in

തെലുഗിൽ ലിപ്‌ ലോക്കിലും ഗ്ലാമർ രംഗങ്ങളിലും തകർത്ത് നമ്മുടെ അനുപമ, റൗഡി ബോയ്സിലെ പുതിയ വീഡിയോ സോങ് വിരൽ: വീഡിയോ

പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ ചുരുളൻ മുടിക്കാരി മേരിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. അനുപമ പരമേശ്വരന്റെ ആ ചുരുണ്ട മുടി സിനിമ പ്രേക്ഷകർക്ക് അത്രയേറെ ഇഷ്ടമാണ്.

നിവിന്‍ പോളിയ്ക്കൊപ്പം പ്രേമത്തിലെ മേരിയായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടി തൻ്റെ ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ പ്രേമം എന്ന ചിത്രത്തിലൂടെ അനുപമ പരമേശ്വരൻ പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്നു.

പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി മാറിയ അനുപമ പരമേശ്വരൻ ഇന്ന് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളുടെ നായികമാരുടെ പട്ടികയിൽ മുൻ പന്തിയിൽ തന്നെയാണുള്ളത്.

സോഷ്യൽ മീഡിയയിലും അനുപമ ഏറെ സജീവമാണ്. അനുപമയുടെ പുത്തൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ വീഡിയോ സോങ് ഇന്ത്യ ഒട്ടാകെ വൈറലായി മാറി.

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ‘റൗഡി ബോയ്സ് എന്ന സിനിമയിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഈ ഗാനരംഗത്തിൽ ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങൾ കോർത്തിണക്കിയിരുന്നു.

അനുപമയും ആഷിഷും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം ഉൾപ്പെട്ട ഗാനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തേ ട്രെയിലറും ഇത്തരത്തിൽ ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ചര്‍ച്ചയായിരുന്നു.

ചിത്രത്തില്‍ നടിയുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും കൂടെ കണ്ടപ്പോള്‍, അനുപമ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നായി ആരാധകരുടെ ചോദ്യം. ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും എന്നും അനുപമ പറയുന്നു. അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്ട് ആണിത്. ചിത്രത്തിൽ കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.

സിനിമയുടെ നിർമാതാവായ ദിൽ രാജുവിൻ്റെ മരുമകനാണ് ആഷിഷ്. ഹർഷ കോനുഗണ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അനുപമ. തെലുങ്കിലെത്തിയതോടെ ഗ്ലാമർ വേഷങ്ങളും അനുപമ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

തൻ്റെ ഇഷ്ട്ട ചിത്രങ്ങളും വിഡിയോകളും നിരന്തരമായി സോഷ്യൽ മീഡിയിൽ കൂടി അനുപമ പങ്കുവെയ്ക്കാറുണ്ട്. നിരവധി ആരാധകരുള്ള അനുപമയുടെ വിശേഷങ്ങൾക്കെല്ലാം ആരാധകർ വലിയ സ്വീകാര്യതയാണ് നൽകുന്നത്.

Written by Editor 3

വിവാഹമോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ… സമന്തയുടെ പുത്തൻ ചിത്രങ്ങളുടെ കമെന്റുകൾ ഇങ്ങനെ

മഞ്ഞ സാരിയിൽ അതിസുന്ദരിയായ നടി ദീപ്തി സതി… കിടിലൻ ഹോട്ട് ഫോട്ടോസ് കാണാം