in ,

അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും, ചെറുപ്പത്തിൽ ഞാൻ മദ്രസയിലും അമ്പലത്തിലും പോയിട്ടുണ്ട്, ഓണത്തിന് അമ്മ സദ്യ ഉണ്ടാകുമ്പോൾ അമ്മൂമ്മ ബിരിയാണി ഉണ്ടാക്കും; അനു സിത്താര പറയുന്നു

ഫഹദ് ഫാസിൽ നായകനായ എത്തിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ ഒരു റോളിൽ എത്തി ഇന്ന് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുന്നത് താരമാണ് അനു സിത്താര. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ഒരുപിടി ചിത്രങ്ങളിലാണ് അനു ഇതിനോടകം അഭിനയിച്ചിട്ടുള്ളത്.

ഒറ്റനോട്ടത്തിൽ തന്നെ നാടൻ തനിമയിലുള്ള രൂപമാണ് അനുവിനെ മറ്റു നായികമാരിൽ നിന്ന് വ്യത്യസ്തമാക്കി നിർത്തുന്നത്. വളരെ പെട്ടെന്ന് തന്നെ അഭിനയരംഗത്ത് അനുവിന് തന്റെ സ്ഥാനം ഉറപ്പിക്കുവാൻ കഴിഞ്ഞതും അത്തരം ഭംഗിയൊന്നു കൊണ്ട് തന്നെയാണ്. വളരെ പെട്ടെന്നാണ് അനു സോഷ്യൽ മീഡിയയിൽ അടക്കം സജീവമായത്. താരത്തിന്റെത് ഒരു പ്രണയ വിവാഹമായിരുന്നു.

ഭർത്താവ് വയനാട്ടുകാരനായ ഒരു ഫോട്ടോഗ്രാഫർ ആണ്. തൻറെ വിശേഷങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ അനു സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. കോവിഡ് കാലഘട്ടത്തിലാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയത് തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്.

അന്ന് വീട്ടിലെ കൃഷിത്തോട്ടവും മറ്റും പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അനു സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇപ്പോൾ തന്റെ വീട്ടിൽ നിലനിൽക്കുന്ന മതസൗഹാർദ്ദത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് അനു. തന്റേതു പോലെ തന്നെ തന്റെ മാതാപിതാക്കളുടെയും ഒരു പ്രണയ വിവാഹമായിരുന്നു എന്നാണ് അനു പറയുന്നത്. അച്ഛൻ ഒരു മുസ്ലിമും അമ്മ ഒരു ഹിന്ദുവും ആയിരുന്നു.

അതുകൊണ്ടുതന്നെ ഞങ്ങളുടെ വീട്ടിലെ വിശേഷങ്ങളും ആഘോഷങ്ങളും ഒക്കെ ഒന്ന് വേറിട്ടത് തന്നെയായിരുന്നു. മകൾ എല്ലാം അറിഞ്ഞിരിക്കണം എന്നും പഠിച്ചിരിക്കണം എന്നുമായി എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞാൻ ചെറുപ്പത്തിൽ മദ്രസയിലും ക്ഷേത്രത്തിലും പോകുമായിരുന്നു.

മദ്രസയിൽ തട്ടം ഒക്കെ ഇട്ട് എന്നെ ആദ്യം കൊണ്ടുവിട്ടത് എൻറെ അമ്മയുടെ അച്ഛനായിരുന്നു. മദ്രസയിൽ പഠിച്ച് കഴിയുന്നത് വരെ അദ്ദേഹം പുറത്തു നിൽക്കുമായിരുന്നു. മകൾ പഠിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിൻറെ നിലപാട്. വിശേഷ ദിവസങ്ങളിൽ അമ്മ സദ്യ ഉണ്ടാക്കുമ്പോൾ അച്ഛൻറെ അമ്മ ബിരിയാണി ഉണ്ടാക്കുമായായിരുന്നു.

സാമ്പാറിന് കായം ചേർന്നോ എന്നൊക്കെ മുത്തശ്ശി അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. രണ്ട് മതവിഭാഗത്തിലും ഉള്ള എല്ലാ കാര്യങ്ങളും പഠിച്ചു തന്നെയാണ് ഞാൻ വന്നത്. അതുകൊണ്ടുതന്നെ മതത്തെ ചൊല്ലിയുള്ള ഒന്നും തന്നെ ബാധിക്കാറില്ലെന്നും അനു വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ അനുവിന്റെ ഏറ്റവും പുതിയ പോസ്റ്റ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

രണ്ടു തരത്തിലാണ് അനുവിന്റെ പോസ്റ്റിന് ആളുകൾ നോക്കിക്കാണുന്നത്. ഒന്ന് മതപരമായി യാതൊന്നിനോടും പ്രതിബദ്ധത പുലർത്താതെ എല്ലാ മതത്തിലും വിശ്വസിച്ച് ജീവിക്കുന്ന മതസൗഹാർദത്തിനെ പ്രശംസിച്ചുകൊണ്ട് ഒരു കൂട്ടരും, താരത്തിന്റെ വാക്കുകളെ വിമർശിക്കുന്ന മറ്റൊരു കൂട്ടരെയും ആണ് കാണാൻ കഴിയുന്നത്. നിരവധി ആളുകൾ താരത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിട്ടുണ്ട്.

Written by Editor 1

ഇളം ചൂടുള്ള സീസൺ.. നാടൻ ലുക്കിൽ ഹോട് ഫോട്ടോസ് പങ്കുച്ച് മഡോണ, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം

തന്റെ ഭർത്താവിനെ കൈവിട്ടുപോക്കുമെന്ന് അന്ന് മനസ്സിൽ പോലും വിചാരിച്ചു കാണില്ല..!