in , ,

ബ്ലെസ്ലിക്ക് സമയം കിട്ടുമ്പോൾ വന്നു പ്രേമിക്കാർ ആയിരുന്നു പതിവ്, ഞാൻ കണ്ട ബ്ലെസ്ലിയെ അല്ല ബിഗ് ബോസിൽ ഉള്ളത്; ബ്ലെസ്ലിയുടെ മുഖംമൂടി വലിച്ചുകീറി മുൻ കാമുകി കൃഷ്ണ

ബിഗ് ബോസ് സീസൺ ഫോർ ലെ വളരെ ശക്തനും ശ്രദ്ധേയനുമായ ഒരു മത്സരാർത്ഥിയാണ് ബ്ലെസ്‌ലി. പലപ്പോഴും പല സ്വഭാവങ്ങൾ പുറത്തെടുക്കുന്ന ഈ താരം ആദ്യം ഈ ആഴ്ചത്തെ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റൻ കൂടിയാണ്. ഇപ്പോൾ തന്നെ മുൻ കാമുകിയെ കുറിച്ച് കുറച്ചു വെളിപ്പെടുത്തലുകൾ ബ്ലെസ്‌ലി നടത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം ഖണ്ഡിച്ച ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ബ്ലെസ്‌ലിയുടെ മുൻ കാമുകിയായ കൃഷ്ണ.

ബിഗ് ബോസ് ഹൗസിൽ ബ്ലെസ്‌ലി തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കൃഷ്ണ രംഗത്തെത്തിയിട്ടുള്ളത്. ബ്ലെസ്‌ലിയുമായ് പിരിഞ്ഞ കാര്യത്തെക്കുറിച്ചും എന്താണ് അയാളുടെ സ്വഭാവം എന്നുമെല്ലാം വ്യക്തമാക്കുന്ന കൃഷ്ണ, താൻ പറഞ്ഞതൊന്നും അയാളെ ചോദിക്കണം എന്ന് വിചാരിച്ച് അല്ല എന്നും, അവൻറെ ഫാന്സിനോട് എനിക്ക് മറുപടി പറയേണ്ടതില്ല എന്നും വ്യക്തമാക്കുന്നുണ്ട്.

തനിക്ക് ടോക്സിക് ആയ ഒരു കാമുകി ഉണ്ടായിരുന്നു എന്നാണ് ബിഗ്ബോസിൽ ബ്ലെസ്‌ലി പറഞ്ഞിരുന്നത്. താനാണ് അത് ദുർഭാഗ്യവതി എന്ന് കൃഷ്ണ പറയുന്നു. 2016 ബ്ലെസ്‌ലി ആദ്യമായി ഡയറക്ട് ചെയ്ത കിസ്സ് ഓഫ് ലവ് എന്ന ആൽബത്തിൽ വെച്ചാണ് തങ്ങൾ ഒരുമിച്ച് കണ്ടുമുട്ടിയത് എന്നും, അതിൽ അഭിനയിക്കാൻ എത്തിയ ശേഷം സൗഹൃദത്തിലായിരുന്നു എന്നും കൃഷ്ണ പറയുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് മാറിയതെന്ന് പറയുന്ന കൃഷ്ണ, ബ്ലെസ്‌ലിയുടെ നിഷ്കളങ്കമായ സംസാരമാണ് തന്നെ ആകർഷിച്ചതെന്നും വ്യക്തമാക്കുന്നു.

2019 ലാണ് തങ്ങൾ പ്രണയത്തിലായത്. ഒരുവർഷത്തോളം തുടർന്ന് ആ റിലേഷൻഷിപ്പ് പിന്നീട് ബ്രേക്ക് അപ്പ് ആവുകയായിരുന്നു. പരസ്പരം തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രണയിക്കാൻ തീരുമാനിച്ചത് എന്നും അത് വളരെ ഗൗരവത്തോടെയാണ് അന്ന് കണ്ടിരുന്നത് എന്നും കൃഷ്ണ പറയുന്നു. എന്നാൽ പിന്നീട് ബ്ലെസ്‌ലിക്ക് തിരക്ക് വന്നതോടെ വലിയൊരു ഗ്യാപ്പ് ഉണ്ടായി എന്നും പിന്നീട് തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ വന്നപ്പോൾ അത് മാറുകയായിരുന്നു എന്ന് കൃഷ്ണ വ്യക്തമാക്കുന്നു.

