in

ലാലേട്ടന്റെ നായികയായി മലയാളത്തിൽ തിളങ്ങിയ നായികയെ ഓർമയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭൂമിക ചൗള. ഒരുകാലത്ത് വിവിധ ഭാഷകളില്‍ വളരെ തിരക്കുള്ള നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു താരം. ബോളിവുഡിലും ഭൂമിക നിറഞ്ഞു നിന്നിരുന്നു. തേരേ നാം, സില്ലന് ഒരു കാതല്‍, എംസിഎ, ഖുഷി തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താരം നായികയായി തിളങ്ങി.

തന്റെ സിനിമ ജീവിതം 23 വര്‍ഷം പിന്നിട്ടിരിക്കുകയാണെന്നും എന്നാലിപ്പോഴും ഒരു തുടക്കക്കാരിയെ പോലെയാണ് തനിക്ക് തോന്നുന്നതെന്നും ഭൂമിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചത്. തനിക്കിപ്പോള്‍ ബോളിവുഡില്‍ നിന്ന് അധികം അവസരങ്ങള്‍ വരാറില്ലെന്ന് ഭൂമിക പറയുന്നു. ഒന്നുകില്‍ ബോളിവുഡിലെ ആളുകള്‍ക്ക് താന്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്ന കാര്യം അറിയില്ല എന്ന് തോന്നുന്നുവെന്നാണ് ഭൂമിക പറയുന്നത്.

ഞാന്‍ ചിലപ്പോള്‍ അഭിനയം നിര്‍ത്തിയതായി തോന്നിയതു കൊണ്ടാവാം അവസരങ്ങള്‍ ലഭിക്കാത്തത്. ഒന്നുകില്‍ ഞാന്‍ ഒരു നല്ല അഭിനേതാവ് അല്ല, അല്ലെങ്കില്‍ എന്റെ പിആര്‍ വേണ്ടത്ര കോളുകള്‍ ചെയ്യുന്നില്ല, അല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന കാര്യം അവര്‍ക്ക് അറിയില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല എന്ന് താരം വ്യക്തമാക്കി.

എന്നെ സംബന്ധിച്ച് സിനിമ എന്നത് മൊത്തത്തില്‍ വ്യത്യസ്തമായ ഒരു ഗെയിമായിരുന്നു. പക്ഷേ ഇപ്പോള്‍ സിനിമ മേഖല എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം എനിക്കറിയില്ല. സിനിമയിലേക്ക് ഇപ്പോള്‍ എങ്ങനെ എത്തണമെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.

എന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഞാന്‍ ജോലി അന്വേഷിക്കുകയാണ്, ആരെങ്കിലും എനിക്ക് ജോലി തരൂ എന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. എങ്കില്‍ കൂടിയും ഒരു ചാന്‍സിനായി ആരെ സമീപിക്കണമെന്ന് എനിക്കറിയില്ല എന്നും താരം പറയുന്നു. ഞാനിപ്പോഴും ഒരു തുടക്കക്കാരിയോ അല്ലെങ്കില്‍ ഒരു പുതുമുഖമോ ഒരു വിദ്യാര്‍ഥിനിയോ ആണെന്നൊക്കെയാണ് എനിക്ക് തോന്നുന്നത്- താരം പറയുന്നു.

ഏകദേശം ഇരുപത്തിമൂന്ന് വര്‍ഷത്തോളമായി ഞാന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അതോടൊപ്പം എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരോടും സിനിമ മേഖലയിലുള്ളവരോടും നന്ദി പറയുന്നു. ഇതുവരെ ചെയ്ത വര്‍ക്കുകളില്‍ എല്ലാം ഞാന്‍ വളരെ തൃപ്തയാണ്. പക്ഷേ ഇപ്പോഴും നല്ല പ്രൊജക്ടുകള്‍ക്കായി ആഗ്രഹിക്കുന്നു. എന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ കഴിയുന്ന ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നും നടി അഭിമുഖത്തില്‍ പറയുന്നു.

ഇപ്പോള്‍ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഭൂമിക. അതു കൂടാതെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു ഹിന്ദി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പിലുമാണ്. ഇത് ജനുവരിയില്‍ തുടങ്ങുമെന്നാണ് വിവരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ മുന്‍ നിര നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു താരം.

ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം, ആശ ശരത്തിനൊപ്പം ബഡ്ഡി തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭൂമിക പ്രധാനവേഷത്തിലെത്തിയിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ കിടിലന്‍ ഫോട്ടോകളാണ് താരം ലേറ്റസ്റ്റ് അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

ചുവപ്പ് ഡ്രെസ്സിൽ ആരാധകരുടെ മനം കവർന്ന് രസ്ന പവിത്രൻ… ഫോട്ടോസ് വൈറൽ

ഭർത്താവിന്റെ കാല് രാവിലെ തൊട്ട് തൊഴണം.. ഭർത്താവ് പറയുന്നത് ഒക്കെ അനുസരിക്കും, നിയന്ത്രിക്കുന്ന ഭർത്താവ് പ്രശ്നമല്ലെന്ന് നടി സ്വാസിക