in

ബഷീർ ബഷിയുടെ ഭാര്യ മഷൂറയിൽ നിന്നും പ്രേക്ഷകർ കാത്തിരുന്ന സന്തോഷം, ആശംസകളുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലെ വൈറൽ കുടുംബമാണ് ബഷീർ ബഷിയുടെ. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയശേഷം ആണ് ബഷീറിനെ പുറംലോകം അറിയുന്നത്. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും എല്ലാം തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രകളും പ്രശ്നങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

മോഡലിങ്ങിലൂടെയാണ് ബഷീർ മറ്റുള്ളവർക്ക് സുപരിചിതനായി മാറിയത്. ബഷീറിൻറെ രണ്ടു ഭാര്യമാരും മക്കളും എല്ലാം ബ്ലോഗേഴ്സ് ആണ്. ബഷീറിൻറെ ആദ്യ ഭാര്യയാണ് സുഹാന. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ബിഗ് ബോസിന് ശേഷം സൂര്യ ടിവിയിലെ സൂപ്പർ ജോഡി നമ്പർവണ്ണിലെ മത്സരാർത്ഥികളായും മഷുറയും ബഷീർ ബഷിയും എത്തിയിരുന്നു.

ഷോയിൽ സുഹാനയും ഇടയ്ക്ക് ഭാഗമായിരുന്നു. അതേസമയം തന്റെ മകനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ച് ബഷീർ അടുത്തിടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വളരെയധികം ചർച്ചയായി മാറിയിരുന്നു. ഇളയ മകൻ മുഹമ്മദിനെ വരുംദിവസങ്ങളിൽ തന്നെ ഒരു സർജറിക്ക് വിധേയനാക്കാൻ പോവുകയാണ് എന്നാണ് ഭാര്യ മഷൂറയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ ബഷീർ പറഞ്ഞത്.

ആദ്യ ഭാര്യയും രണ്ടു മക്കളും ഉള്ളപ്പോൾ തന്നെ ബഷീർ മറ്റൊരു വിവാഹം കഴിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. എന്നാൽ രണ്ടു ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞു വരികയാണ് താരം ഇപ്പോഴും. ഇതിനിടെ കുടുംബത്തിലെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താര ദമ്പതിമാർ.
മഷൂറ ഗർഭിണിയാണെന്ന് വാർത്തയാണ് ഇപ്പോൾ ഈ കുടുംബത്തിന് പുറം ലോകത്തിനെ അറിയിക്കാനുള്ളത്. 2018 മാർച്ച് 11 ആണ് ബഷീർ ഭാഷയും മഷൂറയും വിവാഹിതരാകുന്നത്.

സോഷ്യൽ മീഡിയയിലൂടെ കണ്ട് ഇഷ്ടത്തിലായ താരങ്ങൾ എല്ലാ കാര്യങ്ങളും പരസ്പരം മനസ്സിലാക്കിയാണ് വിവാഹത്തിലേക്ക് പ്രവേശിച്ചത്. ബഷീറിന് ഭാര്യയും മക്കളും ഉള്ളതൊക്കെ തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നും അവരുടെയും വീട്ടുകാരുടെയും ഒക്കെ സമ്മതം ഉണ്ടായിരുന്നുവെന്നും മഷൂറ വെളിപ്പെടുത്തിയിരുന്നു .എന്നാൽ സുഹാനയുടെ ജീവിതം നശിപ്പിച്ചവൾ എന്ന ആരോപണമാണ് ഇരുവർക്കും പിന്നീട് നേരിടേണ്ടതായി വന്നത്. നിലവിൽ യൂട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്സ് മഷൂറയ്ക്ക് ഉണ്ട്. വീട്ടിലെ ഓരോ വിശേഷങ്ങളും ദിനംപ്രതി വീഡിയോയിലൂടെ പങ്കുവെച്ചും താരം രംഗത്തെത്താറുണ്ട്.

വിവാഹ വാർഷികവും വലിയ രീതിയിൽ തന്നെ ആഘോഷമാക്കിയാണ് താരകുടുംബം സന്തോഷിച്ചത്. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് സമൂഹമാധ്യമത്തിലൂടെയാണ് ബഷീർ ആരാധകരെ അറിയിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്ന വീഡിയോയും ഒപ്പം ഉണ്ട്.മഷൂറ നൽകിയ പ്രഗ്നൻസി കിറ്റിലെ ഫലം കണ്ട് ബഷീറിൻറെ ഒന്നാം ഭാര്യ സുഹാന അതിശയിക്കുകയും തുടർന്ന് ഇരുവരെയും ചേർത്തുപിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അൽഹംദുലില്ല മഷൂറ ഗർഭിണിയാണെന്ന് വിവരം വളരെയധികം സന്തോഷത്തോടും ആകാംക്ഷയോടും പങ്കുവയ്ക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ എന്ന് ബഷീർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Written by Editor 1

ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടുന്നത് ശരിയല്ല.. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത..!

23ാം വയസ്സിൽ വിവഹ മോചിതയായി, പിന്നെ കല്യാണം കഴിക്കാൻ തോന്നിയില്ല, ഇപ്പോൾ എനിക്ക് എല്ലാം ശീലമാണ്; പൃഥ്വിരാജിന്റെ ആദ്യ നായിക നടി ഗായത്രി രഘുറാം പറയുന്നു