in

മകൾ സംസാരം മുഴുവൻ ഇം​ഗ്ലീഷിൽ, നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല,ഞാൻ ഭയങ്കര പ്രശ്നക്കാരൻ ആണെന്നാണ് അവളുടെ വിചാരം

മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ നിരവധിയാണ്. ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് പറയുകയാണ് താരം.

അന്നും അച്ഛൻ എന്നതിലുപരി നടൻ, എഴുത്തുകാരൻ സിനിമാക്കാരൻ എന്നപോലെയാണ് അച്ഛൻ . വീട്ടിൽ ഉണ്ടാകാറില്ല. ടിവിയിൽ ആണല്ലോ കാണുന്നത്. ഏറ്റവും വലിയ കാര്യം നമ്മൾ ഇവരെ മിസ് ചെയ്യുന്നില്ല എന്നുള്ളതാണ്. എല്ലാ ദിവസവും കാണാറുണ്ടല്ലോ ടിവിയിലും മറ്റുമായി. പിന്നെ എല്ലാ ദിവസവും വിളിക്കും. പിന്നെ അവധിക്കാലം ലൊക്കേഷനിൽ അല്ലെങ്കിലും ഹോട്ടലിൽ കൂടെ പോയി നിക്കും.

മോൾ കുസൃതിക്കാരി എന്നതിൽ അപ്പുറം ഈ ലോകം കണ്ട ആളാണ് അവൾ. ഈ ഒരു പ്രായത്തിനിടക്ക് അവൾ കുറെ രാജ്യങ്ങൾ സഞ്ചരിച്ചു. ഒരുപാട് യാത്രകൾ, കുറെ അധികം സ്ഥലങ്ങൾ കണ്ടു. ഞാൻ എവിടെപ്പോയാലും കൂടെ കൊണ്ട് പോകും. ഷൂട്ടിങ്ങിന്റെ ഒക്കെ സമയത്ത് എല്ലാ ഇടവും പോയി. ചെന്നൈയിലും, ബാംഗ്ലൂരിലും, ഹൈദരാബാദിലും ഒക്കെ കൂടെ കൊണ്ടുപോയി. കശ്മീരിലും,യൂറോപ്പിലും പോയി. ഇനിയിപ്പോ സിംഗപ്പൂരിൽ പോകുന്നു.

ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. കുറെ ആളുകളെ കണ്ടിട്ടുണ്ട്. അതിനിടയിൽ അവൾക്ക് മനസിലായ വലിയ കാര്യം എന്താണ് എന്ന് വച്ചാൽ ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ ഞാൻ ആണ് എന്നാണ്. 4 വയസ്സിനിടയിൽ കുറെ ലോകം കണ്ടിട്ടുള്ളതുകൊണ്ട് ഞാൻ ഭയങ്കര പ്രശ്നക്കാരൻ ആണെന്നാണ് അവളുടെ വിചാരം. എന്നെ നന്നാക്കി എടുക്കുക എന്നുള്ളതാണ് പുള്ളികാരിയുടെ ലക്‌ഷ്യം.

എല്ലാം ഇംഗ്ളീഷ് ആണ് സംസാരിക്കുന്നത്. ഇംഗ്ളീഷിൽ ഒക്കെ പറഞ്ഞാൽ നമ്മൾക്ക് പിടിച്ചു നിൽക്കാനും പറ്റില്ല. മലയാളം പിന്നെ തനിയെ പഠിച്ചോളും, അതുകൊണ്ട് ഇംഗ്ളീഷിൽ ആണ് കൂടുതലും സംസാരം. നമ്മൾ കുട്ടികളോട് പറയുന്ന കാര്യങ്ങൾ ഒക്കെയും എന്നോട് ആണ് അവൾ പറയുന്നത്. ഞാൻ സ്‌മോക്ക് ചെയ്യും എന്ന് അവൾക്ക് അറിയാം. അത് പ്രശ്നം ആണ് എന്ന് പറഞ്ഞ ആള് വലിച്ചപ്പോൾ അവൾക്ക് ഫീൽ ആയി- ധ്യാൻ വാചാലനായി.

Written by admin

കറുപ്പ് സാരിയിൽ സ്വപ്ന സൗന്ദര്യവുമായി ഹണി റോസ്;  ഫോട്ടോഷൂട്ട്

മോശം കമന്റിടുന്നവർ എന്തിനാണ് എന്നെ ഫോളോ ചെയ്യുന്നത് : സൈബർ ആക്രമണത്തെക്കുറിച്ച് മമ്ത മോഹൻദാസ്