in

കാമുകിമാരായി അതി സുന്ദരികൾ, വില കൂടിയ മദ്യത്തിൽ കാമുകിമാരുടെ കൂടെ കുളി, എന്തും ചെയ്ത് കൊടുക്കാൻ സുന്ദരികളായ തോഴിമാർ, ഡാൻ ആള് വ്യത്യസ്തനാണ്, എല്ലാ യുവാക്കളുടെയും ആഗ്രഹം ഈ ജന്മത്തിൽ ഒരു ദിവസമെങ്കിലും ഡാനിനെപ്പോലെ ജീവിക്കണമെന്നാണ്

ആഡംബരത്തിനൊരു അവസാന വാക്കുണ്ടെങ്കില്‍ അതിനെ ഡാനിയല്‍ ബ്രാന്‍ഡന്‍ ബില്‍സേറിയന്‍ എന്നു വിളിക്കാം. എന്നാല്‍ ഡാനിനെക്കുറിച്ച് അറിയാത്തവര്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ നിരവധി സംശയങ്ങളാകും മനസ്സില്‍ നിറയുക. ആരാണയാള്‍ ? എന്തു ചെയ്യുന്നു ? എന്താണിത്ര ആഡംബരം എന്നിങ്ങനെ നീളും ആ സംശയങ്ങള്‍. മരിക്കുന്നതിനു മുന്‍പ് ഡാനിനെപ്പോലെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കള്‍ അമേരിക്കയിലില്ല എന്ന് ഒരു പ്രമുഖ അമേരിക്കന്‍ ഫാഷന്‍ മാധ്യമം ഒരിക്കല്‍ എഴുതി.

ലൊസാഞ്ചലസിലെയും ലാസ് വേഗസിലെയും ചൂതാട്ട കേന്ദ്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പേര്, ഹോളിവുഡ് സുന്ദരിമാരുടെയും പ്രമുഖ മോഡലുകളുടെയും കൂട്ടുകാരന്‍, യുഎസിലേയും അര്‍മേനിയയിലെയും യുവാക്കളുടെ ആരാധനാ പുരുഷന്‍, ദിനം പ്രതി 20000 ല്‍ പരം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് വര്‍ധിച്ചുവരുന്ന, നിലവില്‍ 31 മില്യനില്‍ അധികം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം കിങ്…. വിശേഷണങ്ങള്‍ ഇനിയുമുണ്ട് ഡാന്‍ ബില്‍സേറിയന്. കുപ്രസിദ്ധികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായി വളരുകയും ചെയ്തയാളാണ് ഡാന്‍ ബില്‍സേറിയന്‍ എന്ന മുപ്പത്തിയൊന്‍പതുകാരന്‍.

വര്‍ഷം 2013. ലൊസാഞ്ചലസിലെ ഒരു നിശാക്ലബില്‍ പോക്കര്‍ (ചൂ താട്ടം) നടക്കുന്നു. ടേബിളിനു ചുറ്റും സ്ഥലത്തെ ചില പ്രമാണിമാര്‍. പെട്ടെന്ന് ബെറ്റിങ് ടേബിളിലേക്ക് ഒരു മില്യന്‍ ഡോളര്‍ (ഏകദേശം 7.5 കോടി രൂപ) മൂല്യമുള്ള കോയിനുകള്‍ വന്നുവീഴുന്നു. രണ്ടു റഷ്യന്‍ സുന്ദരിമാരുടെ തോളില്‍ തൂങ്ങി നടന്നുവരുന്ന ആ യുവാവ് ആരെന്നറിയാന്‍ എല്ലാവരും തടിച്ചുകൂടി. അയാള്‍ സ്വയം പരിചയപ്പെടുത്തി ”ഞാന്‍ ഡാന്‍ ബില്‍സേറിയന്‍, ഒരു പാവം ചൂ താട്ടക്കാരന്‍”. ലെസാഞ്ചലസിലെ പ്രമുഖ ചൂതാട്ടക്കാര്‍ അന്നവിടെയുണ്ടായിരുന്നു. സിനിമാ രംഗങ്ങളെ തോല്‍പ്പിക്കുന്ന മികവോടെ അവരെയെല്ലാം നിഷ്പ്രഭരാക്കി ഡാന്‍ അന്നത്തെ മത്സരം തൂത്തുവാരി.

അതില്‍ പിന്നെ യുഎസിലെ ചൂ താട്ടക്കാരുടെ പേടിസ്വപ്നമായി ആ പേര് വളര്‍ന്നു. പണമെറിഞ്ഞ് പണം വാരി ഡാന്‍ അവിടെ രാജാവായി വിലസി. യുഎസിലെ പ്രമുഖ കോര്‍പറേറ്റ് റൈഡറായ പോള്‍ ബില്‍സേറിയന്റെയും ടെറി സ്റ്റെഫിന്റെയും മൂത്ത മകനായി ജനിച്ച ഡാനിന് ചെറുപ്പത്തില്‍ ഒരു നേവല്‍ ഓഫിസറാകാനായിരുന്നു ഇഷ്ടം. നേവല്‍ ബേസില്‍ ഗ്രാജ്വേഷന്‍ കോഴ്‌സിനായി ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നീട് അനുജന്‍ ആഡത്തിനൊപ്പം ഗാം ബ്ലിങ്ങും പോ ക്കറും കളിക്കുന്നതിലായി ശ്രദ്ധ. 2009 ഓടെ പ്രഫഷനല്‍ പോക്കര്‍ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി ഡാന്‍ മാറി.

സ്വന്തമായി കപ്പലുകള്‍, പ്രൈവറ്റ് ജെറ്റ്, ബീച്ചിലേക്ക് തുറന്നു കിടക്കുന്ന എണ്ണമറ്റ കൊട്ടാരങ്ങള്‍, ചുറ്റിലും എപ്പോഴും പത്തില്‍ കുറയാതെ സുന്ദരിമാര്‍, എണ്ണിയാലൊടുങ്ങാത്ത ബാങ്ക് ബാലന്‍സ്… ഒരു അതിമാനുഷ കഥ കേള്‍ക്കുന്ന അമ്പരപ്പോടെയല്ലാതെ ഡാനിന്റെ ജീവിതത്തെക്കുറിച്ച് കേള്‍ക്കാനാകില്ല. മദ്യത്തില്‍ കുളിക്കുക, സ്വന്തം കാറുകള്‍ വെടിവച്ചു തകര്‍ക്കുക, ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവര്‍ക്ക് മത്സരങ്ങള്‍ നടത്തി പണം നല്‍കുക എന്നിങ്ങനെ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലാണ് അയാള്‍ രസം കണ്ടെത്തുന്നത്.

സിനിമകളിലെ കാസനോവമാര്‍ പോലും ഡാനിനു മുമ്പില്‍ നിഷ്പ്രഭരാകും. ഇതെല്ലാം ചൂതാട്ടത്തിലൂടെയും വാതുവയ്പ്പിലൂടെയും മാത്രം നേടിയതാണെന്നു കേള്‍ക്കുമ്പോള്‍ വീണ്ടും അദ്ഭുതം. എന്നാല്‍ അച്ഛന്‍ പോള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നാണ് ഡാന്‍ മൂലധനം സ്വരൂപിച്ചതെന്നും ആരോപണമുണ്ട്. ‘ആത്മനിയന്ത്രണമുണ്ടെങ്കില്‍ നമുക്ക് എത്ര വേണമെങ്കിലും സമ്പാദിക്കാം’ എന്ന തത്വമാണ് വിജയ മന്ത്രം എന്നു ഡാന്‍ പറയാറുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കണ്ണോടിച്ചവരൊന്നും അങ്ങനെ പറയാന്‍ ഇടയില്ല..

ഡാന്‍ തീരുമാനിക്കുന്നതാണ് അയാളുടെ ജീവിതത്തിലെ നിയമങ്ങള്‍. അതുകൊണ്ടുതന്നെ നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്. പോക്കറുമായി ബന്ധപ്പെട്ടുണ്ടായ നിരവധി നിയമ നടപടികള്‍ക്കിടയിലും മറ്റു മേഖലകളിലെ വിവാദങ്ങളാണ് കൂടുതല്‍ ശ്രദ്ധേയം. അതില്‍ പ്രധാനം 2014 സിനിമാ വിവാദമാണ്. സിനിമ അഭിനയത്തോടു പണ്ടേ ആസക്തിയുണ്ടായിരുന്ന ഡാന്‍ 2014ല്‍ പുറത്തിറങ്ങിയ ‘ലോണ്‍ സര്‍വൈവര്‍’ എന്ന ചിത്രത്തില്‍ ഒരു വേഷത്തിനായി നിര്‍മാതാക്കള്‍ക്ക് ഒരു മില്യന്‍ ഡോളര്‍ നല്‍കി.

8 മിനിറ്റ് സ്‌ക്രീന്‍ പ്രസന്‍സും 80 വാക്കുകളില്‍ കുറയാത്ത സംഭാഷണവും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പടം ഇറങ്ങിയപ്പോള്‍ ഡാനിനെ സ്‌ക്രീനില്‍ കാണിച്ചത് ഒരു മിനിറ്റില്‍ താഴെ മാത്രം. ഇതില്‍ പ്രതിഷേധിച്ച് ഡാന്‍ നിര്‍മാതാക്കള്‍ക്കെതിരെ വഞ്ചനക്കുറ്റത്തിനു കേസുകൊടുത്തു.

ഡാനിന് ഏറ്റവും കൂടുതല്‍ (കു)പ്രസിദ്ധി നേടികൊടുത്ത സംഭവമായിരുന്നു ഒരു പോ ണ്‍ സ്റ്റാറിനെ സ്വിമ്മിങ് പൂളിലേക്ക് എടുത്തെറിഞ്ഞത്. 2014ല്‍ ഒരു പാര്‍ട്ടിക്കിടയിലായിരുന്നു സംഭവം. വീഴ്ചയില്‍ തന്റെ കാലൊടിഞ്ഞെന്നും ഇനി അഭിനയിക്കാന്‍ സാധിക്കില്ലെന്നും കാണിച്ച് അവര്‍ കേസ് കൊടുത്തു. കോടികള്‍ നഷ്ടപരിഹാരം നല്‍കിയാണ് ഡാന്‍ അതില്‍നിന്ന് ഊരിപ്പോന്നത്. എന്നാല്‍ അത്യാഡംബര ജീവിതശൈലി തുടര്‍ന്ന് ഇപ്പോഴും അമേരിക്കയിലെ യുവാക്കളുടെ സ്വപ്ന നായകനായി ഡാന്‍ ജീവിതം ആഘോഷമാക്കുകയാണ്.

Written by Editor 3

ഉടുതുണി ഇല്ലാതെ അഭിനയിച്ചു കിട്ടുന്ന പൈസ ഈ കുടുംബത്തിന് വേണ്ടെന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു: അഭിമന്യുവിൽ അഭിനയിച്ചതിനെ കുറിച്ച് ഷർമ്മിളി തുറന്ന് പറയുന്നു

സിനിമയിൽ നിന്ന് വിട്ടുനിന്നത് ഈ ഒരു കാരണം കൊണ്ടാണ്, ആ സമയം എനിക്ക് ഇൻഡസ്ട്രിയിലുള്ള സ്ഥാനവും നഷ്ട്ടപ്പെട്ടു; പത്മപ്രിയ പറയുന്നു