in

അമ്പോ… അതീവ ഗ്ലാമറസ്സിൽ ആരാധകരെ ഞെട്ടിച്ച് ദീപിക, പുത്തൻ വീഡിയോ സോങ് വൈറൽ: വീഡിയോ കാണാം

ബോളിവുഡിലെ തന്നെ ഏറ്റവും സുന്ദരികളായ നടിമാരിലൊരാണ് ദീപിക പദുക്കോണ്‍. നടിയുടെ അഭിനയത്തിനൊപ്പം തന്നെ ഭംഗിക്കും ആരാധകരേറെയാണ്. സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ദീപിക. കന്നട ചിത്രമായ ഐശ്വര്യയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പുനര്‍ജന്മവും ആയി ബന്ധപ്പെട്ട കഥ പറയുന്ന ഓം ശാന്തി ഓം ചിത്രത്തില്‍ അഭിനയിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചു.

ചിത്രം വന്‍ വിജയമായതോടെ ഇതിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ഒപ്പം ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ ബഹുമതിയും ലഭിക്കുകയുണ്ടായി. 2008ല്‍ ബച്ചനാ യേഹസിനോ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009 ചാന്ദ്നി ചൌക് ടു ചൈന,ബില്ലു, ലവ് ആജ് കല്‍ എന്നി ചിത്രങ്ങളില്‍ അഭിനയിക്കുക ഉണ്ടായി. പിന്നീട് അഭിനയിച്ച പലചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു.

2008 മാര്‍ച്ചില്‍ ബച്നാ എ ഹസീനോ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് രണ്‍ബീര്‍ കപൂറിനെ പരിചയപ്പെട്ടു. അതിനുശേഷം ഇരുവരും ഒന്നിച്ച് നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇരുവരും 2009 വേര്‍പിരിയുകയായിരുന്നു. പിന്നീട് വ്യക്തിഗത ജീവിതം മാധ്യമ ശ്രദ്ധയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ദീപിക തീരുമാനിച്ചിരുന്നു. 2010ല്‍ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയും ആയി ദീപിക വീണ്ടും അടുത്തെങ്കിലും 2012ല്‍ അതും വേര്‍പിരിയലില്‍ എത്തുകയായിരുന്നു.

സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും എത്തി ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായുള്ള ദീപികയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ബോളിവുഡിലെ തിരക്കേറിയ താരം ആണ് ഇന്ന് ദീപിക പദുകോണ്‍. ഷാരൂഖ് ഖാനൊപ്പം നായികയായി ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. തെലുങ്കില്‍ പ്രഭാസ് നായകനായ ചിത്രത്തിലും താരം നായികയായി പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ അഭിനയ ലോകത്ത് വന്ന തുടക്കത്തില്‍ തനിക്ക് മോശം അനുഭവങ്ങള്‍ ധാരാളം നേരിട്ടിട്ട് ഉണ്ടെന്നാണ് ഇപ്പോള്‍ താരം വ്യക്തമാക്കുന്നതും. മോഡലിംഗ് രംഗത്തുനിന്നാണ് ദീപിക ബോളിവുഡിലെത്തുന്നത്. സിനിമ പാരമ്പര്യമില്ലാത്ത ഇന്ത്യയിലെ കായിക കുടുംബത്തില്‍ നിന്നും എത്തിയ പെണ്‍കുട്ടിക്ക് അത്ര മികച്ച സ്വീകരണം ആയിരുന്നില്ല ബോളിവുഡില്‍ ലഭിച്ചതെന്ന് ദീപിക പറയുന്നു.

ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ദീപിക പറയുന്നത് ഇങ്ങനെയാണ്… മോഡലിംഗ് രംഗത്ത് വര്‍ഷങ്ങളോളം പിടിച്ചുനിന്നതിനുശേഷമാണ് ബോളിവുഡില്‍ വലിയ ബ്രേക്ക് തന്ന സിനിമ ലഭിക്കുന്നത്. പത്തൊന്‍പതാമത്തെ വയസ്സിലാണ് ഓം ശാന്തി ഓമില്‍ അഭിനയിക്കുന്നതും. ചിത്രത്തില്‍ ഷാരൂഖും സംവിധായിക ഫറാ ഖാനും ആണ് തന്നെ കൈപിടിച്ച് കാര്യങ്ങളെല്ലാം മനസ്സിലാക്കി തന്നത്. 2007ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ അതിരില്ലാത്ത സ്നേഹവും സ്വീകാര്യതയും ലഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ താരത്തിന്റെ ഒരു ഗാനമാണ് വൈറലാകുന്നത്. ഭേഷരം രംഗ് എന്ന ഗാനമാണ് പുറത്തെത്തിയത്. പെപ്പി ഡാന്‍സ് നമ്പറോടു കൂടിയ ഗാനത്തില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ഷാരുഖ് ഖാനും ദീപികയും പ്രത്യക്ഷപ്പെടുന്നത്. കുമാറിന്റെ വരികള്‍ക്ക് വിശാലും ശേഖറുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാല്‍പ റാവു ആണ് ഗായിക. സ്പാനിഷ് വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. ഇത് എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനിയാണ്.

ഏറെ നാളുകള്‍ക്കു ശേഷം റൊമാന്റിക് ലുക്കിലുള്ള ഷാരുഖിന്റെ വരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍. 24 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. ദീപികയുടേയും ഷാരുഖിന്റേയും കെമിസ്ട്രിയേയും പുകഴ്ത്തുന്നവരുണ്ട്. ആക്ഷന്‍ ത്രില്ലറായി റിലീസ് ചെയ്യുന്ന പത്താനില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ജനുവരി 25 നാണ് റിലീസ് ചെയ്യുക.

Written by Editor 3

ശരീരം മറ്റുള്ളവർ കാണുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നത് അതിന് വേണ്ടിയല്ലേ? ഇങ്ങനെ കാണിച്ച് നടന്നാൽ പിന്നെ എളുപ്പം കേറിപ്പോകാല്ലോ അല്ലെ.. തന്റെ വിമർശകർക്ക് മറുപടി നൽകി ഭുവനേശ്വരി

സൂര്യകിരണങ്ങളെ സാക്ഷിയാക്കി ചുവടുകൾ വെച്ച് പാർവതി തിരുവോത്ത്; വീഡിയോ ഏറ്റെടുത്ത് ആരാധകർ; വീഡിയോ