും കമന്റടികളും നില നിൽക്കുന്ന ഈ സമൂഹത്തിൽ ഇഷ്ട്ടമുള്ള വേഷം ധരിക്കാൻ കഴിയാതെ, ശരീരം മുഴുവൻ മറച്ചു നടക്കുന്ന ഒരുപാട് പെൺകുട്ടികളെ അറിയാം.. അവർക്കൊക്കെ ഒരു ദിവസം കൊണ്ട് ചെറിയ ഷെർട്ടോ ജീൻസോ ധരിച്ചു മുന്നോട്ട് വരാൻ ധൈര്യമോ “എന്റെ ശരീരമല്ല ഞാൻ” എന്ന ബോധ്യം ഉണ്ടാവാൻ മാത്രം പ്രിവിലേജോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല..ശീലമാവാൻ എടുക്കുന്ന സമയം കൊണ്ട് അവർക്ക് ഉണ്ടാവുന്ന ട്രോമകളും ചെറുതാവാൻ സാധ്യത ഇല്ല..സ്കൂൾ കുട്ടികൾ ഏറ്റവും കംഫർട്ട് ആയ വസ്ത്രം ധരിച്ചു വന്ന് പോവേണ്ട ഇടമാണ്.. ഒരു യൂണിഫോമും ഒരിക്കലും അടിച്ചേൽപ്പിക്കൽ ആവരുത്, കുട്ടികൾ അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ, പറ്റാത്തതിനോട് No പറയാനുള്ള സ്‌പേസ് അവർക്ക് കിട്ടട്ടെ..

Written by admin

തനി നാടൻ ലുക്കിൽ ഗുരുവായൂരപ്പന്റെ നടയിൽ: രശ്മി സോമന്റെ പുതിയ ചിത്രങ്ങൾ

ഒരുപാട് ചിന്തകളായിരുന്നു മനസില്‍, പറഞ്ഞു തുടങ്ങിയപ്പോഴേ കയ്യില്‍ നിന്നു പോയി, ആര്‍ക്കും ഒന്നും മനസിലായില്ല, അന്ന ബെന്‍