in

അഭിനയിക്കുമ്പോൾ എന്റെ മുഖത്ത് ഭാവങ്ങൾ വരാത്തത് കണ്ട് ഒരു ബബിൾഗം എങ്കിലും വാങ്ങി വായിലിട്ട് ചവയ്ക്ക് ആ ഭാവമെങ്കിലും മുഖത്ത് വരട്ടെയെന്നാണ് അവർ പറഞ്ഞത്; അന്ന രാജൻ തുറന്ന് പറയുന്നു

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രേഷ്മ അന്ന രാജൻ. രേഷ്മ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറി.

ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങൾ തേടിയെത്തിയിരുന്നു. എന്നാല്‍ ആദ്യത്തേത് പോലെ മറ്റു ചിത്രങ്ങളിൽ തിളങ്ങാന്‍ രേഷ്മ അന്ന രാജന് കഴിഞ്ഞിരുന്നില്ല. 2017ല്‍ അങ്കമാലി ഡയറീസിലൂടെയാണ് അന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദിസ, മധുര രാജ, സ്വര്‍ണമത്സ്യങ്ങള്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് അന്നയുടെ പുതിയ പ്രോജക്ടുകള്‍. സിനിമയിലെത്തുന്നതിന് മുമ്പ് അന്ന രേഷ്മ രാജന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായിരുന്നു.

നഴ്സായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു പരസ്യം കണ്ടാണ് താരത്തിനെ ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസിൽ അഭിനയിക്കുവാൻ വിളിക്കുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ നായകനെ പ്രണയിക്കുന്ന ലിച്ചി എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതി തന്നെയാണ് ആദ്യചിത്രത്തിൽ നേടിയെടുക്കാൻ കഴിഞ്ഞതെന്ന് അന്ന വളരെയധികം സന്തോഷത്തോടുകൂടി പറയുന്നു.

ആദ്യ ചിത്രത്തിന് ശേഷം പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. നഴ്സിങ് പഠിച്ചു പരീക്ഷ എല്ലാം കഴിഞ്ഞ് റിസൾട്ട് വരുന്നത് കാത്തിരിക്കുന്ന സമയത്തായിരുന്നു അന്നയുടെ അച്ഛൻ മരിക്കുന്നത്. ഇതോടെ ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്താണ് അന്ന മുന്നോട്ട് പോയത്.

ബിബൻ ജോർജ് നായകനായെത്തുന്ന തിരിമാലയാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം. യോദ്ധയ്ക്ക് ശേഷം കേരളവും നേപ്പാളും പശ്ചാത്തലമായി വരുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘തിരിമാലി’യ്ക്കുണ്ട്‌. ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ ഭാഗമായി എത്തിയപ്പോൾ തൻ്റെ കുട്ടിക്കാലത്തെ ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് രേഷ്മ. താരത്തിൻ്റെ വാക്കുകളാണ് ഇപ്പോൾ സേഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

സ്കൂളിലും കോളേജിലും എല്ലാം അഭിനയിക്കാനും കലാമത്സരങ്ങളിൽ പങ്കെടുക്കാനും വളരെ ഇഷ്ടമുണ്ടായിരുന്ന ആളാണ് താനെന്നാണ് അന്ന പറയുന്നത്. എന്നാൽ അവസരങ്ങൾ ലഭിച്ചിട്ടും അവയൊന്നും വേണ്ടവിധം ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല എന്നാണ് താരം പറയുന്നത്.

പഠിക്കുന്ന കാലത്ത് പോലും സ്‌കൂളിൽ വെച്ച് തൻ്റെ കലാപരമായ കഴിവുകൾ തെളിയിക്കാൻ എന്നെ സ്‌കൂൾ അധികൃതർ പോലും അനുവദിച്ചിരുന്നില്ലെന്നാണ് താരം തുറന്ന് പറയുന്നത്. കോളേജ് കാലത്തും ഇത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

കേളേജിൽ വെച്ച് നാടകത്തിൽ അഭിനയിച്ചപ്പോൾ തൻ്റെ അഭിനയം പോരെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അഭിനയത്തിൽ എൻ്റെ മുഖത്ത് ഭാവങ്ങൾ വരുന്നില്ലെന്നും ഒരു ബബിൾഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ചൂടെ എന്നാണ് അവർ തന്നെ കളിയാക്കാൻ പറഞ്ഞത് എന്നാണ് താരം ഒരു അഭിമുകത്തിൽ പറഞ്ഞത്.

Written by Editor 5

എന്നും സത്യവും കഠിനാധ്വാനവും സ്നേഹവും വിജയിച്ചിട്ടേയുള്ളൂ, എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തും; സുജ കാർത്തിക പറയുന്നത് ഇങ്ങനെ

കൂളിംഗ് ഗ്ലാസ് വച്ച് പൂളിൽ ചില്ല് ചെയ്‌ത രഞ്ജിനി ഹരിദാസ്, ഹോട്ടെന്ന് ആരാധകർ… വീഡിയോ