in ,

കണ്ണനാണേ സത്യം, ദിൽഷക്ക് റോബിനെ ഇഷ്ടമല്ല, കല്യാണം കഴിക്കില്ല.. ഡോ. റോബിന്റെ ഒലിപ്പീര് ഇഷ്ടമല്ലെന്ന് ദിൽഷ എന്നോട് പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ദിൽഷ, റോബിൻ പ്രണയം. ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്നും സീസൺ അവസാനിച്ചു കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസ്സിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും റോബിൻ ഇടക്കാലത്ത് പറഞ്ഞിരുന്നു.

ബിഗ് ബോസ് ഹൗസിനുള്ളിൽ വന്ന ആദ്യത്തെ ആഴ്ച തന്നെ റോബിന് ദിൽഷയോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. ഇത് മലയാളികൾ ഒന്നടങ്കം സാക്ഷ്യംവഹിച്ച കാര്യമായിരുന്നു. ആദ്യം ദിൽഷയോടും പിന്നീട് സുചിത്രയോടും അപർണ യോടും അടക്കം റോബിൻ ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ റോബിൻ ഇഷ്ടം പറഞ്ഞപ്പോൾ എല്ലാം തനിക്ക് അങ്ങനെയൊരു പ്രണയം തോന്നിയിട്ടില്ല എന്നാണ് ദിൽഷ മറുപടി നൽകിയത്. അതേസമയം ദിൽഷയുടെ അടുത്ത സുഹൃത്താണ് റോബിൻ എന്നും താരം തന്നെ പല ഘട്ടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും റോബിനെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് ദിൽഷ അഭിസംബോധന ചെയ്യുന്നത് പോലും.

ഇരുവരും ഒരുമിച്ചാണ് മിക്ക സമയങ്ങളിലും ഇരുന്നിരുന്നതും കാര്യങ്ങൾ ചർച്ച ചെയ്തതും. റോബിൻ പെട്ടെന്ന് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുകയും ബെസ്റ്റ് ഫ്രണ്ടിനെ പുറത്താക്കിയതിൽ പ്രതികരിക്കുമെന്ന് നിലപാടുമായി രംഗത്തെത്തുകയും ചെയ്യാൻ ദിൽഷയ്ക്ക് സാധിച്ചിരുന്നു.

ഇനിയുള്ള ദിവസങ്ങളിൽ റോബിന് നേടാൻ സാധിക്കാത്തത് എല്ലാം താൻ നേടിയെടുക്കും എന്നാണ് ദിൽഷ പറഞ്ഞത്. റോബിനെ പോലെ തന്നെ ബ്ലെസ്ലിയും ദിൽഷയോട് ഉള്ളിലെ സ്നേഹം വ്യക്തമാക്കിയ വ്യക്തിയാണ്. എന്നാൽ പ്രായംകൊണ്ട് ബ്ലെസ്ലി തനിക്ക് ഇളയ ആൾ ആയതുകൊണ്ട് തന്നെ ഒരു സഹോദരൻറെ സ്ഥാനത്താണ് താൻ ബ്ലെസ്ലിയെ കാണുന്നതെന്നും അവൻറെ ഇഷ്ടം പ്രോത്സാഹിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

റോബിൻ ദിൽഷയോടുള്ള പ്രണയം വ്യക്തമാക്കിയപ്പോൾ അതൊരു ലൗ സ്റ്റാറ്റർജി ആണെന്നാണ് ബിഗ് ബോസ് ഹൗസിൽ ഉള്ള എല്ലാവരും കരുതിയിരുന്നത്. എന്നാൽ പുറത്തുവന്നപ്പോൾ തനിക്ക് പ്രണയമുണ്ടെന്നത് സത്യമാണെന്ന് റോബിൻ സമ്മതിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്നും വാക്കൗട്ട് നടത്തി പുറത്തേക്കു വന്ന ജാസ്മിൻ ദിൽഷയെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളും ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നുണ്ട്.

റോബിനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ദിൽഷ സത്യം ചെയ്തിരുന്നു എന്നാണ് ജാസ്മിൻ പറഞ്ഞിരിക്കുന്നത്. തങ്ങൾ ബെഡ്മേറ്റ് ആയതുകൊണ്ട് തന്നെ ഒരുമിച്ചാണ് എന്നും കിടക്കുന്നത്. റോബിനെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ റോബിനും ചെറിയ ഒരു ഒലിപ്പീര് കാണിക്കുന്നുണ്ട്. അതുകൊണ്ട് ചോദിക്കുന്നത് എന്ന് അവളോട് പറഞ്ഞു. വീട്ടിൽ എല്ലായിടത്തും ക്യാമറ ആണ്. അതുകൊണ്ട് പുതപ്പിനുള്ളിൽ കയറിയാണ് റോബിനോട് പ്രണയമാണോ, വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത്.

സത്യം പറയണം എന്നു ഞാൻ അവളോട് പറഞ്ഞിരുന്നു. ഉടനെ അവൾ കഴുത്തിൽ കിടന്ന മാലയിലെ കൃഷ്ണൻറെ ലോക്കറ്റിൽ പിടിച്ച് സത്യം വെച്ചു. എൻറെ കണ്ണനാണ് സത്യം അയാളെ ഞാൻ കല്യാണം കഴിക്കില്ല. ഇഷ്ടമല്ല…റോബിനെ എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ല എന്നാണ് ദിൽഷ തന്നോട് പറഞ്ഞതെന്നും അവൾക്ക് ഒരു സെലിബ്രിറ്റി ക്രേഷ് ഉണ്ടെന്ന് ജാസ്മിൻ വ്യക്തമാക്കുകയുണ്ടായി.

Written by Editor 1

ഏഴ് ദിവസങ്ങൾ, ഏഴ് മാനസികാവസ്ഥകൾ… ആരാധകരെ മനംമയക്കും ഫോട്ടോസുമായി നടി മീര ജാസ്മിൻ, കാണാം

സിനിമയിൽ അവസരങ്ങൾ ഇല്ലാതെ ആയപ്പോൾ ഭാര്യ എന്നോട് പറഞ്ഞത് ഇങ്ങനെ; റഹ്‌മാൻ പറയുന്നു