in

പ്രണയാർദ്രമായ നൃത്ത ചുവടുകളുമായി ദിൽഷയും റംസാനും, കിടിലൻ ഡാൻസ് വീഡിയോ കാണാം

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ടൈറ്റില്‍ വിജയി ആയി പ്രേക്ഷകര്‍ തെരഞ്ഞെടുത്തത് ദില്‍ഷ പ്രസന്നനെ ആയിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു പെണ്‍കുട്ടി വിജയി ആകുന്നതും. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതോടെ ധാരാളം വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും ആയിരുന്നു ദില്‍ഷയെ കാത്തിരുന്നത്. അര്‍ഹിക്കാത്ത വിജയമായിരുന്നു ദില്‍ഷ നേടിയത് എന്നായിരുന്നു പ്രധാന വിമര്‍ശനം.

ബിഗ് ബോസിലെ തന്നെ മറ്റു മത്സരാര്‍ഥികളായിരുന്ന റോബിന്റേയും ബ്ലെസ്ലിയുടേയും ഫാന്‍സുകാര്‍ വോട്ട് ചെയ്തതു കൊണ്ടാണ് ദില്‍ഷ ജയിച്ചതെന്നും വിമര്‍ശനങ്ങളുയര്‍ന്നു. ആദ്യമായിട്ടായിരിക്കും വിജയി ആയ ഒരാള്‍ക്ക് സങ്കടമുണ്ടാകുന്നതെന്ന് പറഞ്ഞ് ഇതിന് പിന്നാലെ ഒരു വീഡിയോയുമായി ദില്‍ഷ എത്തിയിരുന്നു. വിജയി ആയി തന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ സഹമത്സരാര്‍ഥികളാരും തന്നെ അഭിനന്ദിക്കുകയോ തനിക്കു വേണ്ടി കൈയ്യടിയ്ക്കുകയോ ചെയ്തില്ലെന്നായിരുന്നു ദില്‍ഷ പറഞ്ഞത്.

ബ്ലെസ്ലിയും റോബിനും തനിക്ക് വേണ്ടി സംസാരിച്ചില്ലെന്നും ഒരു പാവയെപ്പോലെ രണ്ട് പേരും തന്നെ തട്ടിക്കളിക്കുകയാണെന്നും ദില്‍ഷ പറഞ്ഞിരുന്നു. ഇനി ഇരുവരുമായും യാതൊരുവിധ സൗഹൃദവും ഉണ്ടാകില്ലെന്നും ദില്‍ഷ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയധികം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും അതൊന്നും തന്നെ തെല്ലും ബാധിച്ചിട്ടില്ല എന്നു തന്നെയാണ് ദില്‍ഷയുടേതായി പുറത്തുവരുന്ന ഓരോ വീഡിയോയിലും പോസ്റ്റുകളിലും വ്യക്തമാകുന്നത്.

ഷോയില്‍ നിന്ന് പുറത്തു വന്നതിന് ശേഷം ഫോട്ടോഷൂട്ടുകളുടേയും ഉദ്ഘാടനങ്ങളുടേയും പരിപാടികളുടേയുമൊക്കെ തിരക്കുകളിലാണ് ദില്‍ഷയിപ്പോള്‍. അടുത്തിടെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് റംസാനും ദില്‍ഷയും. നേരത്തെയും ഇരുവരും തമ്മിലുള്ള ഡാന്‍സ് ഏറെ വൈറലായിരുന്നു.

ഇപ്പോഴിതാ സോള്‍ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ പ്രേമിക്കുമ്പോള്‍ നീയും ഞാനും എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് ഇരുവരും. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധിപ്പേരാണ് നൃത്ത വീഡിയോയ്ക്ക് കമന്റുകള്‍ അറിയിച്ച് എത്തുന്നത്.. നിങ്ങള്‍ സൂപ്പര്‍ ജോഡിയാണെന്ന് റംസാനോടും ദില്‍ഷയോടും ആരാധകര്‍ പറയുന്നു.

ബിഗ് ബോസ് ഷോയിലൂടെയാണ് റംസാനേയും ദില്‍ഷയേയും എല്ലാം പ്രേക്ഷകര്‍ അടുത്തറിയുന്നത്. രണ്ട് പേരും ഒരേ സീസണില്‍ അല്ലായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത് എങ്കില്‍ പോലും.. നൃത്ത വേദികളിലൂടെ വളര്‍ന്ന സൗഹൃദമാണ് റംസാന്റേതും ദില്‍ഷയുടേതും. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് കിടിലന്‍ നൃത്ത വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്.

ബിഗ് ബോസ് നാലാം സീസണില്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ റംസാനും രംഗത്ത് എത്തിയിരുന്നു. തന്റെ പ്രിയ സുഹൃത്തിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് പറഞ്ഞായിരുന്നു റംസാന്‍ എത്തിയിരുന്നത്. ഇപ്പോഴിതാ പ്രിയ താരങ്ങള്‍ ഒന്നിച്ച് എത്തിയ ഡാന്‍സ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദി സോങ്ങില്‍ ചുവന്ന ഉടുപ്പ് ധരിച്ചാണ് ഇവര്‍ ഉള്ളത്. വളരെ പ്രണയാര്‍ദ്രമായാണ് ഇവര്‍ ഡാന്‍സ് ചെയ്യുന്നത്.മനോഹരമായ കണ്ണുള്ള ഒരാള്‍ക്കൊപ്പം എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

Written by Editor 3

കുളത്തിൽ നീന്തി കുളിച്ച് നടി അമല പോൾ, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അമ്പോ.. കിടു…. ബ്രാ ലെസ്സ് ഫോട്ടോയിൽ ആരാധകരുടെ മയക്കി പ്രിയ താരം… ഫോട്ടോസ് കാണാം