in

ഒരു വർഷത്തെ മാറ്റം.. ശരീരഭാരം കൂട്ടി നടി അനുമോൾ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ അവതാരിക, അഭിനയത്രി എന്നി നിലകളിൽ പ്രശസ്തിയായ താരമാണ് അനുമോൾ. മലയാളം, തമിഴ് ഭാഷകളിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്.

2010 പുറത്തിറങ്ങിയ കണ്ണുക്കുള്ളിൽ 2011ൽ പുറത്തിറങ്ങിയ സുറയിൽ എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2018ലെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലും മറ്റു വിദേശ ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ശാലിനി ഉഷാ നായരുടെ അകമാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. തുടർന്ന് ചെയ്ത പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രമാണ് തിയേറ്ററിൽ താരത്തിന്റെതായി ആദ്യം റിലീസ് ചെയ്തത്.

തുടർന്ന് ദാവീദ് ആൻഡ് ഗോലിയാത്ത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്യുകയുണ്ടായി. ചായല്യം എന്ന ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ബുള്ളറ്റ് ഓടിക്കുന്നതിൽ അതിവിദതയാണ് താരം.

കെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫറായ സഞ്ജന കുര്യൻ എന്ന ടോംബോയി കഥാപാത്രത്തിന് വേണ്ടി 500സി സി ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു താരം ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ താരം സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഏറെ സെലക്ടീവാണ്.

കാമ്പുള്ള വേഷങ്ങൾ പല സിനിമകളിലും താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിലൂടെ നിരവധി ചിത്രങ്ങൾ സൈബർ ലോകത്ത് അപ്‌ലോഡ് ചെയ്യാറുണ്ട് കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും എല്ലാം പഠിച്ചിട്ടുള്ള ആളാണ് അനുമോൾ. മിനിസ്ക്രീൻ അവതാരികയായിരുന്ന താരം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പത്മിനി തുടങ്ങിയ ചിത്രങ്ങളിൽ ആണ് അവസാനമായി അഭിനയിച്ചത്.

സാധാരണഗതിയിൽ സിനിമ മേഖലയിലും മിനിസ്ക്രീൻ രംഗത്തും ഒക്കെ തിളങ്ങി നിൽക്കുന്ന താരങ്ങൾ തങ്ങളുടെ ഡയറ്റ് വീഡിയോയും വണ്ണം കുറച്ചതിന്റെ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുക ഒരു പതിവ് കാഴ്ചയാണ്. ഇപ്പോൾ അനുവും അത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ ഡയറ്റ് ലോസ് വീഡിയോയ്ക്ക് പകരം ഒരു വർഷത്തിനു ശേഷമുള്ള തൻറെ മാറ്റം എന്ന പേരിൽ താരം പങ്കുവെച്ചിരിക്കുന്നത് തടിച്ച ചിത്രങ്ങളാണ്.

താൻ വണ്ണം വെച്ചു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മുൻപും അനു പങ്കുവെച്ച പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടുണ്ട്.

Written by Editor 1

സ്വന്തമായി ബ്യൂട്ടിപാർലർ, ഭർത്താവ് എഞ്ചിനീയർ, മകൻ ഹിന്ദിയിലടക്കം അഭിനയച്ചിട്ടുള്ള നടൻ; സാന്ത്വനത്തിലെ ലച്ചു അപ്പച്ചി ചില്ലറക്കാരിയല്ല, വിശേഷങ്ങൾ ഇങ്ങനെ..!

എന്നോട് അയാൾക്ക് ക്രഷ് ആയിരുന്നു, എന്നെ വിളിച്ചിരുന്നത് ഇങ്ങനെ; തന്റെ അധ്യാപകനെ സുഖിപ്പിച്ച കഥ പറഞ്ഞ് ജാൻവി കപൂർ..!