in

തന്റെ റൂമിൽ ഉണ്ടായിരുന്നത് ആ രാത്രി ആരാണെന്നും എന്തിനാണെന്നും വെളിപ്പെടുത്തി നടി ഇഷ ഗുപ്ത

ബോളിവുഡ് സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടിയാണ് ഇഷ ഗുപ്ത. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ തന്റെ ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള ഇഷയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇഷ ഗുപ്ത സിനിമാ മേഖലയിലെ കാ സ്റ്റിംഗ് കൗ ച്ചിനെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു. മുന്‍പ് തങ്ങള്‍ക്കുണ്ടാകുന്ന മോശം അനുഭവം തുറന്നുപറയാന്‍ നടിമാര്‍ തയ്യാറായിരുന്നില്ല എങ്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്.

പല പ്രശസ്ത താരങ്ങളും തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബോളിവുഡില്‍ തനിക്ക് നേരിട്ട കാ സ്റ്റിങ് കൗ ച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇഷ. രണ്ട് പ്രാവിശ്യം കാ സ്റ്റിങ് കൗ ച്ചിന് നിര്‍ബന്ധിതയാകേണ്ടി വന്നിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. ഒരു സിനിമയുടെ ചിത്രികരണ വേളയില്‍ സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. എന്നാല്‍ അങ്ങനെയുള്ള അനുഭവം നേരിട്ടിട്ടും താന്‍ ആ സിനിമ ചെയ്തു തീര്‍ത്തുവെന്നും ഇഷ പറയുന്നു.

‘എനിക്ക് ഒറ്റയ്ക്ക് കിടക്കുവാന്‍ ഭയമാണെന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു. എന്റെ കൂടെ തന്നെ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും കിടത്തി. എന്നാല്‍ ഞാന്‍ ഭയന്നിരുന്നത് പ്രേതത്തെ ആയിരുന്നില്ല. അയാളെ മാത്രമായിരുന്നു. അതിന്റെ കാരണം എന്തെന്നാല്‍ എന്നാണ് എപ്പോഴാണ് അങ്ങനെയൊക്കെ സംഭവിക്കുക എന്ന് അറിയുവാന്‍ കഴിയുകയില്ലല്ലോ. അവരിതൊക്കെ ഞങ്ങളോട് മാത്രമാണ് കാണിക്കുന്നത്.അവര്‍ കരുതുന്നത് ഞങ്ങള്‍ സിനിമയില്‍ അഭിനയിക്കുവാന്‍ വേണ്ടി അല്ലെങ്കിലും മികച്ചൊരു കഥാ പാത്രം കിട്ടുവാന്‍ വേണ്ടി അതിന് തയ്യാറാകുമെന്നതാണ്. അതൊക്കെ തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും. ‘ഇഷ ഗുപ്ത വ്യക്തമാക്കി.

‘ഒരാളുടെ ഏറ്റവും മോശമായ ഭാഗം കാണുവാന്‍ ഇടയായിട്ടുണ്ട്. അയാള്‍ എന്നോട് അങ്ങനെ ചെയ്യാന്‍ തുടങ്ങിയത് ഞാന്‍ ഒന്നും ചെയ്യില്ല എന്ന് പൂര്‍ണമായും മനസ്സിലായതിന് ശേഷമാണ്. ആ ഒരു സിനിമയില്‍ എന്റെ കൂടെ വന്നത് അമ്മയായിരുന്നു. ഈ കാരണം കൊണ്ട് അയാള്‍ക്ക് എന്നോട് ഏറ്റവും കൂടുതല്‍ പക തോന്നിയിരുന്നു. അത് കൊണ്ട് തന്നെ ഏറ്റവും മോശമായി തന്നെ പെരുമാറി. അയാളുടെ ആഗ്രഹത്തിന് നിന്ന് കൊടുക്കാത്തതുകൊണ്ട് എന്നെ പുറത്താക്കുവാന്‍ ശ്രമിച്ചു’. ഇഷ ഗുപ്ത പറഞ്ഞു.

ജന്നത്ത് 2 എന്ന ചിത്രത്തിലൂടെയാണ് ഇഷയുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശം. പിന്നീട് രാസ്, ചക്രവ്യൂഹ്, രസ്തം, കമാന്റോ 2 എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ ഇഷയെത്തി. മോഡലിങ്ങിലൂടെയാണ് ഇഷ ഗുപ്ത സിനിമയിലെത്തിയത്. മുന്‍ ഫെമിന മിസ് ഇന്ത്യയായിരുന്നു ഇഷ.

Written by Editor 3

ഉഫ്.. ബ്രാലെസ്സ് ഫോട്ടോസുമായി ഞെട്ടിച്ച് പ്രിയ താരം, കണ്ണെടുക്കാൻ തോന്നൂല്ല എന്ന് ആരാധകർ

നിങ്ങൾക്കുള്ളതാണ് ഈ പൂവ്… എടുത്തോളൂ.. കിടിലൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം