in

അറബികളെ കണ്ടപ്പോൾ പേടിച്ചോ ദീപികേ.. ഇവിടെ കാണിക്കേണ്ടതെല്ലാം കാണിച്ച പോലെ അവിടേം കാണിക്കായിരുന്നില്ലേ എന്നും വിമർശനം

ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് ദീപിക പദുക്കോൺ. ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്നാണ് അനാവരണം ചെയ്തത്. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് ഇതിന് അവസരം ലഭിക്കുന്നത്. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് തൊട്ടുമുന്നോടിയായിട്ടായിരുന്നു ചടങ്ങ്.

അതേസമയം, ദീപികയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഖത്തറില്‍ എത്തിയപ്പോള്‍ എല്ലാം അടച്ച് മൂടി വെച്ചിരിക്കുന്നത് എന്തിനാണ്? ഡഫല്‍ ബാഗ് പോലെയുണ്ടല്ലോ, കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ കിട്ടിയില്ലേ, സൗദി അറേബ്യയില്‍ കട്ടികുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലേസുകളും ഇല്ലേ, എന്താ എല്ലാം മറച്ചത് ഓപ്പണ്‍ ആക്കി കാണിക്കാമായിരുന്നില്ലേ എന്നാണ് പലരും ദീപികയെ വീണ്ടും വിമര്‍ശിച്ചുകൊണ്ട് പറയുന്നത്. എന്നാല്‍, ഇതുവരെയും ദീപിക പദുക്കോണ്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ പ്രതികരിച്ചിട്ടില്ല.

പത്താൻ എന്ന സിനിമയുടെ പേരിൽ നടി ദീപിക പദുകോൺ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് .ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ബെഷ്‌റം രംഗ് എന്ന ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയതാണ് താരത്തിന് നേരെ വിമർശനങ്ങളുമായി ഒരുകൂട്ടം ആളുകൾ എത്തിയത്. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനാൽ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചിലർ.

ഇതിനിടയിൽ കഴിഞ്ഞ ദിവസം നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ദീപിക എത്തിയിരുന്നു.ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ആണ് താരം ഖത്തറിൽ എത്തിയത്. മുൻ സ്പാനിഷ് ഫുട്ബോൾ താരം കാസില്ലസും ദീപികയും ചേർന്നാണ് ട്രോഫി അനാവരണം ചെയ്തത്. ലോകകപ്പ് വേദിയിൽ ഇന്ത്യൻ ജനതയുടെ പ്രതീകമായി തിളങ്ങിയെങ്കിലും താരത്തിന് നേരയുള്ള വിമർശനങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല.

ബോളിവുഡ് ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പഠാന്‍’. തുടരെയുള്ള വന്‍ പരാജയങ്ങളില്‍ നിന്നും കരകയറുന്ന ബോളിവുഡിന് ചിത്രം മുതല്‍ക്കൂട്ടാകും എന്നാണ് വിലയിരുത്തലുകള്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘പഠാനു’ണ്ട്.

ചിത്രത്തിന് പക്ഷേ തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസ് ചെയ്തത്. ദീപിക വന്‍ ഗ്ലാമറസ് ലുക്കിലെത്തിയ ഗാനം ഞൊടിയിട കൊണ്ട് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഗാനരംഗത്തിലെ ഒരു ഭാഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

Written by Editor 3

സ്വന്തമായി ഒരു ബ്യുട്ടിപാർലർ, സാന്ത്വനത്തിലെ വില്ലത്തി ലച്ചു അപ്പച്ചി ജീവിതത്തിൽ ആരാണെന്നറിയാമോ? നടി സരിതയുടെ വിശേഷങ്ങൾ

ഉദ്ഘടന വേദിയിൽ ബോബി ചെമ്മണ്ണൂരിന് ഒപ്പം തകർത്താടി ഹണി റോസ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