in

ദിൽഷ ഇനി കുടുംബവിളക്ക് സീരിയലിൽ? സന്തോഷം പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക, കാത്തിരിപ്പോടെ ആരാധകർ..!

ബിഗ് ബോസ് മലയാളം നാലാം സീസൺ മുതൽ മലയാളികൾക്ക് കൂടുതൽ പരിചിതമായ മുഖമാണ് ഡാൻസർ കൂടിയായ ദിൽഷ പ്രസന്നന്റേത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയി ആയി പുറത്തിറങ്ങിയ ദിൽഷയ്ക്ക് പക്ഷെ പുറത്ത് കേൾക്കേണ്ടി വന്നത് പല തരത്തിലുള്ള വിമർശനങ്ങളാണ്.

റോബിന്റെ പ്രൊപ്പോസലും ബ്ലസ്ലിയുടെ സൌഹൃദവും, ബിഗ് ബോസ് വിജയിയായതിലെ അർഹതയുമെല്ലാം വിമർശന വിധേയമായി. ബിഗ് ബോസ് വീട്ടിലെ സുഹൃത്തുക്കളായ ബ്ലസ്ലിയും റോബിനും ആയിരുന്നു ആദ്യ ചർച്ചകൾ. പിന്നീട് വിജയി ആയതിനെതിരെ ആയി.

ബ്ലസ്ലിയും റോബിനുമായുള്ള ബന്ധം തൽക്കാലം നിർത്തി ജീവിതത്തിൽ കുറച്ചധികം കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞാണ് ദിൽഷയുടെ ഇപ്പോഴുള്ള പോക്ക്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ ദിൽഷ അവരുടെതായ ലോകത്ത് തിരക്കിലുമാണ്.

ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും മോഡലിങ്ങും ഒക്കെയായി ഓട്ടത്തിലാണ് താരം.. ഇപ്പോൾ ഒട്ടനവധി അവസരങ്ങളാണ് ദിൽഷയെ തേടിയെത്തിരിക്കുന്നത്. ഉദ്ഘാടനങ്ങളും ഡാൻസ് പരിപാടികളും മോഡലിങുമൊക്കെയായി തിരക്കുകളിലാണ് ദിൽഷ.

ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങളും ദിൽഷ പങ്കുവയ്ക്കുന്നുണ്ട്. ബിഗ് ബോസിലെ ഈ സീസണിലെ നല്ല സുഹൃത്തുക്കളായിരുന്നു ദിൽഷയും റോബിനും ബ്ലെസ്‌ലിയും. എന്നാൽ അധികകാലം ഈ സൗഹൃദം നീണ്ടു നിന്നില്ല.

നാട്ടുകാർ പറയുന്നതിനനുസരിച്ചല്ല എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ദിൽഷ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. നല്ല ഒരു സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. വിജയ്, ധനുഷ്, കുഞ്ചാക്കോ ബോബൻ, അല്ലു അർജുൻ, ഹൃത്വിക് റോഷൻ തുടങ്ങിയവരോടൊപ്പം ഡാൻസ് കളിക്കണമെന്നതും തന്റെ മറ്റൊരു ആഗ്രഹമാണെന്നാണ് ദിൽഷ പറഞ്ഞത്.

സൈബർ ആക്രമണം ഉണ്ടായപ്പോൾ മെന്റലി ഭയങ്കരമായി ഡൗൺ ആയെന്നും ഒരഭിമുഖത്തിനിടെ ദിൽഷ പറഞ്ഞിരുന്നു. ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ദിൽഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട് താരം പരമ്പരയിൽ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

സഹോദരി ശേഖ പ്രസന്നനും കുടുംബവിളക്ക് താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക് പോകുകയാണ് ദിൽഷ. ശരണ്യയും ദിൽഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ശരണ്യ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്.

ഇതാണ് ആരാധകർക്കിടയിൽ സംശയത്തിന് വഴി തെളിച്ചിരിക്കുന്നത്. എന്തായാലും ദിൽഷയുടെ അടുത്ത വിശേഷമറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്കിൽ ദിൽഷയും എത്തുമോ എന്നും ആരാധകർ ചോദിക്കുന്നു.

Written by Editor 3

അമ്പോ.. സൂപ്പർ സ്റ്റൈലിൽ സാധിക, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

പത്താം ക്ലാസുകാരിയുടെ അമ്മ, കൊച്ചിക്കാരി, സ്വന്തം സുജാതയിലെ വില്ലത്തി റൂബിയായി വരുന്ന നടി അനു നായരുടെ ജീവിതം ഇങ്ങനെ..!