പ്രണയത്തിൽ ആയിരിക്കെ ഇടയ്ക്ക് സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുമ്പോൾ താൻ സ്വയം എഫർട്ട് എടുത്ത് അത് സോൾവ് ചെയ്യാൻ ശ്രമിക്കാറുണ്ടായിരുന്നു എന്നും, എന്നാൽ ബ്ലെസ്‌ലിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഉണ്ടാകാറില്ലായിരുന്നെന്നും കൃഷ്ണ പറയുന്നു. ഏകദേശം ഒരു മാസത്തോളം മിണ്ടാതെ ഇരുന്നെന്നും പിന്നീട് തിരക്കൊഴിയുമ്പോൾ വന്നു നിന്നെ പ്രേമിച്ചു കൊള്ളാം എന്നുമായിരുന്നു ബ്ലെസ്‌ലി അന്ന് പറഞ്ഞിരുന്നത് എന്നാണ് കൃഷ്ണ പറയുന്നത്.

ബ്ലെസ്‌ലിയ്ക്ക് താൻ കൊടുക്കുന്ന വില തിരിച്ചു ലഭിക്കാതെ പോകുന്നതായി തോന്നിയിരുന്നു എന്ന് വ്യക്തമാക്കുന്ന കൃഷ്ണ, അങ്ങനെയാണ് ബ്ലെസ്‌ലിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിക്കുന്നതെന്നും ആയിടെയാണ് അവൻ്റെ ബാപ്പ മരിക്കുന്നത് എന്നും ഓർത്തെടുക്കുന്നു. തൻറെ അച്ഛന് അന്ന് അറുപതിന് മുകളിൽ ആയിരുന്നു പ്രായം,ബ്ലെസ്‌ലിയുടെ ബാപ്പ അതിലും ചെറുപ്പമായിരുന്നു. ഇത്രയും പ്രായമായിട്ടും നിൻറെ അച്ഛൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നാണ് ബ്ലെസ്‌ലി കൃഷ്ണയോട് ചോദിച്ചത്.

അതേസമയം തന്നെ സ്നേഹിക്കാത്തത് കൊണ്ടാണ് ബ്ലെസ്‌ലിയുടെ ബാപ്പ മരിച്ചു പോയതെന്ന് ഞാൻ പറഞ്ഞെന്ന് ബ്ലെസ്‌ലി ബിഗ് ബോസിൽ ടാസ്ക് നടക്കുമ്പോൾ പറഞ്ഞിരുന്നു എന്നും അത് തന്നാൽ ഏറെ വേദനയുണ്ടാക്കി എന്നും കൃഷ്ണ പറയുന്നു. താൻ പറഞ്ഞത് അങ്ങനെ വളച്ചൊടിച്ചതാണ് ബ്ലെസ്‌ലി അങ്ങനെയാണോ മനസ്സിലാക്കിയത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് പറയുന്നത്. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ഒക്കെ അറിയാവുന്ന ഒരു റിലേഷൻ ആയിരുന്നു അതെന്ന് വെളിപ്പെടുത്തുന്ന കൃഷ്ണ, ബ്രേക്ക് അപ്പ് ആയ ശേഷം അവർ തമ്മിൽ സംസാരിക്കാറില്ലായിരുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം താൻ കണ്ട ബ്ലെസ്‌ലി അല്ല ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ളത് എന്നുപറയുന്ന കൃഷ്ണ, ആൽബത്തിൽ അഭിനയിച്ചിട്ടുള്ള മറ്റു നടിമാരുമായി ബ്ലെസ്‌ലി അടുപ്പത്തിൽ ആകാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൻറെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. അത്യാവശ്യം പെണ്ണുങ്ങളെ വളക്കാൻ നോക്കാനും ഒക്കെ ശ്രമിക്കുന്ന വ്യക്തിയാണ് ബ്ലെസ്ലി എന്നും പ്രണയാഭ്യർഥന നടത്തിയപ്പോൾ കാര്യങ്ങൾ എല്ലാം വ്യക്തമായി എന്നും കൃഷ്ണ പറയുന്നു. ഈ വെളിപ്പെടുത്തലുകളുടെ പേരിൽ കൃഷ്ണയ്ക്കെതിരെ ഇപ്പോൾ സൈബർ ആക്രമണങ്ങളും സജീവമാണ്.

Written by Editor 1

മകൾക്കൊപ്പം നവ ദമ്പതികളായ ഗോപി സുന്ദറും അമൃത സുരേഷും ഗുരുവായൂരിലെത്തിയപ്പോൾ ചുറ്റും കൂടി ആരാധകർ, ചിത്രങ്ങൾ വൈറൽ

വൈറൽ ബുള്ളറ്റ് സോങ്ങിന് ചുവടുവച്ച് റീൽസ് താരം ഡെവിൾ കുഞ്ചു, ഏറ്റെടുത്ത് ആരാധകർ, കിടിലൻ വീഡിയോ കാണാം