in

മീരാനന്ദൻ ഒപ്പം ദുബായിൽ ചുറ്റിക്കറങ്ങി പ്രിയ താരം ഭാമ, തിരിച്ച് വരവോ എന്ന ആരാധകർ.. ഫോട്ടോസ്

അവതാരകയായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാനന്ദന്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയില്‍ ഗായികയായും അവതാരികയും തിളങ്ങിയ മീരാനന്ദന്‍ പിന്നീട് മലയാള സിനിമയിലെ യുവനായകന്മാര്‍ക്കൊപ്പം ശ്രദ്ധേയമായിരുന്നു.ദിലീപ് കേന്ദ്രകഥാപാത്രമായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. ചിത്രം ഹിറ്റായതോടെ മീരയെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു.

മലയാളത്തിലെ നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മികച്ച വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചു, പിന്നീടങ്ങോട്ട് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് .അഭിനയത്തില്‍ നിന്ന് ഏറെക്കാലമായി മീര ഇടവേള എടുത്തിരിക്കുകയാണ്.

താരം ഇപ്പോള്‍ ദുബായില്‍ ആര്‍ ജെ ആയി ജോലി ചെയ്യുകയാണ് .ഗായിക യോടൊപ്പം തന്നെ താന്‍ ഒരു നല്ല ആര്‍ജെ ആണെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മീരാ തന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ ദുബായിലാണ് സ്ഥിരതാമസം, അതുകൊണ്ട് തന്നെ ദുബായില്‍ നിന്നുള്ള ചിത്രങ്ങളാണ് ഏറെയും പങ്കു വെച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയും നടി രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ നടി ഭാമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് ടൈംസ് എന്ന ക്യാപ്ഷനോടെ രാത്രികാല ഫോട്ടോ ഭാമ പങ്കുവച്ചത്. ഇരുവരും സ്‌റ്റൈലിഷ് മോഡേണ്‍ ഔട്ട്.ഫിറ്റാണ് ധരിച്ചാണ് നില്‍ക്കുന്നത്.

ഇരുവരും ഏകദേശം ഒരേ സമയത്താണ് സിനിമയിലേക്ക് എത്തിയത്. മീരയും നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുമുണ്ട്. അഞ്ച് വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട്ടുനിന്ന മീരാനന്ദന്‍ ഈ വര്‍ഷം ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. 2014 മുതല്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ഒരാളാണ് മീരാനന്ദന്‍. ഇരുവരും ഇനി സിനിമയില്‍ സജീവമാകുമോ എന്ന് ആരാധകര്‍ പോസ്റ്റിന് താഴെ ചോദിക്കുന്നുണ്ട്.

നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഭാമ. ലോഹിതദാസ് ചിത്രത്തിലാണ് ഭാമ ആദ്യം തന്നെ നായികയായി അഭിനയിച്ചതെന്ന് ഭാഗ്യവും താരത്തിനുണ്ടായി. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച ഭാമ വിവാഹിതയായ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അരുണ്‍ ജഗദീഷ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. 2018 മുതല്‍ ഭാമ സിനിമയില്‍ അത്ര സജീവമല്ല.

സമൂഹ മാധ്യമങ്ങളില്‍ ഈ കാലയളവിലും ഭാമ സജീവമായി നില്‍ക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. തന്റെ പുതിയ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുള്ള ഭാമ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസുമാണ് കൂടുതല്‍ പങ്കുവച്ചിരുന്നത്. താരം ഇപ്പോള്‍ ദുബായില്‍ ആണ് താമസിക്കുന്നതെന്ന് വ്യക്തമാണ്.

Written by Editor 3

അമ്പോ.. ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന് ദുൽഖറിന്റെ നായിക.. വർക്ക്‌ ഔട്ട് കഴിഞ്ഞിറങ്ങിയ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

തന്റെ മൂക്ക് കുത്തുന്ന വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയ നടി മറീന മൈക്കൽ: വീഡിയോ വൈറൽ