in ,

ആദ്യം അബോർഷനായി; വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗർഭകാല വിശേഷങ്ങൾ പറഞ്ഞ് നടി അനുശ്രീ..!

സീരിയൽ രംഗത്ത് തന്റേതായ കഴിവും അഭിനയ മികവും പ്രകടിപ്പിച്ചിട്ടുള്ള താരമാണ് പ്രകൃതി എന്ന അനുശ്രീ. വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ താരം ബിഗ് സ്ക്രീനിനെക്കാൾ കൂടുതൽ തിളങ്ങിയിട്ടുള്ളത് മിനിസ്ക്രീൻ രംഗത്താണ്. സമൂഹമാധ്യമങ്ങളിൽ അടക്കം അനുശ്രീ സജീവസാന്നിധ്യവും ആണ്.

അടുത്തിടെ അനുശ്രീ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.അസിസ്റ്റന്റ് ക്യാമറമാനായ വിഷ്ണുമായുള്ള പ്രണയവും അതേ തുടർന്ന് ഒളിച്ചോടിപ്പോയി ഇരുവരും വിവാഹം കഴിച്ചതും ഒക്കെയായിരുന്നു വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഒരു ഇടയ്ക്ക് നിറഞ്ഞുനിന്നത്.

ഒറ്റ മകളായിരുന്ന അനുശ്രീയെ അച്ഛൻറെ മരണശേഷം അമ്മ വളരെയധികം കഷ്ടപ്പെട്ടാണ് വളർത്തിയിരുന്നത്. അതുകൊണ്ടുതന്നെ മകളുടെ ഇറങ്ങിപ്പോകും വിവാഹവും ഒക്കെ തന്റെ അമ്മയെ ഒരുപാട് തളർത്തിയിട്ടുണ്ടെന്നും അമ്മ തന്നെ വിളിക്കാറും കാണാൻ വരാറും ഒന്നുമില്ല എന്ന് വിവാഹം നടന്ന ഇടയിൽ താരം പല ഇൻറർവ്യൂകളിലും പറഞ്ഞിരുന്നു.

ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ അനു തന്റെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് അനുശ്രീയ്ക്കും വിഷ്ണുവിനും ഒരു കുഞ്ഞ് ജനിച്ചത്. അതിൻറെ വിശേഷങ്ങളും നൂലുകെട്ടുമൊക്കെ അനുശ്രീ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

അടുത്തിടെ അടുത്തിടെ താരം വിവാഹമോചനത്തെ പറ്റി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹമോചനം എന്നത് ഒരു ദുരന്തം അല്ലെന്നും ഒന്നിച്ച് ജീവിക്കാൻ കഴിയാതെ വരുമ്പോഴാണ് പലരും വിവാഹം മോചനത്തിലേക്ക് കടക്കുന്നത് എന്നായിരുന്നു താരം പങ്കുവെച്ച പോസ്റ്റ്.

ഇപ്പോൾ അതിന് പിന്നാലെ തൻറെ ജീവിതത്തിലെ ചില സന്തോഷകരമായ നിമിഷങ്ങളും അതുപോലെ വേദനിച്ചിട്ടുള്ള സന്ദർഭങ്ങളെ പറ്റി താരം വ്യക്തമാക്കിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം ഒരു മാസം പിന്നിട്ടപ്പോൾ താരം പ്രഗ്നൻറ് ആയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അത് അബോർഷൻ ആയി പോയിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.

വിഷ്ണുവിന്റെ വീട്ടുകാരും താനും ഉൾപ്പെടെ വളരെയധികം ആഗ്രഹിച്ചിരുന്നത് ആയിരുന്നു ഒരു കുഞ്ഞിൻറെ വരവ് എന്നും തനിക്ക് കുഞ്ഞുങ്ങളെ വളരെയധികം ഇഷ്ടമാണെന്ന് അനുശ്രീ പറയുന്നു. താൻ പ്രെഗ്നൻറ് ആയപ്പോൾ ഷൂട്ടിനു പോയിരുന്നു എന്നും ഒരുപാട് ചോക്ലേറ്റ് കഴിച്ചിരുന്നത് കൊണ്ടാണോ അബോർഷൻ ആയിപ്പോയത് എന്ന സംശയം ഉണ്ടെന്നും ഒക്കെ താരം വ്യക്തമാക്കുന്നു.

അതിനുശേഷം രണ്ട് മാസം കഴിഞ്ഞപ്പോൾ താൻ വീണ്ടും പ്രഗ്നൻറ് ആണോ എന്ന് സംശയം തോന്നുകയും അപ്പോൾ ചെക്ക് ചെയ്തപ്പോൾ പോസിറ്റീവ് ആണെന്ന് അറിയുകയുമായിരുന്നു. അതിനുശേഷം വീട്ടുകാരും വിഷ്ണുവും ഉൾപ്പെടെ വളരെയധികം കെയറിങ്ങായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്.

വിഷ്ണുവിന് ഒപ്പം ലൊക്കേഷനിൽ പോയി രാവിലെ മുഴുവൻ കിടന്ന് ഉറങ്ങുമായിരുന്നു എന്ന് അനുശ്രീ വ്യക്തമാക്കുന്നു. വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിന് അവളെ ഒരുക്കിയത് താനാണ് എന്നും തനിക്കോ വിവാഹത്തിന് ഒരുങ്ങാൻ കഴിഞ്ഞില്ല മറ്റൊരാളെ ഒരുക്കിയെങ്കിലും സംതൃപ്തയാകാം എന്നാണ് താൻ കരുതിയതെന്നും അനു വ്യക്തമാക്കുന്നു.

Written by Editor 1

സ്വ വർഗാനുരാഗ ചിത്രം ഹോളി വൂണ്ടിന് ശേഷം പുത്തൻ ചിത്രവുമായി ജാനകി സുധീർ; ട്രൈലെർ വൈറൽ

പോ ൺ സിനിമയിൽ അഭിനയിക്കുവാൻ ഒരിക്കൽ തീരുമാനിച്ചിരുന്നു, ആ വേഷമായിരുന്നു ധരിക്കാൻ അവർ നൽകിയത്; കങ്കണ പറയുന്നു