in

സാവിത്രി തമ്പുരാട്ടിയെ പോലെ ദീപ്തി സതി.. പത്തൊമ്പതാം നൂറ്റാണ്ടിൽ” ദീപ്തി സതിയുടെ ലുക്ക്‌ ഏറ്റെടുത്ത് ആരാധകർ

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭീനയ രംഗത്തെത്തിയ താരമാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്.

മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലും പ്രധാന വേഷത്തിലെത്തുന്നുണ്ട് ദീപ്തി സതി.

കഴിഞ്ഞ ദിവസം താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.  ദീപ്തി സതിയുടെ സാവിത്രി തമ്പുരാട്ടിയെ പരിചയപ്പെടുത്തിയായിരുന്നു സംവിധായകന്‍ എത്തിയത്. “പത്തൊൻപതാം നൂറ്റാണ്ടി”ൻെറ നാലാമതു ക്യാരക്ടർ പോസ്റ്റർ ഇന്നു റിലീസു ചെയ്യുകയാണ്.

ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയിൽ അൻപതിലധികം പ്രമുഖ നടീനടൻമാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ പോസ്റ്ററിലൂടെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്.

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജസദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു. ആ കാലഘട്ടത്തിൽ തിരുവിതാംകുറിലെ താണജാതിക്കാർ അയിത്തത്തിൻെറ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു.

അതേ സമയം തന്നെ തീണ്ടലിൻെറയും തൊടീലിൻെറയും പേരിൽ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവർത്തികൾക്കെതിരെ ആറാട്ടു പുഴയിൽ നിന്ന് ഒരാൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. അധ:സ്ഥിതർക്കുവേണ്ടി മുഴങ്ങി കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു.

വേലായുധനെ നേരിൽകണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു.

ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവൻ നൽകിയെന്നുമായിരുന്നു വിനയൻ കുറിച്ചത്. മോഡലിങ്ങിൽ മേഖലയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് ദീപ്‌തി സതി.

ഇന്നിപ്പോൾ മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായ ഒരു നടിയാണ്. 2015 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്. 2015 ൽ പുറത്തിറങ്ങിയ നീന എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ഇന്നിപ്പോൾ മലയാളം തെലുങ്ക്, മറാഠി, കന്നട തുടങ്ങിയ സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി

അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

Written by Editor 3

ലിപ് ലോക്കും ഇന്റിമേറ്റ് സീനും കോമഡി സീൻ ചെയ്യുന്ന പോലെയുള്ളൂ, പേടിച്ചിരുന്നാൽ നമ്മൾക്കാണ് നഷ്ടം; ദുർഗാ കൃഷ്ണയും സ്വാസികയും പറയുന്നത് ഇങ്ങനെ

അമ്പോ.. യോഗ ചെയ്ത് മടങ്ങുന്ന ജാൻവി കപൂറിന്റെ ഫോട്ടോസ് ഒപ്പിയെടുത്ത് ആരാധകർ: ഫോട്ടോസ്