in

സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കിൽ നയൻതാര;  തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നയൻതാര ചക്രവർത്തി. ആദ്യമാദ്യം ചിത്രങ്ങളിൽ ബേബി നയൻതാര എന്ന പേരോടുകൂടിയായിരുന്നു നടി അരങ്ങേറ്റം കുറിച്ചെങ്കിൽ ഇപ്പോൾ നയൻതാര ചക്രവർത്തി എന്ന പേരിലാണ് അഭിനയരംഗത്ത് തിളങ്ങുന്നത്.

നീണ്ട നാളുകളായി താരം അഭിനയരംഗത്തും ഒരു ഇടവേള എടുത്തിരിക്കുകയാണ്. പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുനടി. ഇപ്പോൾ നടിയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്.2005ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.  ആ ചിത്രത്തിലെ മികച്ച അഭിനയത്തിന് താരത്തിന്  അവാർഡ് വരെ ലഭിച്ചിരുന്നു.

20ലധികം ചിത്രങ്ങളുടെ ഭാഗമായ നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത് 2006 പുറത്തിറങ്ങിയ മറുപടി എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ റിയ എന്ന കഥാപാത്രം ആയിരുന്നു നയൻതാര അഭിനയിച്ചത്. പിന്നീടങ്ങോട്ട് നീണ്ടനാളത്തെ ഇടവേള എടുക്കുകയായിരുന്നു.താരത്തിന്റെ തിരിച്ചുവരവ് ആരാധകരും കാത്തിരിക്കുകയാണ്.

അടുത്തിടെ ഒരു പുതിയ അന്യഭാഷ ചിത്രത്തിൽ നായികയായി എത്തുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു.അതിനിടയ്ക്കാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. അഭിനയത്തിൽ സജീവം അല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്.  ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്.  അതി സുന്ദരിയായാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്.  അടുത്തിടെ ഒരു മേക്കോവറും നടി നടത്തിയിരുന്നു. ചിത്രങ്ങൾക്ക് മലയാളികളും മറ്റു ഭാഷയിലുള്ളവരും കമൻറുകൾ നൽകുന്നുണ്ട്

Written by amrutha

ദ്രാവിഡ സുന്ദരിയെപോലെ നമിത പ്രമോദ് ; ഫോട്ടോഷൂട്ട്

‘വൗ …സാരിയിൽ ഹോട്ടായി ഗ്ലാമർ താരം ‘ദർശ ഗുപ്ത’…ഫോട്ടോസ് വൈറൽ…!!