in

ബാംഗ്ലൂർ ഡേയ്‌സ് ഹിന്ദി റീമേക്കിൽ പ്രധാന വേഷങ്ങളിൽ അനശ്വര രാജനും പ്രിയ വാര്യരും..?

സൗഹൃദത്തിന്റെയും കുടുംബ ബന്ധത്തിന്റെയുമെല്ലാം കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസീം തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്കാണ് ഇനി വരുന്നത്.

യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ‘യാരിയന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്ല കുമാര്‍ രണ്ടാം ഭാഗത്തില്‍ പ്രധാന വേഷത്തിലെത്തുമെന്ന പ്രത്യേകതയുമുണ്ട്. ദിവ്യയ്‌ക്കൊപ്പം മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. നിവിന്‍ പോളിയുടെ കഥാപാത്രത്തെ യാഷ് ദാസ് ഗുപ്തയും നസ്രിയയുടെ കഥാപാത്രത്തെ ദിവ്യ കോസ്ലയും അവതരിപ്പിക്കും. രാധികാ റാവു, വിനയ് സപ്രു എന്നിവരാണ് യാരിയന്‍ 2 സംവിധാനം ചെയ്യുന്നത്.

ടീ സീരിസ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനശ്വര രാജന്റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയാന്‍ 2. 2023 മെയ് 12ന് ചിത്രം തിയേറ്ററുകളിലെത്തും. ‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജന്‍.

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്. അതിന് ശേഷം അനശ്വര ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിൽ എത്തിയിട്ട് വെറും കുറച്ച് വർഷങ്ങൾ കൊണ്ടാണ് താരം എന്ന് കാണുന്ന രീതിയിൽ എത്തിയത്.

ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്.

ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയിൽ വാൻ രീതിയിൽ സൈബർ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരൊറ്റ കണ്ണിറുക്കൽ രംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാളം, തെലുങ്ക് സിനിമകളിൽ നടിയായും മോഡലായും പിന്നണി ഗായികയായും സജീവമായി നിൽക്കുന്ന പ്രിയ.

ഒമർ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ഒരു അഡാർ ലവ്വിലൂടെയാണ് പ്രിയ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. അതേ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ടോപ് ട്രെന്‍ഡിങ് ആയ പാട്ടിലൂടെയാണ് പ്രിയ പി വാര്യര്‍ പ്രശസ്തയാകുന്നത്. ഇന്ന് മലയാളത്തില്‍ മാത്രമല്ല ഭാഷകളിലും തിരക്കുള്ള ഒരു അഭിനയത്രിയാണ് താരം.

2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറച്ചതെങ്ങിലും ഇടക്കാലത്ത് മോളിവുഡ് അഭിനയ മേഖലയിൽ നിന്ന് മാറി, താരം അന്യഭാഷകളിലേക്ക് ചേക്കേറിയിരുന്നു.

Written by Editor 3

വെറും ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം, പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തിൽ.. 25 വർഷത്തെ ദാമ്പത്യ ജീവിതം സരിത അവസാനിപ്പിക്കാനുള്ള കാരണം..!

എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും… അത് കൊണ്ട് ന ഗ്നയായി അഭിനയിക്കുന്നതിൽ എനിക്ക് നാണമില്ല; കനി കുസൃതി പറയുന്നു