in ,

പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ എന്റെ സഹോദരിയെ പോലെ, അന്‍ഷിത

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ താരം ആനന്ദ് നാരായണന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോകളാണ് പങ്കുവെയ്ക്കുന്നത്. മിനിസ്‌ക്രീനിലെ താരങ്ങള്‍ക്ക് ഒപ്പം തന്നെയാവും ആനന്ദിന്റെ വീഡിയോകള്‍. നടി അന്‍ഷിതയാണ് ഒടുവില്‍ ആനന്ദിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിന്റെ തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്നും അന്നൊക്കെ തന്റെ ഉമ്മിയാണ് പിന്തുണ തന്നിരുന്നതെന്നാണ് അഭിമുഖത്തില്‍ അന്‍ഷിത പറയുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ ഉമ്മിയെ കുറിച്ചും സീരിയലിലെ വിശേഷങ്ങളുമെല്ലാം അന്‍ഷിത വീഡിയോയില്‍ പറഞ്ഞു.

ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമും ചെയ്യുന്ന കാലം മുതല്‍ ബിപിന്‍ ചേട്ടനും താനും സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്. ഞാന്‍ മാത്രമല്ല ബിപിന്‍ ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെയേ പറയുകയുള്ളു. എന്ത് സീന്‍ വന്നാലും അദ്ദേഹം നമുക്ക് സജഷന്‍ തരും. റൊമാന്‍സ് സീനുകള്‍ ആണെങ്കിലും ബിപിന്‍ ചേട്ടന്‍ അങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തരും. സൂര്യയുടെ പ്രകടനത്തിന് ബിപിന്‍ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റ്.-അന്‍ഷിത പറഞ്ഞു.

ഞാന്‍ ആനന്ദേട്ടനോട് മിണ്ടില്ല. എന്തിനാണ് ആ ഇന്ദ്രജ എന്ന സ്ത്രീയുടെ പിന്നാലെ നടക്കുന്നതെന്ന് അന്‍ഷിത ചോദിക്കുന്നു, ഇതിന് മറുപടിയായി ആനന്ദ് സ്‌ക്രീപ്റ്റില്‍ ഉള്ളത് പോലെയല്ലേ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് തിരിച്ച് ചോദിക്കുന്നു. അച്ഛന്റെ പാത തന്നെ മകനും പിന്തുടരുകയാണ്. കെകെ മകനെ നശിപ്പിക്കല്ലേ എന്നും അന്‍ഷിത തമാശരൂപേണ കുടുംബവിളക്ക് താരങ്ങളോടായി പറയുന്നു.

ഈ ഫീല്‍ഡിലേക്ക് വരാന്‍ എല്ലാ സപ്പോര്‍ട്ടും തന്നത് എന്റെ ഉമ്മി തന്നെയാണ്. പിന്നെ എന്റെ ബ്രദറും. ടിവി യില്‍ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മിയാണ് എന്നെ എല്ലായിടത്തും കൊണ്ട് പോവുന്നതും സഹായിക്കുന്നതുമെല്ലാം. തുടങ്ങിയ സമയത്ത് കുടുംബത്തില്‍ ഭയങ്കര നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതൊന്നും മൈന്‍ഡ് ആക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോവട്ടേ എന്നും ഉമ്മിയാണ് പറഞ്ഞത്. തന്റെ ഉമ്മി വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച ആളാണ്.

പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മി. പക്ഷേ ഇപ്പോള്‍ ഫാമിലിയില്‍ അന്നില്ലാത്ത പലതും ഇന്നുണ്ടാവുന്നുണ്ട്. അതാണ് മാറ്റം. അന്ന് നമുക്ക് ആവശ്യമുള്ള പലതും ആരും തന്നിരുന്നില്ല. പക്ഷേ ഇന്ന് പലരുടെയും ഭാഗത്ത് നിന്നും സ്നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിന്റെ സമയം കഴിഞ്ഞ് പോയി. എല്ലാവരോടും ഹായ്, ബൈ പറഞ്ഞ് നടക്കുകയാണെന്നും അന്‍ഷിത പറയുന്നു.

Written by admin

കാട്ടരുവിയുടെ മടിത്തട്ടിൽ നിന്നും കിടിലൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു അമേയ.. സാരിയിൽ ക്യൂട്ടായി താരം.. !!

സ്നേഹിച്ച ആദ്യ ഭർത്താവ് മ രിച്ചപ്പോൾ ഭർത്താവിന്റെ എറ്റവും അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ചു… ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി സീരിയൽ താരം സിന്ധു ജേക്കബ്.. !!