in ,

സുഹൃത്തിന് ഒപ്പം തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നൻ.. ഏറ്ററെടുത്ത് ആരാധകർ; വീഡിയോ വൈറൽ

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. നാനാ ഭാഷകളിലായി ടെലിവിഷന് മുന്നിൽ എത്തുന്ന പരിപാടിക്ക് ധാരാളം ആരാധകരും ഉണ്ട്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരും ഒരുപോലെ കണ്ട് ആസ്വദിക്കുന്ന പരിപാടിയുടെ വിജയി ആരാകും എന്നറിയാന് ഉറ്റു നോക്കിയാണ് ഓരോ ദിവസവും പ്രേക്ഷകർ പരിപാടി കാണുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസിന്റെ മലയാളം അവതാരകനായി എത്തുന്നത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ എന്ന വിളി പേരിന് അർഹനായ താര രാജാവ് മോഹൻലാൽ തന്നെയാണ്. ബിഗ് ബോസിന്റെ നാല് സീസൺ ഇപ്പോൾ വിജയകരമായി മലയാളത്തിൽ പൂർത്തീകരിച്ചിരിക്കുകയാണ്.

ബിഗ് ബോസ് നാലിൻറെ വിജയിയായി പ്രഖ്യാപിച്ചത് അഭിനേത്രി, നർത്തകി എന്നീ നിലകളിലൊക്കെ പ്രശസ്തയായി മാറിയിരിക്കുന്ന ദിൽഷാ പ്രസന്നൻ ആയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ മുന്നിൽ സുപരിചിതയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ.

ഇതിനു മുൻപ് അമൃത ടിവിയിലെ റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. വളരെയധികം ആരാധകരെ കുറഞ്ഞ സമയത്തിനുള്ളിൽ നേടിയെടുത്ത ബിഗ് ബോസിലെ ദിൽഷയുടെ പ്രകടനം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്ന് തന്നെയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് താരത്തിനെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തത്.

ബിഗ് ബോസിന്റെ ഓരോ ദിവസവും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ദിൽഷയും റോബിനും തമ്മിലുള്ള പ്രണയമാണ്. ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെ ഇവരുടെ സുഹൃത്ത് ബന്ധം വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മോഹൻലാൽ പോലും പലതവണ ഇരുവരോടും ഇതിനെപ്പറ്റിയുള്ള കാര്യങ്ങൾ ചോദിക്കുകയും ചെയ്തതാണ്.

എന്നാൽ റോബിനെ താൻ പ്രണയിക്കുന്നില്ലെന്ന് തൻറെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണ് റോബിൻ എന്നും ദിൽഷ പല സാഹചര്യങ്ങളിലും വ്യക്തമാക്കുകയുണ്ടായി. പുറത്തിറങ്ങിയാൽ ദിൽഷയുടെ വീട്ടുകാരുമായി സംസാരിക്കുമെന്നും ആത്മാർത്ഥമായി ദിൽഷയെ സ്നേഹിക്കുന്നുണ്ടെന്ന് ആണ് റോബിൻ ഈ കാലഘട്ടത്തിൽ ഒക്കെ പറഞ്ഞത്. എന്നാൽ പുറത്തിറങ്ങിയതോടെ ഇരുവരും തങ്ങളുടെ നിലപാടിൽ നിന്ന് മാറുകയായിരുന്നു.

റോബിൻ പ്രൊപ്പോസ് ചെയ്തപ്പോൾ താൻ ഇപ്പോൾ ഒരു വിവാഹത്തിന് തയ്യാറല്ലെന്ന ദിൽഷയുടെ മറുപടിയിൽ ആ റിലേഷൻ ഉപേക്ഷിക്കാൻ ആണ് റോബിൻ തയ്യാറായത്. ആരതി പൊടിയുമായി പിന്നീട് റോബിൻ പ്രണയത്തിലാകുകയും ദിൽഷ തൻറെ സ്വതന്ത്ര ജീവിതം ആസ്വാദകരമാക്കുകയും ആണ്.

ഡാൻസ് ആയതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി റിൽസ് വീഡിയോകൾ താരം അനുദിനം പങ്കുവയ്ക്കാറുണ്ട്. പല ഷോകളിലും ഇന്ന് സജീവമായി ദിൽഷ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിലായി തല്ലുമാല എന്ന ടോവിനോയുടെ ചിത്രത്തിലെ ഗാനത്തിന് നൃത്തവുമായി എത്തിയിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Written by Editor 1

സ്വകാര്യ ലൈഫിൽ ചേട്ടൻ, പ്രൊഫഷണൽ ലൈഫിൽ എന്റെ ഗുരു; ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് പറയുന്നു

എന്നോട് അത് വേണമെന്ന് അവരൊക്കെ പറഞ്ഞു, തന്നെ ലൈം ഗിക താൽപ്പര്യത്തോടെ സമീപിച്ചു പ്രമുഖ സംവിധായകരയും നിർമ്മാതാക്കളേയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി