in

ഗിയർ മാറ്റുന്ന രീതി കണ്ട് യുവതിക്ക് പ്രണയം തോന്നി; പെൺകുട്ടിയും ഡ്രൈവറും വിവാഹിതരായി, രസകരമായ സംഭവം ഇങ്ങനെ

സ്വപ്നതുല്യമായ നിരവധി പ്രണയകഥകള്‍ക്ക് നിങ്ങള്‍ സാക്ഷിയായിരിക്കും, പക്ഷേ നിങ്ങള്‍ ഇതിനുമുമ്പ് ഇതുപോലുള്ള ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവില്ല. പാക്കിസ്ഥാനില്‍ നിന്നുള്ള 17 കാരിയായ പെണ്‍കുട്ടിയുടെ പ്രണയമാണ് ഇപ്പോള്‍ വൈറലാകുന്നത്. പാക്കിസ്ഥാനിലാണ് ഈ വ്യത്യസ്തമായ പ്രണയം. 21 കാരന്‍ ഫര്‍ഹാനും 17 കാരി ഖദീജയുമാണ് പ്രണയികള്‍.

ഖദീജയുടെ വീട്ടിലെ ഡ്രൈവറാണ് ഫര്‍ഹാന്‍. ഖദീജയെ ഡ്രൈവിങ് പഠിപ്പിച്ചതും ഫര്‍ഹാനാണ്. അപ്പോള്‍ ഫര്‍ഹാന്‍ ഗിയര്‍ മാറ്റുന്ന ‘സ്‌റ്റൈല്‍’ ഖദീജയെ ആകര്‍ഷിച്ചു. ഇതു പിന്നീട് പ്രണയമായി വളര്‍ന്നു. ‘അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. ഗിയര്‍ മാറ്റുന്നതു കാണുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ കോര്‍ത്തു പിടിക്കാന്‍ തോന്നുമായിരുന്നു. ഇതെല്ലാം പ്രണയത്തിലേക്ക് നയിച്ചെന്ന് ഡെയ്ലി പാക്കിസ്ഥാനു നല്‍കിയ അഭിമുഖത്തില്‍ ഖദീജ പറഞ്ഞു.

ഖത്തീജയുടെ പിതാവ് ആണ് മകളെ ഡ്രൈവിംഗ് പഠിപ്പിക്കാനായി ഫര്‍ഹാനെ നിയമിച്ചത്. ഡ്രൈവ് ചെയ്യാന്‍ ശരിക്കും പഠിച്ചില്ലെങ്കിലും, ഈ ദൈനംദിന മീറ്റിംഗുകളും ഇടപെടലുകളും ഒരു പ്രണയകഥയായി പൂത്തുലഞ്ഞു. ഇരുവരുടേയും അഭിമുഖത്തിനിടയില്‍, അവള്‍ തന്റെ ഭര്‍ത്താവിന് ഒരു ഗാനം സമര്‍പ്പിച്ചു. 1973-ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രത്തിലെ ഹം തും ഏക് കാംരേ മേം ബാന്‍ഡ് ഹോ ഔര്‍ ചാബി ഖോ ജായേ എന്ന ഗാനം ആലപിച്ചു.

Written by Editor 3

മഞ്ജു വാര്യരും ഞാനും ജയറാമേട്ടനും ഒന്നിച്ചിരിക്കും, സുകന്യ ഞങ്ങളോട് ഒന്നും മിണ്ടാറില്ലായിരുന്നു, അത്തരം നടിമാരെ പോലെയായിരുന്നു പെരുമാറ്റം; സോന നായർ തുറന്ന് പറയുന്നു

എന്റെ പെൺമക്കളെ 35 വയസ്സ് കഴിഞ്ഞേ ഞാൻ വിവാഹം കഴിപ്പിക്കൂ; കൃഷ്ണ കുമാർ പറയുന്നു