in ,

പ്രണയിക്കുമ്പോൾ അഞ്ച് മിനിറ്റിൽ കൂടുതൽ ഫോണിൽ സംസാരിക്കില്ല, ദൂര യാത്ര പോകുമ്പോൾ ‘മിസ്‌ യു’ എന്നെഴുതിയ ഒരു കത്ത് ബിജുവിന്റെ ബാഗിൽ വയ്ക്കും; സംയുക്ത മനസ്സ് തുറക്കുന്നു

മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന തിരുവല്ലകാരിത്തിയായ താരമാണ് സംയുക്ത വർമ്മ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ സംയുക്തയ്ക്ക് സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകൾ തന്നെയായിരുന്നു.

ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ സമ്മാനിച്ച ചിത്രങ്ങൾ തന്നെയായിരുന്നു. 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ, രണ്ടായിരത്തിലെ മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് താരം നേടിയെടുക്കുകയുണ്ടായി.

കുബേരൻ, മേഘമൽഹാർ, വൺമാൻഷോ, നരിമാൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, മേഘസന്ദേശം, സായ്വർ തിരുമേനി, തെങ്കാശിപ്പട്ടണം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മധുരനൊമ്പരക്കാറ്റ്, മഴ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, സ്വയംവരപ്പന്തൽ, അങ്ങനെ ഒരു അവധിക്കാലത്ത്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഇംഗ്ലീഷ് മീഡിയം, വാഴുന്നോർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങൾ.

നടനായ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. ദിലീപ് നായകനായി എത്തിയ കുബേരൻ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ബിജു മേനോനും സംയുക്ത വർമ്മയും ഒന്നിച്ച് അഭിനയിച്ച മേഘമൽഹാർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്.

സിനിമയിലെ പോലെ പൈങ്കിളി ആയിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ഒരേ സ്വരത്തിൽ ബിജുമേനോനും സംയുക്ത വർമ്മയും പറയുന്നു. മെച്ചവെർഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം എന്നാണ് സംയുക്തയുടെ അഭിപ്രായം. തങ്ങൾ പ്രണയത്തിലായിരുന്ന കാലത്ത് 5 മിനിറ്റിൽ കൂടുതൽ ഫോണിൽ സംസാരിച്ചിട്ടില്ല എന്നാണ് താര ദമ്പതികൾ വ്യക്തമാക്കുന്നത്.

ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വർഷങ്ങൾ ഒരുപാട് ആയെങ്കിലും ഇപ്പോഴും
ബിജു മേനോന് സംയുക്ത കത്ത് എഴുതാറുണ്ട്. ദൂരെ യാത്ര പോകുമ്പോൾ പറയാനുള്ളതെല്ലാം എഴുതി മിസ്സ് യു എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗിൽ വെക്കും. അങ്ങനെയുള്ള ചില പ്രണയങ്ങൾ ഉണ്ടല്ലോ എന്നാണ് സംയുക്തയുടെ പക്ഷം.

കേവലം നാലുവർഷത്തിനുള്ളിൽ 18 ഓളം ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരം വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നത്.

താനൊരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല അവർക്ക് അഭിനയിക്കാൻ താല്പര്യമില്ലെന്നും മകൻറെ കാര്യങ്ങൾ നോക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നും ബിജുമേനോൻ മുൻപ് വ്യക്തമാക്കിയിരുന്നു. സംയുക്തയ്ക്ക് സിനിമയിലേക്ക് വരാൻ തോന്നിയാൽ അഭിനയിക്കാം. അതിൽ വേറെ തടസ്സങ്ങൾ ഒന്നുമില്ലെന്നും ബിജുമേനോൻ വ്യക്തമാക്കുന്നു.

Written by Editor 1

സൗന്ദര്യ റാണിയുടെ ഫിറ്റ്നസ് രഹസ്യം, യോഗ ഫോട്ടോസ് പങ്കുവെച്ച് മാളവിക മോഹനൻ… വീഡിയോ കാണാം

സ്വന്തം കെട്ടിയോനെ കളഞ്ഞ് പണത്തിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാൻ; തന്നെ ചൊറിയാൻ വന്നവന് മറുപടിയുമായി നവ്യ നായർ